യുവ കലാ സാഹിതി കേന്ദ്ര സമ്മേളനം ദുബായില്‍

July 27th, 2011

yks-abudhabi-remembered-pkv-ePathram
ദുബായ് : യുവ കലാ സാഹിതി യു. എ. ഇ. കേന്ദ്ര സമ്മേളനം ജൂലായ്‌ 29 വെള്ളിയാഴ്ച രാവിലെ 10 മണിക്ക് ദുബായ് ഖിസൈസിലുള്ള റോയല്‍ പാലസ് ഹോട്ടലില്‍ മുന്‍ മന്ത്രി മുല്ലക്കര രത്നാകരന്‍ എം. എല്‍. എ. ഉല്‍ഘാടനം ചെയ്യും.

അബുദാബി, അല്‍ഐന്‍, അജ്മാന്‍, ദുബായ്, ഷാര്‍ജ, റാസല്‍ ഖൈമ എന്നിവിട ങ്ങളിലെ യുവ കലാ സാഹിതി യുണിറ്റു കളില്‍ നിന്നായി 200 പ്രതിനിധികള്‍ സമ്മേളന ത്തില്‍ പങ്കെടുക്കും.

സമ്മേളന ത്തോട് അനുബന്ധിച്ച് പി. കെ. വി. അനുസ്മരണ സമ്മേളനവും സെമിനാറും നടക്കും. സെമിനാറില്‍ ‘സംശുദ്ധ രാഷ്ട്രിയ പ്രവര്‍ത്തന ത്തിന്‍റെ സമകാലിക പ്രസക്തി’ എന്ന വിഷയം ചര്‍ച്ച ചെയ്യും.

ചര്‍ച്ചയില്‍ യു. എ. ഇ. യിലെ വിവധ സാംസ്കാരിക സംഘടനാ പ്രതിനിധികള്‍ പങ്കെടുക്കും. ഇ. ആര്‍. ജോഷി മോഡറേറ്റര്‍ ആയിരിക്കും. യുവ കലാ സാഹിതി യുടെ ഭാവി പ്രവര്‍ത്തന രേഖ ചര്‍ച്ച ചെയ്യുന്ന സമ്മേളന ത്തില്‍ പുതിയ ഭാരവാഹികളെ തെരഞ്ഞെടുക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക് : സത്യന്‍ മാറഞ്ചേരി ( 050 140 13 39) , വിജയന്‍ (050 75 13 729), അഭിലാഷ് വി. ചന്ദ്രന്‍ ( 050 22 65 718) എന്നീ നമ്പരുകളില്‍ ബന്ധപ്പെടാവുന്നതാണ്.

- pma

വായിക്കുക:

അഭിപ്രായം എഴുതുക »

വേനല്‍ ചൂടില്‍ കുളിര്‍ മഴയായി പ്രണയ ഗാനങ്ങള്‍

July 27th, 2011

yks-romantic-90s-singers-ePathram
അബുദാബി: സംഗീതാ സ്വാദകരുടെ മനം കുളിരണിയിച്ച് തൊണ്ണൂറു കളിലെ പ്രണയ ഗാനങ്ങള്‍ അരങ്ങേറി. യുവ കലാ സാഹിതി അബുദാബി യുടെ പി. ഭാസ്‌കരന്‍ സ്മാരക മ്യൂസിക് ക്ലബ് സംഘടിപ്പിച്ച ‘തൊണ്ണൂറുകളിലെ പ്രണയ ഗാനങ്ങള്‍’ എന്ന സംഗീത പരിപാടി, കത്തി നില്‍ക്കുന്ന വേനലിലെ കുളിര്‍ മഴയായി മാറി.

എം. ജി. രാധാകൃഷ്ണന്‍, രവീന്ദ്രന്‍ മാസ്റ്റര്‍, ഗിരീഷ് പുത്തഞ്ചേരി എന്നിവര്‍ക്കുള്ള സമര്‍പ്പണം കൂടി യായിരുന്നു പ്രണയ ഗാനങ്ങള്‍. പാര്‍വ്വതി ചന്ദ്ര മോഹന്‍, ദിവ്യ വിമല്‍, സുഹാന സുബൈര്‍, യൂനുസ്ബാവ, ലിഥിന്‍, ജിജേഷ്, റോണി, റസാക്ക്, സെബാസ്റ്റ്യന്‍ എന്നിവരാണ് ഗാനങ്ങള്‍ ആലപിച്ചത്.

yks-romantic-90s-audiance-ePathram

ആരോ വിരല്‍മീട്ടി, എത്രയോ ജന്മമായ്, പിന്നെയും പിന്നെയും ആരോ കിനാവിന്‍റെ, വരുവാനില്ലാരും, രാജ ഹംസമേ, നിലാവിന്‍റെ നീലഭസ്മ കുറിയണിഞ്ഞവളെ… തുടങ്ങി എക്കാലത്തെയും മികച്ച പ്രണയ ഗാന ങ്ങള്‍ പിറന്ന തൊണ്ണൂറുകളിലെ ഗാന രചനകളില്‍ ഭൂരിഭാഗവും യശശ്ശരീരനായ ഗിരീഷ് പുത്തഞ്ചേരി യുടെ തൂലിക യില്‍ നിന്ന് പിറന്നതായിരുന്നു.

ജോഷി ഒഡേസ, കെ. പി. എ. സി. സജു, എം. സുനീര്‍, പി. എ. സുബൈര്‍, സുനില്‍ ബാഹുലേയന്‍, രാജേന്ദ്രന്‍ മുടാക്കല്‍, സലിം എന്നിവര്‍ പിന്നണിയില്‍ പ്രവര്‍ത്തിച്ചു.

കെ. എസ്. സി. പ്രസിഡന്‍റ് കെ. ബി. മുരളി ഉദ്ഘാടനം ചെയ്തു. ഇ. ആര്‍. ജോഷി അദ്ധ്യക്ഷത വഹിച്ചു. പി. ചന്ദ്രശേഖരന്‍ സ്വാഗതവും അബൂബക്കര്‍ ചാവക്കാട് നന്ദിയും പറഞ്ഞു.

- pma

വായിക്കുക: ,

2 അഭിപ്രായങ്ങള്‍ »

‘പ്രണയ ഗാനങ്ങള്‍’ കെ. എസ്. സി. യില്‍

July 20th, 2011

romantic-90's-yks-music-night-ePathram
അബുദാബി : യുവ കലാ സാഹിതി യുടെ പി. ഭാസ്കരന്‍ സ്മാരക മ്യൂസിക് ക്ലബ്ബ് സംഘടി പ്പിക്കുന്ന ‘പ്രണയ ഗാനങ്ങള്‍’ ജൂലൈ 22 വെള്ളിയാഴ്ച രാത്രി 8.30 ന് കേരളാ സോഷ്യല്‍ സെന്‍ററില്‍ നടക്കും.

തൊണ്ണൂറുകളില്‍ പുറത്തിറങ്ങിയ സിനിമ കളിലെ പ്രണയ ഗാനങ്ങള്‍ ഉള്‍പ്പെടുത്തിയ പരിപാടി യില്‍ സ്റ്റാര്‍ സിംഗര്‍ ഫെയിം പാര്‍വ്വതി ചന്ദ്രമോഹനും യു. എ. ഇ. യിലെ പ്രമുഖ ഗായകരും പങ്കെടുക്കും.

എം. ജി. രാധാകൃഷ്ണന്‍, രവീന്ദ്രന്‍, ഗിരീഷ് പുത്തഞ്ചേരി എന്നീ സംഗീത പ്രതിഭ കള്‍ക്കുള്ള സമര്‍പ്പണം കൂടിയായിരിക്കും ഈ പരിപാടി എന്ന്‍ മ്യൂസിക് ക്ലബ്ബ് കണ്‍വീനര്‍ യൂനുസ് ബാവ അറിയിച്ചു.

വിവരങ്ങള്‍ക്ക് : 055 87 44 272 – 050 31 60 452

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

പി. കെ. വി. അനുസ്മരണം

July 13th, 2011

yks-abudhabi-remembered-pkv-ePathram
അബുദാബി : യുവ കലാ സാഹിതി യുടെ ആഭിമുഖ്യത്തില്‍ പി. കെ. വി.  അനുസ്മരണം ജൂലായ്‌ 14 വ്യാഴാഴ്ച രാത്രി 9 മണിക്ക് കേരളാ സോഷ്യല്‍ സെന്‍ററില്‍ നടക്കും.

ഇടതുപക്ഷ ജനാധിപത്യ മുന്നണി യുടെ രൂപീകരണത്തിനു വേണ്ടി മുഖ്യ മന്ത്രി സ്ഥാനം രാജി വെച്ച പി. കെ. വി. യുടെ ഓര്‍മ്മ പുതുക്കുന്ന ചടങ്ങില്‍ ‘സമകാലീന ഇന്ത്യന്‍ രാഷ്ട്രീയ സാഹചര്യ ത്തില്‍ ഇടതുപക്ഷ ഐക്യത്തിന്‍റെ പ്രസക്തി’ എന്ന വിഷയ ത്തില്‍ സെമിനാര്‍ സംഘടിപ്പിച്ചിരിക്കുന്നു. സെമിനാറില്‍ വിവിധ സംഘടനാ പ്രതിനിധികള്‍ പങ്കെടുക്കും. വിവരങ്ങള്‍ക്ക്‌ വിളിക്കുക : 050 31 60 452

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

കാ കാ പുസ്തക ചര്‍ച്ച നടത്തി

July 5th, 2011

naseer-kadikkad-book-kaka-revision-ePathram

അബുദാബി :  ‘കാക്ക’ വരച്ചു  കാണിക്കുന്നത് നാടിന്‍റെ ഓര്‍മ്മകള്‍  ആണെന്ന്‍   നസീര്‍ കടിക്കാടിന്‍റെ ‘കാ കാ’ എന്ന പുസ്തകത്തെ കുറിച്ച് യുവകലാ സാഹിതി അബുദാബി ഘടകം സംഘടിപ്പിച്ച സംവാദ ത്തില്‍  പറഞ്ഞു.   കാക്ക മനുഷ്യ   ജീവിത ത്തില്‍ ചെലുത്തുന്ന സ്വാധീനത്തെ കുറിച്ചും ഏറെ ചര്‍ച്ച ചെയ്യപ്പെട്ടു.
 
യുവ കലാ സാഹിതി വൈസ് പ്രസിഡന്‍റ് ഇ. ആര്‍. ജോഷി അദ്ധ്യക്ഷത വഹിച്ചു. പുതുകവിത യുടെ വര്‍ത്തമാനം, കാക്ക മലയാളത്തിന്‍റെ പ്രിയപ്പെട്ട പക്ഷി,  പറന്നു മതിയാകാത്ത വാക്ക്‌ എന്നീ വിഷയങ്ങളെ  ആസ്പദമാക്കി  സര്‍ജു ചാത്തന്നൂരും, ദേവിക സുധീന്ദ്രനും സജു കുമാറും മുഖ്യ പ്രഭാഷണങ്ങള്‍ നിര്‍വഹിച്ചു.
 

കെ.  എം.  എ. ഷരീഫ്, അഷറഫ് ചമ്പാട്, അബൂബക്കര്‍, പ്രീത നാരായണന്‍, ചന്ദ്രശേഖര്‍, തമ്പി, യൂനുസ് ബാവ, രാജി ജോഷി എന്നിവര്‍ കവിതകള്‍ അവതരിപ്പിച്ചു.

യുവ കലാ സാഹിതി സാഹിത്യ വിഭാഗം സെക്രട്ടറി ജോഷി ഒഡേസ സ്വാഗതവും വനിതാ വിഭാഗം കണ്‍വീനര്‍ ഷക്കീല സുബൈര്‍ നന്ദിയും പറഞ്ഞു.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

23 of 271020222324»|

« Previous Page« Previous « യാത്രയയപ്പ് നല്കി
Next »Next Page » ‘ബേപ്പൂര്‍ സുല്‍ത്താന്‍ സ്മരണാഞ്ജലി’ കെ. എസ്. സി. യില്‍ »



  • ദുബായ് വിമാനത്താവളം സാധാരണ നിലയിലേക്ക്
  • ഈദ് പ്രോഗ്രാം ‘ശവ്വാൽ നിലാവ്’ ശ്രദ്ധേയമായി
  • വിഷു – ഈദ് – ഈസ്റ്റർ ആഘോഷങ്ങൾ സംഘടിപ്പിച്ചു
  • കെ. എസ്. സി. സംഘടിപ്പിച്ച ഈദ് വിഷു ഈസ്റ്റർ ആഘോഷം വേറിട്ടതായി
  • യൂസഫലിയുടെ പ്രവാസത്തിൻ്റെ അര നൂറ്റാണ്ട് : 50 കുട്ടികൾക്ക് പുതു ജീവൻ പകർന്ന് ഗോൾഡൻ ഹാർട്ട് ഇനിഷ്യേറ്റീവ്
  • ക്രിക്കറ്റ് ടൂർണ്ണമെൻ്റ് : മാർത്തോമാ യുവജന സഖ്യം ജേതാക്കൾ
  • സസ്നേഹം സമസ്യ : സാഹിത്യ സദസ്സും ആദരിക്കലും
  • ഈദുൽ ഫിത്വർ അവധി ദിനങ്ങൾ
  • ജിമ്മിജോർജ്ജ് സ്മാരക വോളി : എൽ. എൽ. എച്ച്. ഹോസ്പിറ്റൽ ജേതാക്കൾ
  • മദേഴ്‌സ് എൻഡോവ്‌മെൻ്റ് ക്യാംപയിൻ : ഡോ. ഷംഷീർ വയലിൽ ഒരു മില്യൺ ദിർഹം സംഭാവന നൽകി
  • ഇന്ത്യൻ മീഡിയ അബുദാബിയുടെ ഇഫ്താർ സംഗമം
  • ഇഫ്‌താർ സുഹൃദ് സംഗമം
  • ജിമ്മി ജോർജ്ജ് വോളി : ലൈഫ് ടൈം അച്ചീവ് മെന്റ് അവാർഡ് മാണി സി. കാപ്പന്
  • ജിമ്മി ജോർജ്ജ് സ്മാരക റമദാൻ വോളി : മാർച്ച് 27 ന് അബുദാബിയിൽ തുടക്കം
  • ദുബായ് സർക്കാരിന് പുതിയ ലോഗോ
  • ഇഖ്‌വ ഇഫ്‌താർ സംഗമം സംഘടിപ്പിച്ചു
  • ശൈഖ് മുഹമ്മദ് ബിൻ സായിദ് സമൂഹ ഇഫ്താറിൽ : വീഡിയോ വൈറൽ
  • മൂന്നാമത് ഇ. കെ. നായനാര്‍ സ്മാരക ഫുട് ബോൾ ടൂർണ്ണ മെന്റിന് വർണ്ണാഭമായ തുടക്കം
  • ഗാസയിലെ പരിക്കേറ്റവർക്ക് 2 ദശ ലക്ഷം ദിര്‍ഹത്തിൻ്റെ മെഡിക്കൽ സഹായം എത്തിച്ച് ബുര്‍ജീല്‍ ഹോൾഡിംഗ്സ്
  • ഇ. കെ. നായനാര്‍ സ്മാരക ഫുട് ബോൾ ടൂർണ്ണ മെൻ്റ് മാർച്ച് 16, 17 തിയ്യതികളിൽ



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine