അബുദാബി : സി. അച്യുത മേനോന്‍ – കെ. ദാമോദരന്‍ ജന്മശതാബ്ദി പരിപാടികളോട് അനുബന്ധിച്ച് യുവ കലാ സാഹിതി നടത്തിയ അച്യുത മേനോന്‍ സ്മാരക ലേഖന മത്സര ത്തില്‍ റീജ അബ്രഹാമിന് ഒന്നാം സ്ഥാനവും നാന്‍സി റോജിക്ക് രണ്ടാം സ്ഥാനവും ലഭിച്ചു.
ജൂണ്‍ 22 വെള്ളിയാഴ്ച വൈകീട്ട് 6 മണിക്ക് അബുദാബി കേരള സോഷ്യല്‍ സെന്ററില്‍ നടക്കുന്ന ചടങ്ങില്‍ വെച്ച് മുന്‍ മന്ത്രിയും ജനയുഗം പത്രാധിപരുമായ ബിനോയ് വിശ്വം അവാര്‍ഡുകള്‍ വിതരണം ചെയ്യും.



അബുദാബി: യുവ കലാ സാഹിതി യു. എ. ഇ. കമ്മിറ്റി ഒരുക്കുന്ന സി.അച്യുതമേനോന്‍ – കെ.ദാമോദരന്‍ ജന്മശതാബ്ദി സമ്മേളനം ജൂണ്‍ 22 വെള്ളിയാഴ്ച വൈകിട്ട് ആറിന് അബുദാബി കേരള സോഷ്യല്‍ സെന്ററില്‍ നടക്കും.
ദുബായ് : എയര്‍ ഇന്ത്യ പൈലറ്റു മാരുടെ സമരം മൂലം ദുരിതം അനുഭവിക്കുന്ന ഗള്‍ഫ് മേഖല യിലെ ഇന്ത്യന്‍ സമൂഹ ത്തിന്റെ പ്രശ്‌ന ങ്ങളില്‍ ഭരണാധികാരികള്‍ മൗനം വെടിയണം എന്ന് യുവ കലാ സാഹിതി ദുബായ് പ്രവര്‍ത്തക സമിതി ആവശ്യപ്പെട്ടു.

























