റാസ് അല്‍ ഖൈമ : പ്രവാസി കളുടെ യാത്ര ദുരിത ങ്ങളോടും മറ്റു പ്രശ്‌നങ്ങളോടും മുഖം തിരിഞ്ഞു നില്‍ക്കുന്ന കേന്ദ്ര ഗവണ്മെന്റിന്റെ നിലപാടുകള്‍ക്ക് എതിരെ ശക്തമായ പ്രക്ഷോഭങ്ങള്‍ അനിവാര്യം ആണെന്ന് പ്രവാസി ഫെഡറെഷന്‍ സംസ്ഥാന സെക്രട്ടറിയും സി. പി. ഐ. ദേശീയ നിര്‍വ്വാഹക സമിതി അംഗ വുമായ കെ. ഇ. ഇസ്മയില്‍ പ്രസ്താവിച്ചു. യുവ കലാ സാഹിതി യു. എ. ഇ. സമ്മേളനം മുഗള്‍ ഗഫൂര്‍ നഗറില്‍ (ഇന്ത്യന്‍ പബ്ലിക് സ്‌കൂള്‍) ഉദ്ഘാടനം ചെയ്യുക യായിരുന്നു അദ്ദേഹം.
കേരള ത്തില്‍ നിന്ന് നിരവധി മന്ത്രിമാര്‍ കേന്ദ്ര ഗവണ്‍മെന്റില്‍ പ്രതിനിധികള്‍ ആയിരുന്നിട്ടും കേരള ത്തിലെ പ്രവാസി കളോട് മാത്രമുള്ള ഗവണ്‍മെന്റിന്റെ ചിറ്റമ്മ നയം നിര്‍ഭാഗ്യകരം ആണെന്ന് അദ്ദേഹം പറഞ്ഞു. കാലങ്ങളായുള്ള യാത്രാ ദുരിതം അനുഭവിക്കുന്ന പ്രവാസി കളോട് കടുത്ത അവഗണന യാണ് രാജ്യത്തിന്‍റെ ദേശീയ വിമാന കമ്പനി യായ എയര്‍ ഇന്ത്യ തുടരുന്നത്.
പാസ്‌പോര്‍ട്ട് പുതുക്കല്‍ നിരക്ക് വര്‍ദ്ധന അടക്കമുള്ള വിഷയ ങ്ങളില്‍ സര്‍ക്കാര്‍ എടുക്കുന്ന നിലപാടുകള്‍ കുറഞ്ഞ വേതനമുള്ള പ്രവാസികളെ ബാധിക്കുമെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു. കേരള ത്തിലെ എല്‍. ഡി. എഫ്. സര്‍ക്കാര്‍ കൊണ്ടു വന്ന പ്രവാസി ക്ഷേമ പദ്ധതി കാര്യക്ഷമ മായി നടപ്പാക്കുവാന്‍ യു. ഡി. എഫ്. സര്‍ക്കാരിനു സാധിക്കുന്നില്ല എന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
നോര്‍ക്ക റൂട്‌സ് ഡയറക്ട്ടര്‍ ഇസ്മയില്‍ റാവുത്തര്‍ മുഖ്യ അഥിതി ആയിരുന്നു. പി. എന്‍. വിനയചന്ദ്രന്‍, സലിം കാഞ്ഞിരവിള, വില്‍സണ്‍ തോമസ് എന്നിവര്‍ അടങ്ങിയ പ്രസീഡിയം സമ്മേളന നടപടികള്‍ നിയന്ത്രിച്ചു.
ഇ. ആര്‍. ജോഷി പ്രവര്‍ത്തന റിപ്പോര്‍ട്ടും പി. എന്‍. വിനയചന്ദ്രന്‍ ഭാവി പ്രവര്‍ത്തന രേഖയും അജിത് വര്‍മ്മ വരവ് ചെലവു റിപ്പോര്‍ട്ടും പി. എം. പ്രകാശന്‍ ക്രഡന്‍ഷ്യല്‍ റിപ്പോര്‍ട്ടും അവതരിപ്പിച്ചു. പൊതു ചര്‍ച്ചയില്‍ അനീഷ് നിലമേല്‍, മുജീബ് റഹ്മാന്‍, പ്രശാന്ത് മണിക്കുട്ടന്‍, ശരവണന്‍, എം. സുനീര്‍, ഷക്കീല സുബൈര്‍, സലിം മുസ്തഫ, രഞ്ജിത് കായംകുളം, മുരളി, പ്രദീപ് പൊന്നാനി, ശിഹാബ് എന്നിവര്‍ പങ്കെടുത്തു.
കൂടംകുളം ആണവ പദ്ധതി ഉപേക്ഷിക്കുക, പ്രവാസി കളോടുള്ള എയര്‍ ഇന്ത്യയുടെ അവഗണന അവസാനിപ്പിക്കുക തുടങ്ങിയ പ്രമേയങ്ങള്‍ സമ്മേളനം അംഗീകരിച്ചു. സ്വാഗത സംഘം കണ്‍വീനര്‍ അഡ്വ. നജ്മുദ്ദീന്‍ സ്വാഗതവും ചെയര്‍മാന്‍ കെ. രഘു നന്ദന്‍ നന്ദിയും പറഞ്ഞു.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: യുവകലാസാഹിതി