അബുദാബി : യുവ കലാ സാഹിതി അബുദാബി ഒരുക്കിയ ജോഷി ഒഡേസയുടെ ശില്പ പ്രദര്‍ശനം ശ്രദ്ധേയമായി.
പ്രവാസ ജീവിത ത്തിന്റെ തിരക്കിനിടയിലും കലാ പരമായ തന്റെ കഴിവുകള്‍ സ്വാംശീകരിച്ച് ജോഷി നിര്‍മിച്ച പതിനാറു ശില്‍പങ്ങളുടെ പ്രദര്‍ശന മാണ് അബുദാബി കേരള സോഷ്യല്‍ സെന്ററില്‍ നടന്നത്. അബുദാബി സ്‌കള്‍പ്ചര്‍ ഗാലറി ഡയറക്ടര്‍ സൈധ സാല്‍വന്‍ പ്രദര്‍ശനം ഉദ്ഘാടനം ചെയ്തു. യുവ കലാ സാഹിതി പ്രസിഡന്റ് കെ. വി. പ്രേംലാല്‍ അദ്ധ്യക്ഷത വഹിച്ചു.
ഫാസിലിന്റെ നോവലിനെ ആസ്പദമാക്കി നിര്‍മിച്ച ശില്പവും ഭൂമിയെ സംരക്ഷി ക്കുവാന്‍ ആവശ്യപ്പെടുന്ന ശില്പവും പെണ്മ യുടെ വിവിധ ഭാവങ്ങള്‍ ആലേഖനം ചെയ്ത ശില്പവും തട്ടേക്കാട് ബോട്ട് ദുരന്ത ത്തെ ആസ്പദമാക്കി നിര്‍മിച്ച ശില്പവും പ്രത്യേക ശ്രദ്ധ പിടിച്ചുപറ്റി. കുട്ടികള്‍ക്ക് വേണ്ടി ജോഷി ഒഡേസ ശില്പ നിര്‍മാണത്തെ ക്കുറിച്ച് ക്ലാസ് എടുത്തു.
കവികളുടെയും പാട്ടുകാരുടെയും കൂട്ടായ്മ അരങ്ങേറി.അസ്മോ പുത്തഞ്ചിറ,നസീര്‍ കടിക്കാട്, ടി. എ. ശശി, ടി. കെ. ജലീല്‍, യൂനുസ് ബാവ, അജി രാധാകൃഷ്ണന്‍, ഹരി അഭിനയ, ഫൈസല്‍ ബാവ, സുഹാന സുബൈര്‍, അനിത റഫീക്ക് എന്നിവര്‍ പങ്കെടുത്തു.