ഭാരവാഹികളെ തെരഞ്ഞെടുത്തു

October 14th, 2012

yuva-kala-sahithy-logo-epathram റാസല്‍ ഖൈമ : യുവ കലാ സാഹിതി യു. എ. ഇ. യുടെ പുതിയ ഭാരവാഹി കളായി പി. എന്‍. വിനയചന്ദ്രന്‍ (പ്രസിഡന്റ്) സലിം കാഞ്ഞിരവിള, വില്‍സണ്‍ തോമസ് (വൈസ് പ്രസിഡന്റുമാര്‍ ) ഇ. ആര്‍. ജോഷി (ജനറല്‍ സെക്രട്ടറി), പി. ശിവപ്രസാദ്, അഡ്വ. നജിമുദീന്‍ (ജോയിന്റ് സെക്രട്ടറി) വിജയന്‍ നണിയൂര്‍ (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.

- pma

വായിക്കുക:

അഭിപ്രായം എഴുതുക »

പ്രവാസി കളോടുള്ള അവഗണനക്ക് എതിരെ ശക്തമായ മുന്നേറ്റം ആവശ്യം : കെ. ഇ. ഇസ്മയില്‍

October 13th, 2012

ke-ismail-in-yks-uae-meet-2012-ePathram
റാസ് അല്‍ ഖൈമ : പ്രവാസി കളുടെ യാത്ര ദുരിത ങ്ങളോടും മറ്റു പ്രശ്‌നങ്ങളോടും മുഖം തിരിഞ്ഞു നില്‍ക്കുന്ന കേന്ദ്ര ഗവണ്മെന്റിന്റെ നിലപാടുകള്‍ക്ക് എതിരെ ശക്തമായ പ്രക്ഷോഭങ്ങള്‍ അനിവാര്യം ആണെന്ന് പ്രവാസി ഫെഡറെഷന്‍ സംസ്ഥാന സെക്രട്ടറിയും സി. പി. ഐ. ദേശീയ നിര്‍വ്വാഹക സമിതി അംഗ വുമായ കെ. ഇ. ഇസ്മയില്‍ പ്രസ്താവിച്ചു. യുവ കലാ സാഹിതി യു. എ. ഇ. സമ്മേളനം മുഗള്‍ ഗഫൂര്‍ നഗറില്‍ (ഇന്ത്യന്‍ പബ്ലിക് സ്‌കൂള്‍) ഉദ്ഘാടനം ചെയ്യുക യായിരുന്നു അദ്ദേഹം.

കേരള ത്തില്‍ നിന്ന് നിരവധി മന്ത്രിമാര്‍ കേന്ദ്ര ഗവണ്‍മെന്റില്‍ പ്രതിനിധികള്‍ ആയിരുന്നിട്ടും കേരള ത്തിലെ പ്രവാസി കളോട് മാത്രമുള്ള ഗവണ്‍മെന്റിന്റെ ചിറ്റമ്മ നയം നിര്‍ഭാഗ്യകരം ആണെന്ന് അദ്ദേഹം പറഞ്ഞു. കാലങ്ങളായുള്ള യാത്രാ ദുരിതം അനുഭവിക്കുന്ന പ്രവാസി കളോട് കടുത്ത അവഗണന യാണ് രാജ്യത്തിന്‍റെ ദേശീയ വിമാന കമ്പനി യായ എയര്‍ ഇന്ത്യ തുടരുന്നത്.

പാസ്‌പോര്‍ട്ട് പുതുക്കല്‍ നിരക്ക് വര്‍ദ്ധന അടക്കമുള്ള വിഷയ ങ്ങളില്‍ സര്‍ക്കാര്‍ എടുക്കുന്ന നിലപാടുകള്‍ കുറഞ്ഞ വേതനമുള്ള പ്രവാസികളെ ബാധിക്കുമെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു. കേരള ത്തിലെ എല്‍. ഡി. എഫ്. സര്‍ക്കാര്‍ കൊണ്ടു വന്ന പ്രവാസി ക്ഷേമ പദ്ധതി കാര്യക്ഷമ മായി നടപ്പാക്കുവാന്‍ യു. ഡി. എഫ്. സര്‍ക്കാരിനു സാധിക്കുന്നില്ല എന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

നോര്‍ക്ക റൂട്‌സ് ഡയറക്ട്ടര്‍ ഇസ്മയില്‍ റാവുത്തര്‍ മുഖ്യ അഥിതി ആയിരുന്നു. പി. എന്‍. വിനയചന്ദ്രന്‍, സലിം കാഞ്ഞിരവിള, വില്‍സണ്‍ തോമസ് എന്നിവര്‍ അടങ്ങിയ പ്രസീഡിയം സമ്മേളന നടപടികള്‍ നിയന്ത്രിച്ചു.

audiance-yks-uae-meet-2012-ePathram

ഇ. ആര്‍. ജോഷി പ്രവര്‍ത്തന റിപ്പോര്‍ട്ടും പി. എന്‍. വിനയചന്ദ്രന്‍ ഭാവി പ്രവര്‍ത്തന രേഖയും അജിത് വര്‍മ്മ വരവ് ചെലവു റിപ്പോര്‍ട്ടും പി. എം. പ്രകാശന്‍ ക്രഡന്‍ഷ്യല്‍ റിപ്പോര്‍ട്ടും അവതരിപ്പിച്ചു. പൊതു ചര്‍ച്ചയില്‍ അനീഷ് നിലമേല്‍, മുജീബ് റഹ്മാന്‍, പ്രശാന്ത് മണിക്കുട്ടന്‍, ശരവണന്‍, എം. സുനീര്‍, ഷക്കീല സുബൈര്‍, സലിം മുസ്തഫ, രഞ്ജിത് കായംകുളം, മുരളി, പ്രദീപ് പൊന്നാനി, ശിഹാബ് എന്നിവര്‍ പങ്കെടുത്തു.

കൂടംകുളം ആണവ പദ്ധതി ഉപേക്ഷിക്കുക, പ്രവാസി കളോടുള്ള എയര്‍ ഇന്ത്യയുടെ അവഗണന അവസാനിപ്പിക്കുക തുടങ്ങിയ പ്രമേയങ്ങള്‍ സമ്മേളനം അംഗീകരിച്ചു. സ്വാഗത സംഘം കണ്‍വീനര്‍ അഡ്വ. നജ്മുദ്ദീന്‍ സ്വാഗതവും ചെയര്‍മാന്‍ കെ. രഘു നന്ദന്‍ നന്ദിയും പറഞ്ഞു.

- pma

വായിക്കുക:

അഭിപ്രായം എഴുതുക »

യുവ കലാ സാഹിതി സമ്മേളനം ഒക്ടോബര്‍ 12ന്

October 3rd, 2012

yuva-kala-sahithy-logo-epathram റാസ് അല്‍ ഖൈമ : യുവ കലാ സാഹിതി യു. എ. ഇ. സമ്മേളനം ഒക്ടോബര്‍ 12ന് റാസ് അല്‍ ഖൈമ ഇന്ത്യന്‍ പബ്ലിക്‌ സ്കൂളില്‍ വെച്ച് നടക്കും. പ്രവാസി ഫെഡറേഷന്‍ സംസ്ഥാന സെക്രട്ടറി കെ. ഇ. ഇസ്മയില്‍ സമ്മേളനം ഉദ്ഘാടനം ചെയ്യും. നോര്‍ക്ക റൂട്ട്സ് ഡയറക്റ്റര്‍ ഇസ്മയില്‍ റാവുത്തര്‍ മുഖ്യ അഥിതി ആയിരിക്കും.

ദുബായ്, അബുദാബി, മുസഫ, അല്‍ ഐന്‍, ഷാര്‍ജ, അജ്മാന്‍, റാസ് അല്‍ ഖൈമ എന്നീ യുണിറ്റു കളിലെ തെരഞ്ഞെടുക്കപ്പെട്ട 300 പ്രതിനിധികള്‍ പങ്കെടുക്കും. കേന്ദ്ര സമ്മേളന ത്തിന് മുന്നോടി ആയുള്ള യുണിറ്റ് സമ്മേളനങ്ങള്‍ പൂര്‍ത്തീകരിച്ചു കഴിഞ്ഞു. പ്രവര്‍ത്തന റിപ്പോര്‍ട്ട്, ഭാവി പ്രവര്‍ത്തന രേഖ എന്നിവയുടെ അവതരണവും ചര്‍ച്ചയും മുഖ്യ അജണ്ടയായ സമ്മേളന ത്തില്‍ വരും പ്രവര്‍ത്തന വര്‍ഷത്തി ലേക്കുള്ള യുവ കലാ സാഹിതി യുടെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുക്കും.

- pma

വായിക്കുക:

അഭിപ്രായം എഴുതുക »

കനക മുന്തിരികള്‍ : സംഗീത സായാഹ്നം

August 28th, 2012

അബുദാബി : യുവ കലാ സാഹിതി പി. ഭാസ്കരന്‍ മാസ്റ്റര്‍ മ്യുസിക് ക്ലബ്ബിന്റെ ആഭിമുഖ്യ ത്തില്‍ കനക മുന്തിരികള്‍ സംഗീത സായാഹ്നം ആഗസ്റ്റ്‌ 30 വ്യാഴാഴ്ച വൈകീട്ട് 8 മണിക്ക് അബുദാബി കേരള സോഷ്യല്‍ സെന്റര്‍ മിനി ഹാളില്‍ നടക്കും. കൂടുതല്‍ വിവര ങ്ങള്‍ക്ക് 050 – 720 23 48

- pma

വായിക്കുക: ,

1 അഭിപ്രായം »

കഥാരചനാ മത്സരം : ഇങ്ങനെ എത്ര നാള്‍

August 24th, 2012

yuva-kala-sahithy-logo-epathram ദുബായ് : യുവ കലാ സാഹിതി ദുബായ് അല്‍കൂസ് യുണിറ്റിന്റെ ആഭിമുഖ്യത്തില്‍ ഓണാഘോഷത്തോട് അനുബന്ധിച്ച് പ്രവാസി മലയാളി കള്‍ക്കായി നടത്തുന്ന കഥാരചനാ മത്സര ത്തിലേക്ക് സൃഷ്ടികള്‍ ക്ഷണിക്കുന്നു. വിഷയം : ‘ഇങ്ങനെ എത്ര നാള്‍ ‘

സൃഷ്ടികള്‍ സപ്തംബര്‍ 30 ന് മുമ്പ് yks.onam2012 at gmail dot com എന്ന ഇ മെയില്‍ വിലാസ ത്തില്‍ അയക്കുക.

സൃഷ്ടിയോടൊപ്പം കഥാകൃത്തിന്റെ നാട്ടിലെയും ഗള്‍ഫിലെയും മേല്‍വിലാസവും ഫോണ്‍ നമ്പറും ഉണ്ടാകണം. വിവരങ്ങള്‍ക്ക് : 050 14 66 465.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

13 of 281012131420»|

« Previous Page« Previous « ഒമാന്‍ വാഹനാപകടം : മൃതദേഹങ്ങള്‍ നാട്ടില്‍ എത്തിക്കാന്‍ നടപടി
Next »Next Page » പുസ്തക പ്രകാശനവും മാധ്യമ പ്രവര്‍ത്തകര്‍ക്ക് യാത്രയയപ്പും »



  • ലോഗോ പ്രകാശനം ചെയ്തു
  • കെ. എസ്. സി. ഈദ് ആഘോഷം ‘പെരുന്നാൾ നിലാവ്’ അരങ്ങേറി
  • കണ്ണൂർ ജില്ലാ കെ. എം. സി. സി. ഒരുക്കിയ ‘ഈദ് സംഗമം’ ശ്രദ്ധേയമായി
  • ഇമ ഇഫ്‌താർ വിരുന്നും കുടുംബ സംഗമവും
  • ഫാദേഴ്‌സ് എന്‍ഡോവ്‌മെന്റ് പദ്ധതി : ഡോ. ഷംഷീര്‍ വയലില്‍ അഞ്ച് ദശ ലക്ഷം ദിര്‍ഹം നല്‍കി
  • അബുദാബി മലയാളീസ് ഒരുക്കിയ ‘നൂറിഷ് റമദാൻ’ ശ്രദ്ധേയമായി
  • ഭരണാധികാരികൾക്ക് റമദാൻ ആശംസകൾ നേർന്ന് സലാം പാപ്പിനിശ്ശേരി
  • മുഹമ്മദ് ബിൻ സായിദ് ഫൗണ്ടേഷൻ ഫോർ ഹ്യുമാനിറ്റി സ്ഥാപിതമായി
  • ഇ. കെ. നായനാർ മെമ്മോറിയൽ ഫുട് ബോൾ : ഷാബിയ-നാദിസിയ മേഖലകൾ ചാമ്പ്യന്മാർ
  • സൗഹൃദ സ്നേഹ സംഗമമായി സമൂഹ നോമ്പുതുറ
  • ഇഖ്‌വ ഇഫ്‌താർ സൗഹൃദ സംഗമം
  • അനോര ഗ്ലോബൽ പുതിയ ഭരണ സമിതി
  • പത്തനംതിട്ട ജില്ലാ കെ. എം. സി. സി. റമദാൻ റിലീഫിന് തുടക്കമായി
  • ഇ. കെ. നായനാർ സ്മാരക റമദാൻ ഫുട് ബോൾ ടൂർണ്ണ മെന്റ് ശനിയാഴ്ച മുസ്സഫയിൽ
  • അബുദാബി മലയാളീസ് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
  • ജ്വാല ഉത്സവ് 2025 ബ്രോഷർ പ്രകാശനം ചെയ്തു
  • കേരള സോഷ്യൽ സെന്റർ ഇഫ്‌താർ സംഗമം
  • ഐ. ഐ. സി. ഹോളി ഖുര്‍ആന്‍ : ബ്രോഷർ പ്രകാശനം ചെയ്തു
  • ഉപന്യാസ മത്സരം : സൃഷ്ടികൾ ക്ഷണിച്ചു
  • ഇഫ്താർ സംഗമവും അവാർഡ് ദാനവും സംഘടിപ്പിച്ചു



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine