
അബുദാബി : സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങളു മായും ഇടപഴകുവാനും നേരിട്ടുള്ള ആശയ വിനിമയം വർദ്ധിപ്പിക്കുന്നതിനും വേണ്ടി അബുദാബി മുനിസിപ്പാലിറ്റി ആൻഡ് ട്രാൻസ് പോർട്ട് വകുപ്പ് പുതിയ പദ്ധതി ആരംഭിച്ചു. താമസക്കാരുടെ ആവശ്യങ്ങൾ മനസ്സിലാക്കുവാനും ജനങ്ങളുടെ കാഴ്ചപ്പാടുകളും അഭിലാഷങ്ങളും അറിയുന്നതിനും വേണ്ടി എമിറേറ്റില്‍ ഉടനീളം ഔപചാരിക കൗൺസിലുകളും മജ്‌ലിസുകളും കമ്മ്യൂണിറ്റി ഫോറങ്ങളും സംഘടിപ്പിക്കും.
തുടക്കത്തില്‍ അബുദാബി നഗരത്തിലും പിന്നീട് അൽ ഐൻ, അൽ ദഫ്റ തുടങ്ങി എമിറേറ്റിലെ വിവിധ ഭാഗങ്ങളില്‍ ഉള്ള ജനങ്ങളിൽ നിന്നും ഉപഭോക്തൃ സേവന കേന്ദ്രങ്ങളിൽ നിന്നും അഭിപ്രായങ്ങളും വിവരങ്ങളും ശേഖരിക്കും. താമസക്കാരുടെ കാഴ്ച പ്പാടുകളും ആവശ്യങ്ങളും രേഖപ്പെടുത്തി വിശകലനം ചെയ്യും.
* AbuDhabi DMT Twitter



അബുദാബി : മണ്ണാർക്കാട് മണ്ഡലം കെ. എം. സി. സി. ഇന്ത്യൻ ഇസ്ലാമിക് സെന്‍ററിൽ സംഘടിപ്പിച്ച ഏകദിന ശില്പ ശാല ശ്രദ്ധേയമായി. ഗതകാല സ്മരണകളെയും ആധുനിക ചിന്തകളെയും കോർത്തിണക്കിയുള്ള വായനയേയും പഠനത്തെയും പ്രോത്സാഹിപ്പിച്ചും ആരോഗ്യ സംരക്ഷണവും സമ്പാദ്യ ശീലവും ഉത്‌ബോധിപ്പിച്ചു കൊണ്ടും വ്യക്തി ജീവിത ത്തിൽ പാലിക്കേണ്ട സംശുദ്ധിയെ ഗൗരവ പൂർവ്വം ബോദ്ധ്യ പ്പെടുത്തിയും ശരീഫ് സാഗർ നയിച്ച പഠന ക്യാമ്പ് പങ്കാളിത്തം കൊണ്ടും അച്ചടക്കം കൊണ്ടും മികച്ചു നിന്നു.






















