പ്രശസ്ത സാഹിത്യകാരനും,നിരൂപകനും,വാഗ്മിയുമായ ശ്രീ ‘സുകുമാര്‍ അഴീക്കോടിന്റെ’ നിര്യാണത്തില്‍ കേരളത്തിലെന്ന പോലെ കേരളത്തിന് പുറത്ത് കഴിയുന്നവരും വിതുമ്പുകയാണ്. ഒട്ടുമിക്ക സംഘടനകളും അനുശോചന സന്ദേശങ്ങള്‍ അറിയിച്ചു. കേരളത്തിലെ പ്രമുഖ പ്രസിദ്ധീകരണമായ ഡീ സീ ബുക്സിന്റെ ദുബായ് ശാഖ അനുശോചനം രേഖപ്പെടുത്തി. വാക്കിലെ വിപ്ലവം കൊണ്ട്,സമൂഹത്തിനു വിപ്ലവത്തിന്‍റെ സൗന്ദര്യം നല്‍കിയ മഹാനായ സാഹിത്യ പ്രതിഭയാണ് ശ്രീ അഴീക്കോട് മാഷെന്ന് ഷക്കിം ചേക്കുപ്പ അഭിപ്രായപ്പെട്ടു.
വ്യക്തിവൈഭാവംകൊണ്ടും,ആദര്‍ശധീരധകൊണ്ടും സാംസ്‌കാരിക കേരളത്തിന് മാതൃകയായിരുന്നു ശ്രീ അഴീക്കോട് മാഷെന്ന് മുണ്ടേരി ഹൈദര്‍ അലി പറയുകയുണ്ടായി. പ്രസ്തുത ചടങ്ങില്‍ ഡീ സീ ബുക്സ് മാനേജര്‍ സാം എബ്രഹാം സ്വാഗതവും,സുമേഷ് നന്ദിയും പറഞ്ഞു.
കേരള സോഷ്യല്‍ സെന്റര്‍ അബുദാബി
അഴീക്കോട് മാഷിന്റെ വിയോഗം സാംസ്ക്കാരിക കേരളത്തിനു നികത്താനാവാത്ത നഷ്ടമാണെന്നും, മലയാള സാഹിത്യത്തിനും സാമൂഹിക രംഗത്തും അദ്ദേഹം നല്‍കിയ സംഭാവനകള്‍ എന്നും നിലനില്‍ക്കുമെന്ന് കെ. എസ്. സി പ്രസിഡന്‍റ് കെ.ബി മുരളി, ജന: സെക്രെട്ടറി അഡ്വ: അന്‍സാരി എന്നിവര്‍ അനുശോചന സന്ദേശത്തില്‍ അറിയിച്ചു. കേരള സോഷ്യല്‍ സെന്ററില്‍ ഇന്ന് രാത്രി എട്ടു മണിക്ക് അഴീക്കോട് മാഷിനെ അനുസ്മരിച്ചുകൊണ്ട് യോഗം സംഘടിപ്പിച്ചിട്ടുണ്ട് എന്ന് പ്രസിഡന്‍റ് കെ. ബി മുരളി അറിയിച്ചു.
അബുദാബി ശക്തി തിയ്യേറ്റര്‍സ്
എഴുത്തിലൂടെയും, പ്രഭാഷണങ്ങളിലൂടെയും നിരന്തരമായി സമൂഹത്തെ ഉണര്‍ത്തുകയും ഉത്തേജിപ്പിക്കുകയും വിചാരണ ചെയ്യുകയും ചെയ്തിരുന്ന അഴീക്കോട് മാഷിന്റെ വിയോഗം വഴി പുരോഗമന സാംസ്കാരിക കേരളത്തിന്റെ മന:സാക്ഷിപ്പുകാരനെയാണ് നഷ്ടപ്പെട്ടിരിക്കുന്നതെന്ന് അബുദാബി ശക്തി തിയ്യേറ്റെഴ്സ് പ്രസിഡന്‍റ് പി. പദ്മനാഭന്‍, ജന: സെക്രെട്ടറി വി. പി. കൃഷ്ണകുമാര്‍ എന്നിവര്‍ സംയുക്തംമായി അനുശോചന സന്ദേശത്തില്‍ പറഞ്ഞു.
യുവകലാസാഹിതി
കേരളീയ സാംസ്കാരിക രംഗത്തെ മുന്നില്‍ നിന്ന് നയിച്ച സുകുമാര്‍ അഴീക്കോടിന്റെ നിര്യാണത്തില്‍ യുവകലാസാഹിതി യു.എ.ഇ പ്രസിഡന്റ് പി.എന്‍ വിനയചന്ദ്രനും ജനറല്‍ സെക്രെട്ടെറി ഇ.ആര്‍.ജോഷിയും അനുശോചിച്ചു. പകരം വെക്കാനില്ലാത്ത പ്രതിഭയെയാണ് അഴീക്കോടിന്റെ നിര്യാണത്തോടെ നഷ്ടമായതെന്ന് അനുശോചന സന്ദേശത്തില്‍ പറഞ്ഞു.
നിര്‍ഭയമായി ആശയങ്ങള്‍ തുറന്നടിക്കുകയും , നെറികേടുകള്‍ക്കെതിരെ സുധീരം പ്രതികരിക്കുകയും ചെയ്തുകൊണ്ട് സര്‍ഗകേരളത്തിന്റെ വാഗ് രൂപമായി മാറിയ , അഴീക്കോട് മാഷിന്റെ നിര്യാണം ധീരതയുടെയും നീതിയുടെയും പക്ഷത്ത് ഉറച്ചു നില്ക്കാന്‍ ആഗ്രഹിക്കുന്ന സാംസ്കാരിക പ്രവര്‍ത്തകര്‍ക്കും പ്രസ്ഥാനങ്ങള്‍ക്കും ഇടയില്‍ വല്ലാത്ത ശൂന്യതയാണ് സൃഷ്ടിക്കുക.
സാംസ്കാരിക ജീര്‍ണതക്കതിരേ വാക്കുകളുടെ പടവാളാവുകയും , മലയാള മനസ്സില്‍ ആശയ സംഘര്‍ഷങ്ങളുടെ വേലിയേറ്റങ്ങള്‍ നിരന്തരം സൃഷ്ടിക്കുകയും ചെയ്ത എഴുത്തുകാരന്‍ ശ്രീ സുകുമാർ അഴീക്കോട് മാഷിന്റെ വേര്‍പാടില്‍ സാംസ്കാരിക കേരളത്തിന്റെ വേദനയോടൊപ്പം ഞങ്ങളും പങ്കു ചേരുന്നു എന്ന് എം. ഇ. എസ് കോളേജ് അലുംനി അബുദാബി, നാടക സൌഹൃദം അബുദാബി, ആര്‍ടിസ്റ്റ ആര്‍ട്ട് ഗ്രൂപ്പ്, പ്രസക്തി യു. എ. ഇ എന്നീ സംഘടനകള്‍ അനുശോചന സന്ദേശത്തില്‍ അറിയിച്ചു.
- ന്യൂസ് ഡെസ്ക്
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: അബുദാബി, യു.എ.ഇ., യുവകലാസാഹിതി, സംഘടന