ദുബായ് : നവോത്ഥാന പ്രവര്‍ത്തന ങ്ങളിലൂടെയും എണ്ണമറ്റ സമര ങ്ങളിലൂടെയും കേരളം നേടിയെടുത്ത മൂല്യങ്ങളെയും ആദര്‍ശ ങ്ങളെയും ലാഭത്തിനു വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ നിരാകരിക്കുന്ന കാഴ്ചയാണ് വര്‍ത്തമാന കാലത്തിന്റെ ദുരന്തം എന്ന് യുവ കലാ സാഹിതി സംസ്ഥാന സെക്രട്ടറി ഇ. എം. സതീശന്‍ പറഞ്ഞു.
യുവ കലാ സാഹിതി ദുബായ് സമ്മേളനം ഉദ്ഘാടനം ചെയ്യുക യായിരുന്നു അദ്ദേഹം. സമൂഹ ത്തിന്റെ അടിത്തട്ടി ലുള്ളവരെ മുഖ്യധാര യിലേക്ക് ഉയര്‍ത്തു ന്നതിനും സാംസ്‌കാരിക പുരോഗതിക്കും വേണ്ടി പ്രവര്‍ത്തിച്ച മഹത്തായ പാരമ്പര്യം ആണ് കേരള ത്തിന്റെ നവോത്ഥാന പ്രസ്ഥാന ത്തിനുള്ളത്. ഇന്ന് പുഴയെ വെള്ളമായും കാടിനെ മരമായും, മാമലകളെ കല്ലും മണ്ണു മായും മാത്രം കാണുകയും പ്രകൃതി വിഭവ ങ്ങളെ സ്വന്തം ലാഭത്തിനു വേണ്ടി ഉപയോഗ പ്പെടുത്തുകയും ചെയ്യുന്ന ഒരു സംസ്‌കാരം വളര്‍ന്നു വന്നിരിക്കുന്നു.
ഇതൊക്കെ ആണെങ്കിലും അതിജീവന ത്തിനു വേണ്ടിയുള്ള ഇടപെടലു കള്‍ കേരള ത്തില്‍ പുതിയ നവോത്ഥാന മുന്നേറ്റ ങ്ങള്‍ക്ക് വഴിവെക്കും എന്ന് സതീശന്‍ കൂട്ടി ച്ചേര്‍ത്തു.ഇത്തരം ഇടപെടലു കള്‍ നടത്താന്‍ യുവ കലാ സാഹിതിക്ക് കൂടി ഉത്തരവാദിത്തം ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഉദ്ഘാടന സമ്മേളന ത്തില്‍ ഉദയന്‍ കുളക്കട അദ്ധ്യക്ഷത വഹിച്ചു. യുവ കലാ സാഹിതി സെന്‍ട്രല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി ഇ ആര്‍ ജോഷി സംഘടനാ റിപ്പോര്‍ട്ടും ദുബായ് ഘടകം സെക്രട്ടറി സത്യന്‍ മാറഞ്ചേരി പ്രവര്‍ത്തന റിപ്പോര്‍ട്ടും ട്രഷറര്‍ പി. അജിത് കുമാര്‍ വരവു ചെലവ് കണക്കുകളും അവതരിപ്പിച്ചു. സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് പി എന്‍ വിനയ ചന്ദ്രന്‍, കെ. കെ. ജോഷി, സലിം കാഞ്ഞിരവിള, ശ്രീലതാ വര്‍മ എന്നിവര്‍ സംസാരിച്ചു. വൈകിട്ട് നടന്ന അനുസ്മരണ സമ്മേളന ത്തില്‍ വിജയന്‍ നണിയൂര്‍ അദ്ധ്യക്ഷത വഹിച്ചു. രഘു, മുല്ലനേഴി അനുസ്മരണവും പി. ശിവപ്രസാദ്, സുകുമാര്‍ അഴീക്കോട് അനുസ്മരണവും നടത്തി.