ശൈഖ് മുഹമ്മദ് ബിന്‍ സായിദിന്റെ സന്ദര്‍ശനം സാമൂഹിക മാധ്യമ ങ്ങളില്‍ വൈറലായി

March 28th, 2017

sheikh-muhammed-bin-zayed-visit-flooded-area-ePathram
അബുദാബി : കിരീട അവകാശിയും യു. എ. ഇ. സായുധ സേന ഉപ സര്‍വ്വ സൈന്യാധി പനു മായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാൻ ഹെലി കോപ്റ്ററിൽ സഞ്ചരിച്ച് മല യോര പ്രദേശ ങ്ങളിൽ നിരീക്ഷണം നടത്തി യതി ന്റെ ദൃശ്യ ങ്ങള്‍ സോഷ്യല്‍ മീഡി യ കളില്‍ വൈറ ലായി.

കനത്ത മഴയെ ത്തുടര്‍ന്ന് കര കവിഞ്ഞൊഴുകിയ വാദി കളും വെള്ള ക്കെട്ടു കളു മാണ് ശൈഖ് മുഹമ്മദ് ഹെലി കോപ്റ്റ റില്‍ സന്ദര്‍ശി ച്ചത്. ഹെലി കോപ്റ്റർ സ്വയം പറ പ്പിച്ചു കൊണ്ടാ യിരുന്നു ഭരണാധി കാരി യുടെ നിരീ ക്ഷണം.

ഇൻസ്റ്റഗ്രാമിൽ ഞായ റാഴ്ച പോസ്റ്റ് ചെയ്ത ഇതിെൻറ വീഡിയോ വളരെ പെട്ടെന്നു തന്നെ ആയിര ക്കണ ക്കിന് ആളുകള്‍ കാണുകയും പങ്കു വെക്കു കയും ചെയ്തു.

- pma

വായിക്കുക: , , , , , , ,

Comments Off on ശൈഖ് മുഹമ്മദ് ബിന്‍ സായിദിന്റെ സന്ദര്‍ശനം സാമൂഹിക മാധ്യമ ങ്ങളില്‍ വൈറലായി

ജൈവകൃഷിക്ക് പ്രോല്‍സാഹന വുമായി ലുലു ഗ്രൂപ്പ്

March 23rd, 2017

organic-farming-ePathram
അബുദാബി : ജൈവ കൃഷിയെ പ്രോത്സാ ഹിപ്പി ക്കുന്ന തിനായി യു. എ. ഇ. സർക്കാർ ചെയ്തു വരുന്ന കർമ്മ പരി പാടി കൾക്കു ലുലു ഗ്രൂപ്പിന്റെ പിന്തുണ. ഇതിന്റെ പ്രചാരണ ത്തിനായി അബു ദാബി മുഷിരിഫ് മാളില്‍ വൈവിദ്ധ്യ മാർന്ന പരി പാടി കൾക്ക് തുടക്ക മായി.

യു. എ. ഇ. കാലാ വസ്ഥാ വ്യതിയാന പരി സ്ഥിതി കാര്യ മന്ത്രാ ലയവു മായി സഹ കരിച്ചു കൊണ്ടാണ് ലുലു ഗ്രൂപ്പ് ഈ പദ്ധതി ഒരുക്കി യിരി ക്കുന്നത്. ജൈവ പച്ച ക്കറി കളും മറ്റും കർഷ കരിൽ നിന്നു നേരിട്ടു വാങ്ങി ലുലു മാളു കളിൽ പ്രത്യേകം സജ്‌ജ മാക്കിയ സ്റ്റാളു കളിലൂടെ വിൽപന നടത്തും.

ഇതിന്റെ ഔപചാരിക ഉദ്ഘാടനം യു. എ. ഇ. പരി സ്‌ഥിതി – കാലാ വസ്‌ഥാ വ്യതി യാന മന്ത്രി ഡോക്ടർ താനി അഹമ്മദ് അൽ സിയൂദി നിർവ്വ ഹിച്ചു. അബു ദാബി മുഷ്‌രിഫ് മാളിൽ നടന്ന ചടങ്ങിൽ ലുലു ഗ്രൂപ്പ് ചെയർ മാൻ എം. എ. യൂസഫലി അടക്ക മുള്ള പ്രമുഖർ സംബന്ധിച്ചു.

ജൈവ ഉൽപന്ന ങ്ങൾക്കു വൻ സ്വീകാര്യത ലഭിച്ചു വരിക യാണ് എന്നും കർഷകർക്കും രാജ്യത്തെ സമ്പദ്‌ വ്യവസ്‌ഥക്കും ഇതു ഗുണ കര മാകും എന്നും പരി പാടി ഉദ്ഘാ ടനം ചെയ്തു കൊണ്ട് ഡോ. താനി അഹമ്മദ് പറഞ്ഞു.

പ്രത്യേക പരിചരണം ആവശ്യ മായ വരുടെ ക്ഷേമം കൂടി ലക്ഷ്യ മിട്ടുള്ള ഇത്തരം ഒരു ദൗത്യ ത്തിൽ പങ്കാ ളിത്തം വഹി ക്കുവാൻ കഴിഞ്ഞ തിൽ ഏറെ അഭി മാനി ക്കുന്നു എന്ന് എം. എ. യൂസഫലി പറഞ്ഞു.

- pma

വായിക്കുക: , , , ,

Comments Off on ജൈവകൃഷിക്ക് പ്രോല്‍സാഹന വുമായി ലുലു ഗ്രൂപ്പ്

ഇമാജിന്‍ അബുദാബി : ആശയം ക്ഷണിച്ച് സർക്കാർ

March 23rd, 2017

tca-abudhabi-tourism-authority-ePathram.jpg
അബുദാബി : എമിറേറ്റി ന്റെ വികസന ത്തി നായുള്ള ആശയ ങ്ങളും നിർ ദ്ദേശ ങ്ങളും സമ ർപ്പി ക്കുവാന്‍ പൊതു ജന ങ്ങൾക്കും അവസരം നൽകി ക്കൊണ്ട് അബുദാബി സര്‍ക്കാര്‍ ഒരു ക്കുന്ന ‘ഇമാജിന്‍ അബു ദാബി’ കാമ്പയിന് തുടക്ക മായി. 

എമിറേ റ്റിന്റെ സുവർണ്ണ ജൂബിലി ആഘോഷ വേള യിൽ ഭാവി വളർച്ച ലക്ഷ്യമിട്ടുള്ള പ്രാ യോ ഗിക നിര്‍ ദ്ദേശ ങ്ങളാണു പ്രതീക്ഷി ക്കുന്നത് എന്ന് എക്‌സി ക്യൂട്ടീവ് കൗൺ സിൽ സെക്രട്ടറി ജനറൽ ഡോ. അഹമ്മദ് മുബാറക് അൽ മസ്‌റൂയ് പറഞ്ഞു.

ഏറ്റവും മികച്ച 10 നിർ ദ്ദേശ ങ്ങളുടെ പട്ടിക പ്രസി ദ്ധീ കരിക്കും. പൊതു ജന ങ്ങളുടെ ആശയ ങ്ങൾ 50 ദിവസ ത്തി നകം സമർ പ്പി ക്കണം. വിശദ വിവരങ്ങ ള്‍ക്ക് വെബ് സൈറ്റ് സന്ദര്‍ ശിക്കാം.

- pma

വായിക്കുക: , , ,

Comments Off on ഇമാജിന്‍ അബുദാബി : ആശയം ക്ഷണിച്ച് സർക്കാർ

യു. എ. ഇ. ഫെഡറൽ ട്രാഫിക് നിയമ ത്തിൽ ഭേദഗതി

March 22nd, 2017

sheikh-saif-bin-zayed-al-nahyan-ePathram
അബുദാബി : യു. എ. ഇ. യിലെ ഫെഡറൽ ട്രാഫിക് നിയമ ത്തിൽ ഭേദ ഗതി കള്‍ വരുത്തു വാന്‍ സർക്കാർ തീരു മാനം. ആഭ്യന്തര മന്ത്രി യും ഉപ പ്രധാന മന്ത്രി യുമായ ശൈഖ് സൈഫ് ബിൻ സായിദ് അൽ നഹ്യാനാണ് ഇതു സംബന്ധിച്ച തീരുമാനം പ്രഖ്യാപിച്ചത്. കുട്ടികളുടെ സുരക്ഷയെ മുന്‍ നിറുത്തിയാണ് നിലവിലെ ട്രാഫിക് നിയമ ത്തില്‍ ഭേദ ഗതി വരുത്തുന്നത് എന്നറി യുന്നു.

നാലു വയസ്സു വരെ യുള്ള കുട്ടി കൾക്ക് വാഹന ങ്ങളില്‍ പ്രത്യേക സീറ്റു കള്‍ ഉണ്ടെന്നു ഉറപ്പാക്കുക എന്നതാണ് നിയമ ത്തിലെ പ്രധാന ഭേദ ഗതി. ഈ നിയമം ലംഘി ക്കുന്ന വർക്ക് 400 ദിർഹം പിഴ നല്‍കും. മൂന്നു മാസത്തെ സമയ പരിധി യാണ് നിയമം നടപ്പി ലാക്കുവാന്‍ അനു വദി ച്ചിരി ക്കുന്നത്.

പുതിയ നിയമ ഭേദ ഗതി സംബന്ധിച്ച് പൊതു ജന ങ്ങളിൽ അവ ബോധം സൃഷ്ടി ക്കുവാനും വാഹന അപകട ങ്ങൾ നിയന്ത്രി ക്കുവാനും ബോധ വല്‍ക്ക രണ ക്യാംപു കളും ഗതാ ഗത വകുപ്പ് ഒരുക്കും.

വിവിധ സര്‍ക്കാര്‍ – അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപന ങ്ങളു മായി സഹ കരിച്ചു കൊണ്ട് ആയിരിക്കും ക്യാംപെയി നുകള്‍ നടത്തുക. ട്രാഫിക് നിയമ ഭേദ ഗതി യുടെ വിശദ വിവര ങ്ങൾ ഉടന്‍ തന്നെ ആഭ്യ ന്തര മന്ത്രാ ലയം പുറത്തു വിടും.

- pma

വായിക്കുക: , , , , ,

Comments Off on യു. എ. ഇ. ഫെഡറൽ ട്രാഫിക് നിയമ ത്തിൽ ഭേദഗതി

ഇത്തിസലാത്ത്​ ഫാൻസി നമ്പറുകള്‍ ഇനി ഒാൺ ലൈൻ വഴിയും

March 21st, 2017

logo-etisalat-uae-telecommunication-ePathram

അബുദാബി : ഇത്തിസലാത്ത് പോസ്റ്റ് പെയ്ഡ് ഉപ ഭോക്താ ക്കൾക്ക് ഫാൻസി നമ്പറുകൾ ഇനി ഒാൺ ലൈൻ വഴി സ്വന്ത മാക്കാം. 050, 054, 056 സീരീസു കളില്‍ ഫാന്‍സി നമ്പറു കള്‍ ലഭ്യ മാണ്.

സ്പെഷൽ, ഗോൾഡ്, പ്ലാറ്റിനം എന്നിങ്ങനെ യുള്ള വിഭാഗ ങ്ങളില്‍ ഫാൻസി നമ്പറു കൾ തെര ഞ്ഞെ ടുക്കു വാന്‍ ഇത്തി സലാത്ത് വെബ് സൈറ്റ് സന്ദര്‍ശി ക്കണം.

ഉപ ഭോക്താ വിന്റെ ജന്മ ദിനം, കാർ നമ്പർ, വീട്ടു നമ്പർ എന്നിവ തെര ഞ്ഞെടു ക്കുവാനും കഴിയും എന്നും കമ്പനി പുറത്തി റക്കിയ വാർത്താ കുറിപ്പിൽ പറയുന്നു. നമ്പർ തെരഞ്ഞെടുത്ത ശേഷം പോസ്റ്റ് പെയ്ഡ് പ്ലാനു കളിൽ ഏതിലെങ്കിലും വരിക്കാരാ കുവാനും കഴിയും. യു. എ. ഇ. യിൽ ആദ്യ മായാണ് ഈ സൗകര്യം ലഭ്യ മാകുന്നത്.

- pma

വായിക്കുക: , , ,

Comments Off on ഇത്തിസലാത്ത്​ ഫാൻസി നമ്പറുകള്‍ ഇനി ഒാൺ ലൈൻ വഴിയും

Page 94 of 111« First...102030...9293949596...100110...Last »

« Previous Page« Previous « രാജ്യ സ്‌നേഹം പഠന വിഷയം ആക്കണം : എം. എ. യൂസഫലി
Next »Next Page » പാന്‍ കാര്‍ഡിനും ആദായ നികുതി റിട്ടേണിനും ആധാര്‍ നിര്‍ബ്ബന്ധം »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha