ഷാര്‍ജ : സമഗ്രമായ വിദ്യാഭ്യാസ നയം ആവിഷ്‌കരിച്ച് കേരള ത്തിലെ വിദ്യാഭ്യാസ രംഗത്തെ നവീകരിക്കേണ്ടത് അത്യാവശ്യ മാണെന്നു പ്രമുഖ വിദ്യാഭ്യാസ വിചക്ഷണന്‍ ഡോ. ആര്‍. വി. ജി. മേനോന്‍ പറഞ്ഞു.
യുവ കലാ സാഹിതി ഷാര്‍ജ – ദുബായ് കമ്മിറ്റികള്‍ സംഘടിപ്പിച്ച ‘ കേരളീയ വിദ്യാഭ്യാസ രംഗം ആവശ്യപ്പെടുന്ന പരിഷ്‌കാരങ്ങള്‍ ‘ എന്ന ഓപ്പണ്‍ ഫോറ ത്തില്‍ സംസാരിക്കുക യായിരുന്നു അദ്ദേഹം.
കുട്ടികളെ പ്രാഥമിക തലം മുതല്‍ ഡോക്ടര്‍, എന്‍ജിനീയര്‍ എന്നീ കരിയറു കള്‍ക്കായി ഒരുക്കുന്ന ഇന്നത്തെ രീതിക്ക് മാറ്റം ഉണ്ടാവേണ്ടത് അത്യാവശ്യമാണ്. സെക്കന്‍ഡറി തലത്തില്‍ കൂടുതല്‍ മാര്‍ക്ക് വാങ്ങുന്ന ആയിരം പേര്‍ക്കെങ്കിലും സര്‍ക്കാര്‍ സ്‌കോളര്‍ഷിപ്പ് ഏര്‍പ്പെടുത്തണം.
അവരില്‍ സയന്‍സ് ഇതര വിഷയ ങ്ങള്‍ പഠിക്കുന്നവര്‍ക്ക് സര്‍ക്കാര്‍ ജോലി ഉറപ്പു വരുത്തണം. അങ്ങനെ ആണെങ്കില്‍ അദ്ധ്യാപന ശാസ്ത്ര മേഖല യില്‍ മികവാര്‍ന്ന വ്യക്തിത്വ ങ്ങളെ സംഭാവന ചെയ്യാന്‍ കേരളത്തിന് ആവുമെന്നും അദ്ദേഹം പറഞ്ഞു.
യുവ കലാ സാഹിതി സെന്ട്രല് കമ്മിറ്റി വൈസ് പ്രസിഡന്‍റ് വിജയന്‍ നണിയൂര്‍ അദ്ധ്യക്ഷത വഹിച്ചു. സത്യന്‍ മാറഞ്ചേരി, അജിത് വര്‍മ, വില്‍സണ്‍ തോമസ് എന്നിവര്‍ സംസാരിച്ചു. പി. ശിവപ്രസാദ് സ്വാഗതവും പ്രകാശന്‍ നന്ദിയും പറഞ്ഞു.