ഷാര്‍ജ : കേരള സാഹിത്യ അക്കാദമിയും വേൾഡ് മലയാളി കൌൺസിലും ദുബായ് കേന്ദ്രമായി പ്രവർത്തിക്കുന്ന ഗൾഫ് ആർട്ട്സ് & ലിറ്റററി അക്കാദമിയും (ഗാല) സംയുക്തമായി യു. ഏ. ഇ. യില്‍ മലയാളി എഴുത്തു കാർക്ക് വേണ്ടി കഥ, കവിത, നോവല്‍, നിരൂപണം എന്നീ വിഭാഗ ങ്ങളിലായി സാഹിത്യ ക്യാമ്പ് സംഘടിപ്പിക്കുന്നു.
കേരള സാഹിത്യ അക്കാദമി യുടെ ചരിത്രത്തില്‍ ആദ്യമായി കേരള ത്തിനു പുറത്ത് സംഘടിപ്പിക്കുന്ന ഈ ക്യാമ്പ് 2012 നവംബർ 16, 17 (വെള്ളി, ശനി) തീയതികളിൽ ഷാർജ യിലുള്ള സബാ ഓഡിറ്റോറിയ ത്തിൽ വച്ചു നടത്തുന്നതാണ്.
കേരള സാഹിത്യ അക്കാദമി പ്രസിഡന്റ് പെരുമ്പടവം ശ്രീധരൻ, സെക്രട്ടറി ഗോപാലകൃഷ്ണൻ, നാഷണല്‍ ബുക്ട്രസ്റ്റ് ചെയർമാനും പ്രശസ്ത നോവലിസ്റ്റുമായ സേതു, മലയാള ത്തിന്റെ നർമ്മ കവി ചെമ്മനം ചാക്കോ, പ്രശസ്ത നിരൂപകരായ ഡോ. പി. കെ. രാജശേഖരന്‍, ബാലചന്ദ്രന്‍ വടക്കേടത്ത്, പ്രശസ്ത കഥാകൃത്ത് ജോസ് പനച്ചിപ്പുറം തുടങ്ങിയവർ ക്യാമ്പില്‍ ക്ലാസ്സുകൾ എടുക്കും.
ജോൺ സാമുവേൽ ക്യാമ്പ് ഡയറക്ടറായും അനിൽകുമാർ സി. പി., സുകുമാരൻ വെങ്ങാട്ട് എന്നിവർ ക്യാമ്പ് കോർഡിനേറ്റര്‍മാരായും പ്രവര്‍ത്തിക്കുന്നു.
ക്യാമ്പില്‍ പങ്കെടുക്കുന്ന എല്ലാ അംഗങ്ങൾക്കും കേരള സാഹിത്യ അക്കാദമി യുടെ സർട്ടിഫിക്കറ്റുകൾ നൽകുന്നതായിരിക്കും.
ക്യാമ്പില്‍ പങ്കെടുക്കാന്‍ താല്പര്യമുള്ള എഴുത്തുകാര്‍ തങ്ങളുടെ സാഹിത്യ പ്രവർത്തന ങ്ങളുടെയും രചന കളുടെയും വിവരങ്ങളും ലഘു ജീവചരിത്രവും താഴെ കാണുന്ന ഇ -മെയിലു കളിലേക്ക് ഒക്ടോബർ 31നു മുമ്പ് അയക്കുക. തിരഞ്ഞെടുക്ക പ്പെടുന്നവരെ നേരിട്ട് അറിയിക്കുന്നതായിരിക്കും.
ഇ-മെയില്‍ : anilcp.gala at gmail dot com, sukuvengat at yahoo dot com
കൂടുതല്‍ വിവരങ്ങൾക്ക് വിളിക്കുക : അനിൽകുമാർ സി. പി. – 050 62 12 325, സുകുമാരൻ വെങ്ങാട്ട് – 050 78 74 758
- pma