അബുദാബി : വാരാന്ത്യ അവധി ദിനമായ ശനിയാഴ്ച കളില്‍ സര്‍ക്കാര്‍ ക്ലിനിക്കുകള്‍ തുറന്നു പ്രവര്‍ത്തിക്കും എന്ന് അബുദാബി ആരോഗ്യ വകുപ്പിനു കീഴിലുള്ള സേഹ (SEHA) അറിയിച്ചു.
ശൈഖ് ഖലീഫ മെഡിക്കൽ സിറ്റി, ശൈഖ് ഷഖ്ബൂത്ത് മെഡിക്കൽ സിറ്റി, ആംബുലേറ്ററി ഹെൽത്ത് കെയർ സർവ്വീസസ്സ്, അൽ ദഫ്ര യിലെ ആശുപത്രികൾ തുടങ്ങി തെരഞ്ഞെടുത്ത സ്ഥലങ്ങളിലാണ് പ്രത്യേക ക്ലിനിക്കു കള്‍ പ്രവര്‍ത്തിക്കുക.
പീഡിയാട്രിക്, ഗൈനക്കോളജി, കാർഡിയോളജി, ഇ. എൻ. ടി, ഡെന്റൽ, ഡർമറ്റോളജി, സൈക്യാട്രിക്, ഗ്യാസ്ട്രോ എൻട്രോളജി, ഒഫ്താൽ മോളജി, ഓർത്തോ പീഡിക്, ഒബ്സ്ടെ ട്രിക് തുടങ്ങിയ വിഭാഗങ്ങ ളിലാണ് ചികിത്സ ലഭ്യമാവുക.
ക്ലിനിക്കുകളിലെ സേവനങ്ങള്‍ക്കായി സേഹ ആപ്പ് വഴിയും 80050 എന്ന ടോൾ ഫ്രീ നമ്പര്‍, 02 410 22 00 എന്ന നമ്പറിലോ വിളിച്ച് മുൻകൂട്ടി ബുക്ക് ചെയ്യാം.