കളിവീട് 2014 സംഘടിപ്പിച്ചു

January 13th, 2014

ദുബായ് : ‘കളിവീട്’ എന്ന പേരില്‍ യുവ കലാ സാഹിതി ഏക ദിന ക്യാമ്പ് സംഘടിപ്പിച്ചു.

കുട്ടി കളിലെ വ്യക്തിത്വ വികസനം, നല്ല ശീലങ്ങള്‍, ജീവിത മൂല്യങ്ങള്‍, സാമൂഹികാവ ബോധം, അഭിനയ മികവ് തുടങ്ങിയവ വളര്‍ത്താന്‍ ഉതകുന്ന വിവിധ പരിപാടി കളാണ് ക്യാമ്പിന്റെ ഭാഗമായി നടന്നത്.

വിവിധ കളി കളും മത്സര ങ്ങളും കുട്ടി കള്‍ക്കായി സംഘടി പ്പിച്ചു. പത്ര പ്രവര്‍ത്തകന്‍ വി. എം. സതീഷ്, നാടക നടനും സംവിധായ കനു മായ സഞ്ജു മാധവ്, നടനും കവി യുമായ സുഭാഷ് ദാസ്, അധ്യാപക രായ രഘുനന്ദന്‍, സുഭാഷ് പന്തല്ലൂര്‍ എന്നിവര്‍ ക്ലാസ് എടുത്തു.

യുവ കലാ സാഹിതി യു. എ. ഇ. സെക്രട്ടറിയും കവി യുമായ ശിവ പ്രസാദ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. വേണു ഗോപാല്‍ സ്വാഗതവും സത്യന്‍ മാറഞ്ചേരി നന്ദിയും രേഖ പ്പെടുത്തി.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

വിഹ്വലതകള്‍ നിറഞ്ഞ കുടുംബ ങ്ങള്‍ക്കിട യിലെ മധ്യധരണ്യാഴി

December 23rd, 2013

അബുദാബി : കേരള സോഷ്യല്‍ സെന്‍റര്‍ ഭരത് മുരളി സ്മാരക നാടകോല്‍സവ ത്തിന്റെ മൂന്നാം ദിവസം യുവ കലാ സാഹിതി അവതരി പ്പിച്ച ‘മധ്യധരണ്യാഴി’ എന്ന നാടകം അരങ്ങില്‍ എത്തി.

ഇടത്തരം കുടുംബ ങ്ങള്‍ക്കിട യില്‍ ഉണ്ടാകുന്ന സങ്കട ങ്ങളും ആകുലത കളും ആശ്വാസങ്ങളും പെട്ടെന്നു വഴി തിരിച്ചു വിടുന്ന സംഭവ ങ്ങളിലൂടെ കടന്നു പോകുന്ന മധ്യ ധരണ്യാഴി യില്‍, വഴിയില്‍ നിന്നും ലഭിച്ച പൊതിക്കുള്ളില്‍ പണമോ സ്വര്‍ണ്ണമോ അടങ്ങുന്ന എന്തെങ്കിലും സമ്മാനം ആയിരിക്കും എന്ന വിശ്വാസ ത്തില്‍ ജീവിത ത്തിന്റെ നല്ല നാളുകള്‍ സ്വപ്നം കാണുന്ന ദമ്പതി മാരുടെ കഥയാണ് പറഞ്ഞത്‌.

ജോയ് മാത്യൂവിന്‍റെ സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ച ഈ നാടകം സംവിധാനം ചെയ്തത് എ. രത്നാകരന്‍.

നാടകോല്‍സവ ത്തിന്റെ നാലാം ദിവസ മായ ചൊവ്വാഴ്ച, രാജീവ് മുളക്കുഴ രചനയും സംവിധാനവും ചെയ്യുന്ന ‘പന്തയം’ അരങ്ങിലെത്തും. വിഖ്യാത റഷ്യന്‍ കഥാകൃത്ത് ആന്‍റണ്‍ ചെക്കോവിന്‍റെ ‘ദി ബെറ്റ്’ എന്ന കഥ യുടെ നാടകാവിഷ്കാര മാണ് പന്തയം.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

മഴപ്പാട്ട് അരങ്ങിലെത്തി

December 22nd, 2013

അബുദാബി : ഭരത് മുരളി നാടകോല്‍സവ ത്തില്‍ രണ്ടാമത്തെ നാടക മായ മഴപ്പാട്ട്, പുള്ളുവൻപാട്ടിന്റെ ഈണ ത്തിൽ നായക നായ കാന്തനും ഭാര്യയും തമ്മിലുള്ള ബന്ധ ത്തിന്റെ തീവ്രത വരച്ചു കാട്ടുന്നു. ജയപ്രകാശ് കുളൂരിന്റെ രചന യായ ‘ചോരുന്ന കൂര‘ യുടെ രംഗാ വിഷ്കാര മായിരുന്നു മഴപ്പാട്ട്.

അല്‍ഐന്‍ മലയാളി സമാജം അവതരിപ്പിച്ച മഴപ്പാട്ട് മഞ്ജുളനാണ് സംവിധാനം ചെയ്തത്. കാന്തനായി അഭിനയിച്ച സഹീഷും കാന്തന്റെ ഭാര്യയായി അഭിനയിച്ച രേഷ്മയും മികച്ച പ്രകടന മാണ് കാഴ്ച വെച്ചത്.

നാ‍ടകോത്സവ ത്തിന്റെ മൂന്നാം ദിവസ മായ ഞായറാഴ്ച രാത്രി എട്ടര യ്ക്കു എം. രത്നാകരന്‍ സംവിധാനം ചെയ്ത യുവ കലാ സാഹിതിയുടെ ‘മധ്യ ധരണ്യാഴി‘ എന്ന നാടകം അരങ്ങി ലെത്തും.

- pma

വായിക്കുക: , , ,

1 അഭിപ്രായം »

സ്തനാര്‍ബുദ ബോധ വല്‍ക്കരണ ക്യാമ്പ്‌

October 27th, 2013

ഷാര്‍ജ : സ്തനാര്‍ബുദ ബോധ വല്‍ക്കരണ മാസ ത്തിന്റെ ഭാഗമായി യുവ കലാ സാഹിതി ഷാര്‍ജ യൂണിറ്റ് വനിതാ വിഭാഗ ത്തിന്റെ ആഭിമുഖ്യ ത്തില്‍ അല്‍ ഷംസ് മെഡിക്കല്‍ ഗ്രൂപ്പുമായി ചേര്‍ന്ന് സംഘടിപ്പിച്ച സ്തനാര്‍ബുദ ബോധ വല്ക്കരണ ക്യാമ്പില്‍ സൗജന്യ പരിശോധനയും നടന്നു.

വനിതാ വിഭാഗം കണ്‍വീനര്‍ ശ്രീലത അജിത്, ഡോ. ഹലിം, ഡോ. ആന്‍ മേരി, ഡോ. ഷീന എന്നിവര്‍ നേതൃത്വം നല്കി.

അല്‍ ഷംസ് മെഡിക്കല്‍ ഗ്രൂപ്പില്‍ നിന്നും കെ. സി. ഉണ്ണി, രമ ഉണ്ണി, അഷ്‌റഫ്, ആസിഫ് സിസ്റ്റര്‍ ഡാലി, സിസ്റ്റര്‍ ജഫീന എന്നിവരും യുവ കലാ സാഹിതി പ്രവര്‍ത്തകരായ വിനയ ചന്ദ്രന്‍, സുനില്‍രാജ്, അജിത് വര്‍മ്മ, പി. എം. പ്രകാശന്‍, ബിജു ശങ്കര്‍, സുനില്‍കുമാര്‍ എന്നിവരും സംബന്ധിച്ചു.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

സിംഫണി 2013 സംഘാടക സമിതി രൂപീകരിച്ചു

October 17th, 2013

അബുദാബി : ഓണം, ബക്രീദ് ആഘോഷ ങ്ങളുടെ ഭാഗമായി യുവ കലാ സാഹിതി അബുദാബി യൂണിറ്റ് നവംബർ 8നു വൈകീട്ട് കേരള സോഷ്യൽ സെന്റ റിൽ നടത്തുന്ന സംഗീത നിശ ‘സിംഫണി 2013’ ന്റെ സംഘാടക സമിതി രൂപീകരിച്ചു. ചെയർമാനായി ബാബു വടകര, പ്രോഗ്രാം ജനറൽ കണ്‍വീനറായി സുനീർ എന്നിവരെ തെരഞ്ഞെടുത്തു.

ആക്ടിംഗ് പ്രസിഡന്റ് രാജൻ ആറ്റിങ്ങലിന്റെ അധ്യക്ഷത യിൽ ചേർന്ന യോഗ ത്തിൽ സെക്രട്ടറി ടി. വി. കുഞ്ഞികൃഷ്ണൻ സ്വാഗതം പറഞ്ഞു. സുനീർ, സലിം കാഞ്ഞിരവിള, വിനയ ചന്ദ്രൻ, ചന്ദ്രശേഖർ എന്നിവര്‍ സംസാരിച്ചു.വനിതാ വിഭാഗം കണ്‍വീനർ ഷക്കീല സുബൈർ നന്ദി പ്രകാശിപ്പിച്ചു.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

8 of 2878920»|

« Previous Page« Previous « ബിരിയാണി സദ്യയോടെ ഈദാഘോഷം
Next »Next Page » നൃത്ത കലാ സന്ധ്യ യോടെ ടാലന്റ് ഡാന്‍സ്‌ അക്കാദമി യുടെ ഉല്‍ഘാടനം »



  • ലോഗോ പ്രകാശനം ചെയ്തു
  • കെ. എസ്. സി. ഈദ് ആഘോഷം ‘പെരുന്നാൾ നിലാവ്’ അരങ്ങേറി
  • കണ്ണൂർ ജില്ലാ കെ. എം. സി. സി. ഒരുക്കിയ ‘ഈദ് സംഗമം’ ശ്രദ്ധേയമായി
  • ഇമ ഇഫ്‌താർ വിരുന്നും കുടുംബ സംഗമവും
  • ഫാദേഴ്‌സ് എന്‍ഡോവ്‌മെന്റ് പദ്ധതി : ഡോ. ഷംഷീര്‍ വയലില്‍ അഞ്ച് ദശ ലക്ഷം ദിര്‍ഹം നല്‍കി
  • അബുദാബി മലയാളീസ് ഒരുക്കിയ ‘നൂറിഷ് റമദാൻ’ ശ്രദ്ധേയമായി
  • ഭരണാധികാരികൾക്ക് റമദാൻ ആശംസകൾ നേർന്ന് സലാം പാപ്പിനിശ്ശേരി
  • മുഹമ്മദ് ബിൻ സായിദ് ഫൗണ്ടേഷൻ ഫോർ ഹ്യുമാനിറ്റി സ്ഥാപിതമായി
  • ഇ. കെ. നായനാർ മെമ്മോറിയൽ ഫുട് ബോൾ : ഷാബിയ-നാദിസിയ മേഖലകൾ ചാമ്പ്യന്മാർ
  • സൗഹൃദ സ്നേഹ സംഗമമായി സമൂഹ നോമ്പുതുറ
  • ഇഖ്‌വ ഇഫ്‌താർ സൗഹൃദ സംഗമം
  • അനോര ഗ്ലോബൽ പുതിയ ഭരണ സമിതി
  • പത്തനംതിട്ട ജില്ലാ കെ. എം. സി. സി. റമദാൻ റിലീഫിന് തുടക്കമായി
  • ഇ. കെ. നായനാർ സ്മാരക റമദാൻ ഫുട് ബോൾ ടൂർണ്ണ മെന്റ് ശനിയാഴ്ച മുസ്സഫയിൽ
  • അബുദാബി മലയാളീസ് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
  • ജ്വാല ഉത്സവ് 2025 ബ്രോഷർ പ്രകാശനം ചെയ്തു
  • കേരള സോഷ്യൽ സെന്റർ ഇഫ്‌താർ സംഗമം
  • ഐ. ഐ. സി. ഹോളി ഖുര്‍ആന്‍ : ബ്രോഷർ പ്രകാശനം ചെയ്തു
  • ഉപന്യാസ മത്സരം : സൃഷ്ടികൾ ക്ഷണിച്ചു
  • ഇഫ്താർ സംഗമവും അവാർഡ് ദാനവും സംഘടിപ്പിച്ചു



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine