ദു
ദുബായ്: കേരളത്തില്‍ നിന്നുള്ള ആര്‍ക്കിടെക്ടുകളുടെ മഹാ സമ്മേളനത്തിനു ദുബായ് വേദിയാകുന്നു. ജനുവരി 26 മുതല്‍ 28 വരെ ഷേഖ് സായിദ് റോഡില്‍ ഉള്ള ഹോട്ടല്‍ ജുമൈറ എമിറേറ്റ്സ് ടവേഴ്സില്‍ നടക്കും. കേരളത്തിനകത്തും പുറത്തുമുള്ള ഇരുനൂറോളം ആര്‍ക്കിടെക്ടുകള്‍ ചടങ്ങില്‍ സംബന്ധിക്കും. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആര്‍ക്കിടെക്റ്റ്സിന്റെ കേരള ചാപ്റ്ററും യു. എ. ഈയിലെ മലയാളി ആര്‍ക്കിടെക്ട്സിന്റെ കൂട്ടായ്മയായ കേരള ആര്‍ക്കിടെക്ട്സ് ഫോറം- എമിറേറ്റ്സ് (കഫേ) എന്ന സംഘടനയും ചേര്‍ന്നാണ് പരിപാടി സംഘടിപ്പിക്കുന്നത്. ലോകപ്രശസ്ത ആര്‍ക്കിടെക്ടുമാരായ നീല്‍ ഫിഷര്‍, ക്രിസ്റ്റഫര്‍ ബെന്നിന്‍ജര്‍ എന്നിവര്‍ക്കൊപ്പം ഇന്ത്യയില്‍ നിന്നുള്ള സഞ്ചയ് മോഹെ, ശശികല ഭൂഷന്‍, ദുബായില്‍ നിന്നും മനോജ് ക്ലീറ്റസ് തുടാങ്ങിയവര്‍ ആര്‍ക്കിടെക്ചറുമായി ബന്ധപ്പെട്ട് വ്യത്യസ്ഥ വിഷയങ്ങളില്‍ പ്രഭാഷണം നടത്തും. ഒപ്പം കേരളത്തിലെ മികച്ച ആര്‍ക്കിടെക്ടുകളെ തിരഞ്ഞെടുക്കുവാന്‍ നടത്തിയ മത്സരത്തിന്റെ ഫലപ്രഖ്യാപനവും അവാര്‍ഡ് വിതരണവും ഉണ്ടായിരിക്കും.
അറിവു പങ്കുവെക്കുന്നതോടൊപ്പം കേരളത്തിലെ ആര്‍ക്കിടെക്ട്ചറിനെ കുറിച്ചും മലയാളി ആര്‍ക്കിടെക്ടുകളെ കുറിച്ചും ലോകത്തിനു പരിചയപ്പെടുത്തുവാന്‍ കൂടെ ആണ് ഈ ചടങ്ങിലൂടെ ഉദ്ദേശിക്കുന്നതെന്ന് സംഘാടക സംഘം അംഗങ്ങളും ആര്‍ക്കിടെക്ടുമാരുമായ സുനില്‍. പി. സ്റ്റാന്‍ലിയും, സി. നജീബും, സുധീറും e-പത്രത്തോട് പറഞ്ഞു.
- ലിജി അരുണ്‍
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: expat, personalities, ദുബായ്, പ്രവാസി