അബുദാബി : പ്രമുഖ സാമൂഹ്യ പ്രവര്‍ത്തകനും യുവ കലാ സാഹിതി യുടെ രക്ഷാധികാരി യുമായിരുന്ന മുഗള്‍ ഗഫൂറിന്റെ സ്മരണാര്‍ത്ഥം പ്രവാസി കള്‍ക്ക് വിശ്രമിക്കാനും സമ്മേളിക്കാനും ഉതകും വിധം തിരുവനന്ത പുരത്ത് പ്രവാസി ഭവന്‍ നിര്‍മ്മിക്കും എന്ന് മുഗള്‍ ഗഫൂറിന്റെ ഒന്നാം ചരമ വാര്‍ഷിക ത്തോട് അനുബന്ധിച്ച് യുവ കലാ സാഹിതിയും ഫ്രണ്ട്സ് എ. ഡി. എം. എസ്സും സംയുക്ത മായി അബുദാബി യില്‍ സംഘടിപ്പിച്ച അനുസ്മരണ സമ്മേളനത്തില്‍ പ്രഖ്യാപിച്ചു.
കൂടാതെ, സാമൂഹ്യ സാംസ്കാരിക ജീവ കാരുണ്യ രംഗത്ത് മികച്ച പ്രവര്‍ത്തനം കാഴ്ച വെക്കുന്ന യു. എ. ഇ. യിലെ മികച്ച സംഘടന യേയും സാംസ്കാരിക പ്രവര്‍ത്തക നേയും കണ്ടെത്തി വര്‍ഷം തോറും പുരസ്കാരം നല്‍കി ആദരിക്കും എന്നും സംഘാടകര്‍ അറിയിച്ചു. ഫ്രണ്ട്സ് എ. ഡി. എം. എസ്. വൈസ് പ്രസിഡന്റും യുവ കലാ സാഹിതി മുന്‍ പ്രസിഡന്റുമായ ബാബു വടകരയാണ് ഇക്കാര്യം അറിയിച്ചത്.
ഫ്രണ്ട്സ് എ. ഡി. എം. എസ്. പ്രസിഡന്റ് ടി. എ. നാസറിന്റെ അദ്ധ്യക്ഷത യില്‍ ചേര്‍ന്ന സമ്മേളന ത്തില്‍ കെ. ബി. മുരളി, ഇ. ആര്‍. ജോഷി, പി. പദ്മനാഭന്‍, ടി. പി. ഗംഗാധരന്‍, യു. അബ്ദുള്ള ഫാറൂഖി, പി. കെ. റഫീഖ്, ബഷീര്‍ ഇബ്രാഹിം, സി. എം. അബ്ദുല്‍ കരീം, വി. ടി. വി. ദാമോദരന്‍, പള്ളിക്കല്‍ ഷുജാഹി, ഇ. എ. ഹക്കീം, രവി മേനോന്‍, സഫറുള്ള പാലപ്പെട്ടി, എം. അബ്ദുല്‍ സലാം, എ. എം. അന്‍സാര്‍, ബി. യേശുശീലന്‍, വക്കം ജയലാല്‍, അഡ്വ. ഐഷ ഷക്കീര്‍, സെബാസ്റ്റ്യന്‍ സിറിള്‍, എന്‍. ആന്റണി, കണ്ണു ബക്കര്‍, സഗീര്‍ ചെന്ത്രാപ്പിന്നി എന്നിവര്‍ ഗഫൂറിനെ അനുസ്മരിച്ചു കൊണ്ട് സംസാരിച്ചു.
യുവ കലാ സാഹിതി പ്രസിഡന്റ് പ്രേംലാല്‍ സ്വാഗതവും ഫ്രണ്ട്സ് എ. ഡി. എം. എസ്. സെക്രട്ടറി റജീദ് പട്ടോളി നന്ദിയും പറഞ്ഞു.