കാലത്തിനോടൊപ്പം നടക്കാന്‍ പ്രവാസ സമൂഹത്തിനു സാധിക്കുന്നു : ഡോ. പി. കെ. പോക്കര്‍

May 1st, 2012

ഷാര്‍ജ : കാലത്തിനോടൊപ്പം സഞ്ചരിക്കുകയും കാലത്തിന്റെ ഗതി വേഗങ്ങളെ മനസിലാക്കുകയും ചെയ്യുന്നവരാണ് പ്രവാസികള്‍ എന്ന് ഡോ. പി. കെ.പോക്കര്‍ അഭിപ്രായപ്പെട്ടു .

യുവ കലാ സാഹിതി യു. എ. ഇ. വാര്‍ഷിക പതിപ്പ് ‘ഗാഫ്’ ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷനില്‍ പ്രകാശനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. എല്ലാ കാലാവസ്ഥയെയും അതി ജീവിക്കുന്ന മരമായ ഗാഫിന്റെ പേര് മലയാള പുസ്തക ത്തിന്‌ നല്‍കുക വഴി പ്രവാസ ജീവിതത്തെ അടയാള പ്പെടുത്തുകയും അതോടൊപ്പം മലയാള സംസ്കാരത്തെ അറബ് സംസ്കാരവുമായി കൂട്ടിയിണക്കുക എന്ന കര്‍ത്തവ്യമാണ് യുവ കലാ സാഹിതി ചെയ്തിരിക്കുന്നത് എന്ന് അദ്ദേഹം പറഞ്ഞു.

ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ പ്രസിഡന്റ്‌ വൈ. എ. റഹീം ഗാഫിന്റെ ആദ്യ പ്രതി ഏറ്റുവാങ്ങി. തുടര്‍ന്ന് നടന്ന ചര്‍ച്ചയില്‍ കെ.രഘു നന്ദന്‍, ശ്രീലക്ഷ്മി, ശിവ പ്രസാദ്, വെള്ളിയോടന്‍, സലിം, നസീര്‍ കടിക്കാട്, സുനീര്‍, സലിം കാഞ്ഞിര വിള എന്നിവര്‍ പങ്കെടുത്തു.

പി. എന്‍. വിനയചന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ചു. ഷംസുദീന്‍ കരുനാഗപ്പള്ളി, സാം ഇടിക്കുള എന്നിവര്‍ സംസാരിച്ചു. ഇ. ആര്‍. ജോഷി സ്വാഗതവും ശ്രീലത വര്‍മ്മ നന്ദിയും പറഞ്ഞു.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

വാര്‍ഷിക പ്പതിപ്പ് ‘ഗാഫ്’ പ്രകാശനം വെള്ളിയാഴ്ച

April 25th, 2012

yuva-kala-sahithy-logo-epathram ഷാര്‍ജ : യുവ കലാ സാഹിതി യു. എ. ഇ. വാര്‍ഷിക പ്പതിപ്പ് ഏപ്രില്‍ 27 വെള്ളിയാഴ്ച ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷനില്‍ വെച്ച് പ്രശസ്ത സാഹിത്യകാരനും കേരള ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ടിന്റെ മുന്‍ ഡയറക്ടറുമായ ഡോ. പി. കെ. പോക്കര്‍ പ്രകാശനം ചെയ്യും. പ്രശസ്ത സംഗീതജ്ഞന്‍ ഉസ്താദ് അലി അക്ബര്‍ ഖാന്റെ മകളും എഴുത്തു കാരിയുമായ ലജോ ഗുപ്ത ആദ്യ പ്രതി ഏറ്റു വാങ്ങും. ചടങ്ങില്‍ യു. എ. ഇ. യിലെ മാധ്യമ – സാംസ്‌കാരിക മേഖല യിലെ പ്രമുഖര്‍ പങ്കെടുക്കും.

തുടര്‍ന്ന് ‘ഭാഷ – സംസ്‌കാരം’ എന്ന വിഷയത്തില്‍ സംവാദം നടക്കും. ഡോ. പി. കെ. പോക്കര്‍, പി. മണികണ്ഠന്‍, സര്‍ജു ചാത്തന്നൂര്‍ എന്നിവര്‍ പങ്കെടുക്കും.

കൂടുതല്‍ വിവര ങ്ങള്‍ക്കായി 050 49 78 520, 050 59 59 289 എന്നീ നമ്പറു കളില്‍ വിളിക്കുക.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

ജോഷി ഒഡേസയുടെ ശില്‌പ പ്രദര്‍ശനം ശ്രദ്ധേയമായി

April 16th, 2012

salwa-seidan-inagurate-odessa-art-ePathram
അബുദാബി : യുവ കലാ സാഹിതി അബുദാബി ഒരുക്കിയ ജോഷി ഒഡേസയുടെ ശില്പ പ്രദര്‍ശനം ശ്രദ്ധേയമായി.

പ്രവാസ ജീവിത ത്തിന്റെ തിരക്കിനിടയിലും കലാ പരമായ തന്റെ കഴിവുകള്‍ സ്വാംശീകരിച്ച് ജോഷി നിര്‍മിച്ച പതിനാറു ശില്‍പങ്ങളുടെ പ്രദര്‍ശന മാണ് അബുദാബി കേരള സോഷ്യല്‍ സെന്ററില്‍ നടന്നത്. അബുദാബി സ്‌കള്‍പ്ചര്‍ ഗാലറി ഡയറക്ടര്‍ സൈധ സാല്‍വന്‍ പ്രദര്‍ശനം ഉദ്ഘാടനം ചെയ്തു. യുവ കലാ സാഹിതി പ്രസിഡന്റ് കെ. വി. പ്രേംലാല്‍ അദ്ധ്യക്ഷത വഹിച്ചു.

ഫാസിലിന്റെ നോവലിനെ ആസ്പദമാക്കി നിര്‍മിച്ച ശില്പവും ഭൂമിയെ സംരക്ഷി ക്കുവാന്‍ ആവശ്യപ്പെടുന്ന ശില്പവും പെണ്മ യുടെ വിവിധ ഭാവങ്ങള്‍ ആലേഖനം ചെയ്ത ശില്പവും തട്ടേക്കാട് ബോട്ട് ദുരന്ത ത്തെ ആസ്പദമാക്കി നിര്‍മിച്ച ശില്പവും പ്രത്യേക ശ്രദ്ധ പിടിച്ചുപറ്റി. കുട്ടികള്‍ക്ക് വേണ്ടി ജോഷി ഒഡേസ  ശില്പ നിര്‍മാണത്തെ ക്കുറിച്ച് ക്ലാസ് എടുത്തു.

കവികളുടെയും പാട്ടുകാരുടെയും കൂട്ടായ്മ അരങ്ങേറി.അസ്മോ പുത്തഞ്ചിറ,നസീര്‍ കടിക്കാട്, ടി. എ. ശശി, ടി. കെ. ജലീല്‍, യൂനുസ് ബാവ, അജി രാധാകൃഷ്ണന്‍, ഹരി അഭിനയ, ഫൈസല്‍ ബാവ, സുഹാന സുബൈര്‍, അനിത റഫീക്ക് എന്നിവര്‍ പങ്കെടുത്തു.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

ജോഷി ഒഡേസ യുടെ ശില്‍പ പ്രദര്‍ശനം

April 13th, 2012

artist-joshy-odessa-ePathram
അബുദാബി : പ്രശസ്ത ശില്പി ജോഷി ഒഡേസയുടെ വൈവിധ്യമാര്‍ന്ന ശില്പ ങ്ങളുടെ പ്രദര്‍ശനം യുവ കലാ സാഹിതി അബുദാബിയില്‍ ഒരുക്കുന്നു.

ഏപ്രില്‍ 13 വെള്ളിയാഴ്ച്ച രാവിലെ പത്തു മണി മുതല്‍ വൈകീട്ട് അഞ്ചു മണി വരെ കേരളാ സോഷ്യല്‍ സെന്ററില്‍ നടക്കുന്ന ശില്പ പ്രദര്‍ശന ത്തില്‍ ആസ്വാദ കര്‍ക്ക് നവ്യാനുഭവം സമ്മാനിക്കുന്ന നിരവധി ശില്പ ങ്ങളായിരിക്കും പ്രദര്‍ശി പ്പിക്കുക എന്ന് സംഘാടകര്‍ അറിയിച്ചു.

ഇതിനോട് അനുബന്ധിച്ച് ‘ കവിതാരവം ‘ എന്ന പേരില്‍ സ്വന്തം കവിത കളും പ്രശസ്തരുടെ കവിത കളും അവതരിപ്പിക്കപ്പെടുന്നു. വൈകീട്ട് 3 മണിക്ക് കുട്ടി കളുടെ ചിത്ര രചനയും ക്ലേ മോഡലിംഗും നടത്തും.

വിശദ വിവരങ്ങള്‍ക്ക് വിളിക്കുക : സുബൈര്‍ 050 531 59 69

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

സ്വാശ്രയ വിദ്യാഭ്യാസ മേഖല അരാജകത്വ ത്തിലേക്ക് : രണ്ടത്താണി

April 8th, 2012

hussain-randathani-at-ksc-ePathram
അബുദാബി : സ്വാശ്രയ കോളേജ് മേഖല കളില്‍ ഏറ്റവും സംസ്‌കാര രഹിതമായ ജിവിത മാണ് നടമാടുന്നത് എന്ന് അദ്ധ്യാപകനും ചരിത്ര പണ്ഡിതനുമായ ഡോ. ഹുസൈന്‍ രണ്ടത്താണി അഭിപ്രായപ്പെട്ടു.

‘കൗമാരം നേരിടുന്ന വെല്ലു വിളികളും പെരുകി വരുന്ന ആത്മഹത്യകളും’ എന്ന വിഷയ ത്തെപ്പറ്റി അബുദാബി ശക്തി തിയ്യറ്റേഴ്‌സും യുവ കലാ സാഹിതിയും സംയുക്ത മായി സംഘടിപ്പിച്ച സെമിനാറില്‍ മുഖ്യപ്രഭാഷണം നടത്തുക യായിരുന്നു അദ്ദേഹം.

എ. ടി. എം. കാര്‍ഡുകളും ആവശ്യത്തിലേറെ പണവും കൈവശം വരുന്ന സ്വാശ്രയ വിദ്യാഭ്യാസ മേഖല കളിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഒരു ദിവസത്തെ അവധി ലഭിക്കുമ്പോള്‍ മദ്യശാല കള്‍ക്കു മുന്നില്‍ ക്യൂ നില്‍ക്കുന്ന കാഴ്ച നിത്യ സംഭവമായി മാറിയിരിക്കുന്നു.

സ്വാശ്രയ വിദ്യാഭ്യാസ മേഖല യിലെ എന്‍ജിനീയറിംഗ് വിദ്യാര്‍ത്ഥികള്‍ നിരന്തരം തോറ്റു പോകുന്നത് ബുദ്ധയില്ലാഞ്ഞിട്ടല്ല. മറിച്ച് ജീവിതം ആഘോഷി ക്കുന്നതു കൊണ്ടാണ്.

അമിത മദ്യപാനം ഇന്ന് കേരള ത്തില്‍ മാരകമായ വിപത്തായി മാറിയിരിക്കുന്നു. ഇതിന് ഒരു പരിധി വരെ പ്രചോദനം ഗള്‍ഫ് നാടുകളില്‍ നിന്നാണ്. ഉപരിപഠന ത്തിനായി ഇവിടെ നിന്ന് നാട്ടിലേക്കയച്ചു കൊടുക്കുന്ന പണം ചില കുട്ടികള്‍ ദുര്‍വിനിയോഗം ചെയ്യുന്നു.

അമിത മദ്യപാനവും സ്ത്രീപീഡനവും ആല്‍ബം നിര്‍മ്മാണ ത്തിന്റെ മറവില്‍ നടക്കുന്ന ലൈംഗിക അരാജകത്വവും ഇന്ന് ഏറ്റവും കൂടുതല്‍ നടക്കുന്നത് മലപ്പുറം ജില്ലയില്‍ ആണെന്ന് ഈയിടെ വളാഞ്ചേരി യിലെ ഒരു കോളേജ് വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്ത സംഭവ ത്തിലേക്ക് വിരല്‍ ചൂണ്ടി ക്കൊണ്ട് അദ്ദേഹം തുടര്‍ന്നു പറഞ്ഞു.

പക്വമായ ഒരു സാമ്പത്തിക ക്രമീകരണം അവര്‍ക്കിടയില്‍ ഇല്ല എന്നതാണ് ഇതിന് കാരണം. അല്ലാതെ, നിരന്തരം ഓതി ക്കൊടുത്തതു കൊണ്ടോ പറഞ്ഞു കൊടുത്തതു കൊണ്ടോ കാര്യമില്ല. സാമ്പത്തിക ക്രമീകരണം ഉണ്ടായാലേ സാംസ്‌കാരിക ക്രമീകരണം ഉണ്ടാകൂ. സാമ്പത്തിക ക്രമീകരണ ത്തിന്റെ പ്രശ്‌നം തന്നെയാണ് കര്‍ഷക ആത്മഹത്യ കളിലും ചെന്നെത്തിക്കുന്നത്.

പലിശയ്ക്കും ചൂതാട്ട ത്തിനും അടിമപ്പെട്ട് പല മോഹഭംഗ ങ്ങളും ഉണ്ടാകു മ്പോള്‍ ജീവിതം തന്നെ നശിപ്പിക്കുകയാണ്. സാമ്പത്തിക ക്രമീകരണ ത്തിലെ അശാസ്ത്രീയതയും ജീവിതത്തെ ക്കുറിച്ചുള്ള വികലമായ കാഴ്ചപ്പാടു മാണ് പെരുകി വരുന്ന ആത്മഹത്യകള്‍ക്ക് കാരണം.

പാശ്ചാത്യര്‍ക്കു വേണ്ടി നമ്മുടെ സംസ്‌കാരവും കുടുംബ വ്യവസ്ഥിതിയും ധാര്‍മികതയും അടിയറ വെക്കുന്ന സ്ഥിതി വിശേഷമാണ് ഇന്നുള്ളത്. മാതാ പിതാക്കളുടെ യഥാര്‍ത്ഥമായ പ്രാധാന്യത്തെ ഇല്ലാതാക്കുന്ന തരത്തിലേക്ക് പാശ്ചാത്യ രീതികളെ അവലംബിച്ചു കൊണ്ടുള്ള കൗണ്‍സിലിംഗ് മാറുന്നു.

മാതാ പിതാക്കള്‍ നല്ല സുഹൃത്തുക്കള്‍ ആയിരിക്കണം എന്ന് പറയുന്നത് തെറ്റായ പ്രവണത സൃഷ്ടിക്കും. മാതാപിതാക്കള്‍ സുഹൃത്താവുകയും തനിക്ക് കാര്യങ്ങള്‍ പറഞ്ഞുതരാന്‍ ആളില്ലാതാവു കയും ചെയ്യുമ്പോള്‍ മക്കള്‍ അച്ഛനമ്മമാരെ തിരസ്‌കരിക്കും.

സ്വകാര്യതക ള്‍ ഇല്ലാത്ത ലോകമാണിത്. എവിടെ ചെന്നാലും നമ്മെ നോക്കുന്ന ഒരായിരം കണ്ണുകളുണ്ട്. നാം ഇന്റര്‍ നെറ്റിലൂടെ എന്ത് സ്വകാര്യമായി ചെയ്താലും അത് പുറം ലോകം അറിയുന്നുണ്ട് എന്ന ഒരു ബോധം എല്ലാവര്‍ക്കും ഉണ്ടായി രിക്കണം എന്നും ഡോ. ഹുസൈന്‍ രണ്ടത്താണി ഓര്‍മ്മിപ്പിച്ചു.

രഘുനന്ദനന്‍ അനുബന്ധ പ്രഭാഷണം നടത്തി. തുടര്‍ന്നു നടന്ന ചര്‍ച്ച യില്‍ ഷംല സബ, ഹര്‍ഷന്‍, സഫറുള്ള പാലപ്പെട്ടി എന്നിവര്‍ സംസാരിച്ചു. അബുദാബി ശക്തി തിയേറ്റേഴ്‌സ് വൈസ് പ്രസിഡന്റ് എ. കെ. ബീരാന്‍ കുട്ടി അദ്ധ്യക്ഷത വഹിച്ചു. യുവ കലാ സാഹിതി ജോയിന്റ് സെക്രട്ടറി ചന്ദ്രശേഖരന്‍ സ്വാഗതവും ശക്തി ജനറല്‍ സെക്രട്ടറി വി. പി. കൃഷ്ണകുമാര്‍ നന്ദിയും പറഞ്ഞു.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

17 of 281016171820»|

« Previous Page« Previous « കേരയുടെ രക്ത ദാന ക്യാമ്പ്‌ വെള്ളിയാഴ്ച
Next »Next Page » കോമ്പസും വേട്ടക്കോലും പ്രകാശനം ചെയ്തു »



  • ബുധനാഴ്ച ഉച്ചക്ക് 2 മണി മുതൽ 4 വരെ ഇന്ത്യൻ എംബസിയിൽ ഓപ്പൺ ഹൗസ്
  • ഇസ്‌ലാമിക് സെന്റർ ടൗൺ ഹാൾ യോഗം സംഘടിപ്പിച്ചു.
  • സിഗ്നൽ മറികടന്നാൽ 1000 ദിർഹം പിഴയും 12 ട്രാഫിക് പോയിന്റുകളും ശിക്ഷ
  • ഒരു നിമിഷത്തെ അശ്രദ്ധ മറ്റുള്ളവരെയും അപകടത്തിൽ ആക്കും
  • ബൈക്ക് സ്റ്റണ്ട് നടത്തിയവരെ പിടികൂടി
  • വാഹന ഇൻഷ്വറൻസ് കുറഞ്ഞ നിരക്കില്‍ എന്നത് വ്യാജം
  • വെടിക്കെട്ട് അപകടം : സഹായ ഹസ്തവുമായി എം. എ. യൂസഫലി
  • ഗ്ലോബൽ വില്ലേജ് വീണ്ടും പ്രവർത്തനം ആരംഭിച്ചു
  • ഫ്ലൈയിംഗ് ടൈഗർ കപ്പുകൾക്ക് നിരോധനം
  • ഇന്ത്യന്‍ പാസ്സ്‌ പോർട്ട് സേവനങ്ങള്‍ക്ക് ഇനി അല്‍ ഹിന്ദ്
  • സ്‌കൂൾ ബസ്സുകളെ മറി കടന്നാൽ വൻ തുക പിഴ
  • ബുർജീൽ ഹോസ്പിറ്റലിൽ കൊറിയൻ പവലിയൻ തുറന്നു
  • വി. ടി. വി. ദാമോദരനെ ആദരിച്ചു
  • ഏപ്രിൽ 20 മുതൽ സ്‌കൂൾ ബസ്സുകൾ സർവ്വീസ് ആരംഭിക്കും
  • അപകടകരമായ ഡ്രൈവിംഗ് : മഴയിൽ അഭ്യാസ പ്രകടനങ്ങൾ നടത്തിയവരെ അറസ്റ്റ് ചെയ്തു
  • ജങ്ക് ഫുഡും മധുര പാനീയങ്ങളും സ്‌കൂളുകളിൽ നിരോധിച്ചു
  • വിദ്യാർത്ഥികൾ ഏപ്രിൽ 20 മുതൽ ക്ലാസ്സ്‌ മുറികളിലേക്ക് : സ്കൂള്‍ ബസ്സുകള്‍ തല്‍ക്കാലം ഇല്ല
  • കൂടുതൽ ഭാഗങ്ങളിൽ പെയ്ഡ് പാർക്കിംഗ്
  • യു. എ. ഇ. ക്ക് ഐക്യ ദാര്‍ഢ്യം : ഗിന്നസ് ലോക റെക്കോര്‍ഡ് നേടി ബുർജീൽ ഹോൾഡിംഗ്‌സ്
  • റോഡിൽ അഭ്യാസങ്ങൾ വേണ്ട : മുന്നറിയിപ്പുമായി പോലീസ്



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine