ബോധവല്‍കരണ സെമിനാര്‍

April 5th, 2012

randathani-at-ksc-awareness-camp-ePathram
അബുദാബി : കേരളാ സോഷ്യല്‍ സെന്ററില്‍ ശക്തി തിയറ്റേഴ്സിന്റേയും യുവ കലാ സാഹിതി യുടേയും സംയുക്താഭിമുഖ്യ ത്തില്‍ ഏപ്രില്‍ 5 വ്യാഴാഴ്ച രാത്രി 8.30നു ‘കൌമാരം നേരിടുന്ന വെല്ലുവിളികളും പെരുകി വരുന്ന ആത്മഹത്യകളും’ എന്ന വിഷയ ത്തെ ആസ്പദമാക്കി ബോധവത്കരണ സെമിനാര്‍ സംഘടിപ്പിക്കുന്നു.

ഡോ. ഹുസൈന്‍ രണ്ടത്താണി, നിസാര്‍ സെയ്ദ്, രഘുനന്ദനന്‍ എന്നിവര്‍ സെമിനാറില്‍ പങ്കെടുത്ത് സംസാരിക്കും.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

അനുശോചനയോഗം

March 25th, 2012

അബുദാബി : സി. പി. ഐ. സംസ്ഥാന സെക്രട്ടറി സി. കെ. ചന്ദ്രപ്പന്റെ വേര്‍പാടില്‍ അനുശോചിക്കുന്നതിന് അബുദാബി കേരള സോഷ്യല്‍ സെന്ററില്‍ യോഗം ചേരുന്നു. മാര്‍ച്ച് 25 ഞായറാഴ്ച രാത്രി 8.30ന് കേരള സോഷ്യല്‍ സെന്റര്‍ യുവ കലാ സാഹിതി യുമായി ചേര്‍ന്നാണ് അനുശോചന യോഗം സംഘടി പ്പിക്കുന്നത്. രാഷ്ട്രീയ സാംസ്കാരിക രംഗത്തെ പ്രമുഖര്‍ സംബന്ധിക്കും.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

സി. കെ. ചന്ദ്രപ്പന് പ്രവാസ ലോക ത്തിന്റെ സ്നേഹാദരം

March 25th, 2012

yks-sharjah-ck-chandrappan-ePathram
ഷാര്‍ജ : യുവ കലാ സാഹിതി യു. എ. ഇ. കമ്മിറ്റി ഷാര്‍ജ ഇന്ത്യന്‍ അസോസി യേഷനില്‍ സി. കെ. ചന്ദ്രപ്പന്‍ അനുസ്മരണം സംഘടിപ്പിച്ചു.

സി. കെ. ചന്ദ്രപ്പനുമായി വ്യക്തി ബന്ധമുള്ള നിരവധി പേര്‍ തേങ്ങ ലോടെ ആയിരുന്നു അനുസ്മരണ സമ്മേളന ത്തില്‍ പങ്കെടുത്തത്.

രാജ്യത്തെ മുഴുവന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി കളുടെയും പുനരേകീകരണം ആയിരുന്നു സി. കെ. യുടെ സ്വപ്നം എന്ന് സി. പി. ഐ. സംസ്ഥാന കമ്മിറ്റി അംഗവും യുവ കലാ സാഹിതി സംസ്ഥാന സെക്രട്ടറി യുമായ ഇ. എം. സതീശന്‍ അനുസ്മരിച്ചു.

രാജ്യം കണ്ട മികച്ച പാര്‍ലമെന്റേറി യന്മാരില്‍ ഒരാളായിരുന്നു ചന്ദ്രപ്പന്‍ എന്നും അദ്ദേഹം പറഞ്ഞു. പതിനെട്ട് വയസ്സ് തികഞ്ഞവര്‍ക്ക് വോട്ടവകാശ ത്തിനു വേണ്ടിയും തൊഴില്‍ മൗലികാ വകാശം ആക്കുന്നതിനു വേണ്ടിയും സി. കെ. ചന്ദ്രപ്പന്‍ പാര്‍ലമെന്റില്‍ ഉജ്ജ്വല മായി പോരാടി.

ഉത്തമനായ കമ്യൂണിസ്റ്റിനു വേണ്ട എല്ലാ ഗുണങ്ങളും അദ്ദേഹ ത്തില്‍ ഉണ്ടാ യിരുന്നു. പൊതു ജീവിത ത്തിലും വ്യക്തി ജീവിത ത്തിലും ഒരു പോലെ സുതാര്യത കാത്തു സൂക്ഷിച്ച സി. കെ. യെ പോലുള്ള വര്‍ രാഷ്ട്രീയ രംഗത്ത് അപൂര്‍വ്വമാണ് എന്നും വിലയിരുത്തി.

യുവ കലാ സാഹിതി യു. എ. ഇ. ജനറല്‍ സെക്രട്ടറി ഇ. ആര്‍. ജോഷി അദ്ധ്യക്ഷത വഹിച്ചു. അജിത് വര്‍മ അനുശോചന പ്രമേയം അവതരിപ്പിച്ചു.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

സി. കെ. ചന്ദ്രപ്പന് അനുശോചനം

March 22nd, 2012

അബുദാബി : സി. പി. ഐ. സംസ്ഥാന സെക്രട്ടറി സി. കെ. ചന്ദ്രപ്പന്റെ നിര്യാണത്തില്‍ കേരളാ സോഷ്യല്‍ സെന്റര്‍ അനുശോചനം രേഖപ്പെടുത്തി. ചന്ദ്രപ്പന്റെ വിയോഗത്തിലൂടെ കേരളത്തിന്‌ വലിയ നഷ്ടമാണ് ഉണ്ടായിരിക്കുന്നത് എന്ന് പത്ര ക്കുറിപ്പില്‍ അറിയിച്ചു.

ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടിയുടെ സംസ്ഥാന സെക്രട്ടറി സി. കെ. ചന്ദ്രപ്പന്റെ നിര്യാണത്തില്‍ യുവ കലാ സാഹിതി ദുബായ് ഘടകം പ്രവര്‍ത്തക സമിതി അഗാധമായ ദുഖവും അനുശോചനവും രേഖപ്പെടുത്തി.

മുതിര്‍ന്ന കമ്യൂണിസ്റ്റ് നേതാവ് സി കെ ചന്ദ്രപ്പന്റെ നിര്യാണത്തില്‍ ദല ദുബായ് അനുശോചിച്ചു. ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ക്കും കേരള രാഷ്ട്രീയത്തിനും ദേശീയ രാഷ്ട്രീയ ത്തിനും വലിയ നഷ്ടമാണ് ഈ പോരാളിയുടെ വിയോഗം. ഇടതുപക്ഷ ഐക്യം ഊട്ടി വളര്‍ത്താന്‍ വളരെയേറെ സംഭാവനകള്‍ നല്‍കിയ നേതാവായിരുന്നു അദ്ദേഹം.

കമ്യൂണിസ്റ്റ് നേതാവെന്ന നിലയില്‍ അദ്ദേഹത്തിന്റെ ലാളിത്യവും വിനയവും സൂക്ഷ്മ നിരീക്ഷണവും എല്ലാവര്‍ക്കും മാതൃക യാക്കാവുന്ന തായിരുന്നു. പൊതു പ്രവര്‍ത്തന രംഗത്ത് എല്ലാവരുടെയും സ്‌നേഹവും ആദരവും പിടിച്ചു പറ്റാന്‍ കഴിഞ്ഞിരുന്ന അദ്ദേഹത്തിന്റെ വേര്‍പാടില്‍ ദല ദുബായ് അഗാധമായ ദുഃഖവും അനുശോചനവും രേഖപ്പെടുത്തുന്നതായി ഭാരവാഹികള്‍ വാര്‍ത്താ ക്കുറിപ്പില്‍ അറിയിച്ചു.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

യുവ കലാ സാഹിതി വാര്‍ഷികം

March 22nd, 2012

yks-sharjah-ajman-meet-2012-ePathram
ഷാര്‍ജ : യുവ കലാ സാഹിതി ഷാര്‍ജ -അജ്മാന്‍ ഘടകം വാര്‍ഷിക സമ്മേളനം മാര്‍ച്ച് 23 വെള്ളിയാഴ്ച കാലത്ത് 10 മണിക്ക് ഷാര്‍ജ ഇന്ത്യന്‍ അസോസി യേഷന്‍ ഹാളില്‍ വെച്ച് ചേരുന്നു. സമ്മേളനം യുവ കലാ സാഹിതി കേരള സംസ്ഥാന ജനറല്‍ സെക്രട്ടറി ഇ. എം. സതീശന്‍ ഉദ്ഘാടനം ചെയ്യും.

ഭാവി പ്രവര്‍ത്തന പരിപാടികള്‍ക്ക് രൂപം കൊടുക്കുന്ന സമ്മേളനം പുതിയ വര്‍ഷ ത്തേക്കുള്ള പ്രവര്‍ത്തക സമിതിയെയും തിരഞ്ഞെടുക്കും. ‘പ്രവാസവും പ്രതി സന്ധികളും’ എന്ന വിഷയ ത്തില്‍ 2 മണി മുതല്‍ നടക്കുന്ന സാംസ്‌കാരിക സമ്മേളന ത്തില്‍ സംഗീത സുമിത് അധ്യക്ഷത വഹിക്കും. ഇന്ത്യന്‍ അസോസി യേഷന്‍ പ്രസിഡന്‍റ് അഡ്വ: വൈ.എ റഹീം ഉദ്ഘാടനം ചെയ്യും.

സാംസ്‌കാരിക സമ്മേളന ത്തിന് ശേഷം യുവ കലാ സാഹിതി ‘ പാട്ടരങ്ങ് ‘ ഉണ്ടായിരിക്കും.
കൂടുതല്‍ വിവരങ്ങള്‍ക്ക് : 055 63 53 899 – 055 38 400 38

- pma

വായിക്കുക:

അഭിപ്രായം എഴുതുക »

18 of 2810171819»|

« Previous Page« Previous « ‘നക്ഷത്ര സ്വപ്നം’ ഒരുങ്ങുന്നു
Next »Next Page » പി. ടി. തോമസ് എം. പി. ക്ക് സ്വീകരണം നല്‍കി »



  • ദിർഹം ചിഹ്നം : അനധികൃത ഉപയോഗം പാടില്ല
  • ഡോ. ഷംഷീർ വയലിൽ പ്രഖ്യാപിച്ച ’10 ജേർണീസിന്’ തുടക്കം
  • ഹെഡ് ലൈറ്റ് ഇടാതെ വാഹനം ഓടിച്ചാൽ കനത്ത പിഴ
  • സോഷ്യൽ മീഡിയാ ഗ്രൂപ്പുകൾ : നിയമ ലംഘകർക്ക് എതിരെ നടപടി
  • നബി ദിനം : മൂന്ന് ദിവസത്തെ വാരാന്ത്യ അവധി
  • പാസ്സ്‌പോർട്ട് സേവനങ്ങൾ : ബി. എൽ. എസ്. പുതിയ കെട്ടിടത്തിൽ
  • നിയമ ലംഘനങ്ങൾക്ക് ശിക്ഷ കടുപ്പിച്ച് അധികൃതർ
  • സമദാനിയുടെ പ്രഭാഷണം : പോസ്റ്റർ പ്രകാശനം ചെയ്തു
  • പൊതു നിരത്തുകളിൽ ഇലക്ട്രിക് സ്കൂട്ടറുകൾ നിരോധിച്ചു
  • ശുചിത്വ ലംഘനം നിരീക്ഷിക്കാൻ ഡിജിറ്റൽ ആപ്പ്
  • അത്തച്ചമയ ഘോഷയാത്ര അബുദാബി യിൽ
  • ഇന്‍ഡിഗോ യാത്രക്കാര്‍ക്ക് സിറ്റി ചെക്ക് ഇന്‍ സൗകര്യം
  • പ്രവാസികളുടെ റെസിഡന്റ് കാർഡ് കാലാവധി ഇനി മൂന്ന് വർഷം
  • വ്യത്യസ്തമായ പരിപാടികളുമായി ഇസ്ലാമിക് സെന്റർ മെമ്പേഴ്സ് മീറ്റ്
  • സമാജം സാഹിത്യ പുരസ്‌കാരം ആലങ്കോട് ലീലാകൃഷ്ണന്
  • വീണ്ടും ആഗോള അംഗീകാരവുമായി ശൈഖ് സായിദ് ഗ്രാൻഡ് മസ്ജിദ്
  • മെഗാ മെഡിക്കൽ ക്യാമ്പ് ഇസ്‌ലാമിക് സെന്ററിൽ
  • ഇ-സ്‌കൂട്ടർ യാത്രക്കാർക്ക് മുന്നറിയിപ്പ്
  • ആൻറിയ ‘അങ്കമാലി പൊന്നോണം’ ബ്രോഷർ പ്രകാശനം ചെയ്തു
  • ടാ​ക്സി ഡ്രൈ​വ​ർ​മാ​രെ ആദരിച്ചു



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine