അബുദാബി : പ്രവാസികളുടെ പ്രശ്നങ്ങള്‍ അധികാരികളുടെ മുന്‍പില്‍ എത്തിക്കുന്നതിന് പ്രവാസ പഠനം അത്യാവശ്യം ആണെന്ന് യുവ കലാ സാഹിതി സാഹിത്യ വിഭാഗം ഒരുക്കിയ ‘ഗള്‍ഫ് പ്രവാസത്തിന്റെ പാതി നൂറ്റാണ്ടും വര്‍ത്തമാന യാഥാര്‍ത്ഥ്യ ങ്ങളും’ എന്ന ചര്‍ച്ച യില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു.
ഗവണ്‍മെന്റുകള്‍ ഇപ്പോഴും പ്രവാസ സ്ഥിതി വിവര കണക്കു കള്‍ക്ക് വേണ്ടി ഇരുട്ടില്‍ തപ്പുമ്പോള്‍ എങ്ങനെയാണ് പ്രവാസികളുടെ ക്ഷേമം സാദ്ധ്യമാക്കാന്‍ അധികാരി കള്‍ക്ക് കഴിയുക എന്ന ചോദ്യം ചര്‍ച്ച യില്‍ ഉയര്‍ന്നു.
അമ്പതു വര്‍ഷത്തെ ഗള്‍ഫ് പ്രവാസം കേരളത്തിന് നല്‍കിയ നേട്ടങ്ങള്‍ നിരവധിയാണ്. എന്നാല്‍ ഉല്‍പാദന പരമായ കാര്യങ്ങളിലേക്ക് പ്രവാസ നിക്ഷേപ ങ്ങളെ തിരിച്ചു വിടുന്നതില്‍ ഗവണ്മെന്റുകള്‍ പരാജയപ്പെട്ടു എന്നും യാത്ര പ്രശ്നങ്ങള്‍ അടക്കമുള്ള പ്രവാസ പ്രശ്നങ്ങള്‍ ഇപ്പോഴും നില നില്‍ക്കുന്ന തിന്റെ കാരണം അതാണെന്നും ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ ചൂണ്ടി ക്കാട്ടി.
നൌഫല്‍ ചേറ്റുവ, ജി. രവീന്ദ്രന്‍ നായര്‍. കെ. വി. ബഷീര്‍, ഹര്‍ഷ കുമാര്‍, അഷറഫ് ചമ്പാട്, ചിന്തു രവീന്ദ്രന്‍, ഷെരീഫ് ചേറ്റുവ, അജി രാധാകൃഷ്ണന്‍, സഫറുള്ള പാലപ്പെട്ടി, അന്ഷാദ് ഗുരുവായൂര്‍, കുഞ്ഞി മുഹമ്മദ് എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. അഡ്വ. സൈനുദ്ധീന്‍ അന്‍സാരി മുഖ്യ പ്രഭാഷണം നടത്തി. സീമ സുരേഷ് അനുബന്ധ പ്രഭാഷണം ചെയ്തു. എം. സുനീര്‍ മോഡറേറ്റര്‍ ആയി. വിഷ്ണുപ്രകാശ് സ്വാഗതവും ഹാഫിസ് ബാബു നന്ദിയും പറഞ്ഞു.