അബുദാബി : ഇസ്ലാമിക് പുതു വര്‍ഷം (1442 – ഹിജ്റ) പ്രമാണിച്ച് സ്വകാര്യ സ്ഥാപനങ്ങൾക്ക് 2022 ജൂലായ് 30 ശനിയാഴ്ച ശമ്പളത്തോടെ യുളള അവധി ആയിരിക്കും എന്ന് യു. എ. ഇ. മാനവ വിഭവശേഷി സ്വദേശി വത്കരണ മന്ത്രാലയം അറിയിച്ചു.
ശനിയാഴ്ച പ്രവൃത്തി ദിനം ആയി വരുന്ന സ്വകാര്യ സ്ഥാപനങ്ങളിലെ ജോലിക്കാര്‍ക്ക് വാരാന്ത്യ അവധി യായ ഞായറാഴ്ച കൂടി രണ്ടു ദിവസത്തെ അവധി ലഭിക്കും.
എല്ലാ മേഖലകളിലും പ്രവർത്തിക്കുന്ന ജീവനക്കാരുടെ അവധി ദിവസങ്ങൾ ഏകീകരിക്കുന്നതിന്‍റെ ഭാഗമായാണ് സ്വകാര്യ മേഖല യിലെ ജീവനക്കാർക്കും സർക്കാർ മേഖല യിലേതിന് സമാനമായി അവധി നൽകുന്നതെന്ന് മാനവ വിഭവ ശേഷി മന്ത്രാലയം പ്രസ്താവനയില്‍ പറയുന്നു.