മാസ്കുകള്‍ പൊതു നിരത്തില്‍ : കര്‍ശ്ശന നടപടി യുമായി പോലീസ്

October 25th, 2020

abu-dhabi-police-warns-against-throwing-masks-and-gloves-on-the-street-ePathram

അബുദാബി : ഉപയോഗിച്ച ഫേയ്സ് മാസ്കു കള്‍ നിരത്തു കളില്‍ വലിച്ചെ റിയുന്ന പ്രവണത ആളു കളില്‍ അധികരിച്ചു വരികയാണ് എന്നും അതു കൊണ്ട് തന്നെ ശിക്ഷാ നടപടികള്‍ കൂടുതല്‍ കര്‍ശ്ശന മാക്കുന്നു എന്നും അബു ദാബി പോലീസ്.

നിയമ ലംഘകര്‍ക്ക് 1000 ദിർഹം പിഴയും ആറ് ബ്ലാക്ക് പോയി ന്റും ശിക്ഷ ലഭിക്കും. ഉപ യോഗ ശേഷം പ്ലാസ്റ്റിക് കവറില്‍ ഇട്ടു കെട്ടിയ ശേഷം മാത്രമേ ഇവ മാലിന്യ വീപ്പ കളിൽ കളയാന്‍ പാടുള്ളൂ. ഉപയോഗിച്ച ഫേയ്സ് മാസ്‌കും ഗ്ലൗസ്സു കളും വാഹന ങ്ങളിൽ നിന്നും പൊതു സ്ഥലങ്ങളില്‍ വലിച്ച് എറിയു ന്നത് പരിഷ്കൃത സമൂഹ ത്തിന് ഉൾക്കൊള്ളാൻ കഴിയാത്തതാണ്.

ഇത്തരം നടപടികൾ ഗുരുതരമായ ആരോഗ്യ – പാരിസ്ഥി തിക പ്രശ്നങ്ങൾ ഉണ്ടാക്കും. ഇത്തര ക്കാര്‍ക്ക് എതിരെ നിലവില്‍ നിയമം ഉണ്ട് എങ്കിലും നിയമം കൂടുതല്‍ കര്‍ശ്ശനം ആക്കിയിരിക്കുക യാണ് എന്നു അബുദാബി പോലീസ് സോഷ്യല്‍ മീഡിയ കളിലൂടെ മുന്നറിയിപ്പു നല്‍കി.

- pma

വായിക്കുക: , , , , , , ,

Comments Off on മാസ്കുകള്‍ പൊതു നിരത്തില്‍ : കര്‍ശ്ശന നടപടി യുമായി പോലീസ്

അനധികൃത ടാക്സി : അബുദാബി പോലീസിന്റെ ബോധ വല്‍ക്കര ണവും മുന്നറിയിപ്പും

September 28th, 2020

abudhabi-police-new-logo-2017-ePathram
അബുദാബി : സ്വകാര്യ വാഹന ങ്ങളിലെ അനധികൃത ടാക്സി സർവ്വീസിന് എതിരെ ബോധ വല്‍ക്കരണം ശക്തമാക്കി അബുദാബി പോലീസ്. സ്വകാര്യ വാഹന ങ്ങളില്‍ സമാന്തര ടാക്സി സര്‍വ്വീസ് നടത്തുന്നത് രാജ്യത്ത് നിരോധിച്ചിട്ടുണ്ട്.

അനധികൃത ടാക്സി യിലെ യാത്ര സുരക്ഷിതമല്ല. യാത്രാ വേളയില്‍ അപകടം സംഭവിച്ചാല്‍ ഡ്രൈവര്‍ രക്ഷപ്പെടും. ഇയാൾക്ക് എതിരെ നിയമ നടപടി കള്‍ സ്വീകരിക്കു വാന്‍ കഴിയില്ല. ഇത്തരം അനധികൃത യാത്ര കളിലെ അപകട ങ്ങള്‍ക്ക് ഇൻഷ്വറൻസ് പരി രക്ഷയോ നഷ്ട പരിഹാരമോ ലഭിക്കില്ല. ചെറിയ ലാഭം നോക്കി സുരക്ഷ മറന്നു പോകരുത്.

മലയാളം ഉൾപ്പെടെ വിവിധ ഭാഷ കളില്‍ ബോധ വല്‍ക്കരണ പോസ്റ്ററുകളും വീഡിയോ കളും സാമൂഹ്യ മാധ്യമ ങ്ങളില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അനധികൃത ടാക്സി നിയമ വിരുദ്ധ മാണ്. പിടിക്കപ്പെട്ടാൽ ഫെഡറൽ ഗതാഗത നിയമം അനുസരിച്ച് 3,000 ദിര്‍ഹം പിഴയും 24 ബ്ലാക്ക് പോയിന്റു മാണ് ശിക്ഷ. കൂടാതെ ഒരു മാസ ത്തേക്കു വാഹനം കണ്ടു കെട്ടുകയും ചെയ്യും.

*  AD Police : FaceBook  – Twitter 

- pma

വായിക്കുക: , , , , ,

Comments Off on അനധികൃത ടാക്സി : അബുദാബി പോലീസിന്റെ ബോധ വല്‍ക്കര ണവും മുന്നറിയിപ്പും

വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കരുത്

September 28th, 2020

police-warning-about-fake-social-media-messages-ePathram

അബുദാബി : സാമൂഹിക മാധ്യമങ്ങളി ലൂടെ വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്ന വര്‍ക്ക് കര്‍ശ്ശന മുന്നറി യിപ്പു നല്‍കി അധികൃതര്‍. യു. എ. ഇ. യിൽ വീണ്ടും ലോക്ക് ഡൗണ്‍ ഏർപ്പെടുത്തുന്നു എന്ന രീതി യില്‍ തെറ്റായ പ്രചരണങ്ങള്‍ നടക്കുന്നു.

വ്യാജ വാര്‍ത്തകള്‍ക്ക് എതിരെ നടപടി സ്വീകരിക്കും. വ്യാജ വാർത്ത പ്രചരിപ്പിച്ചാല്‍ 20,000 ദിർഹം പിഴ ഈടാക്കും എന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

സർക്കാർ സംവിധാനങ്ങളിലുള്ള ഔദ്യോഗിക മാധ്യമ ങ്ങളിലെ വാർത്തകൾ മാത്രം വിശ്വസി ക്കണം എന്നും അധികൃതർ ഓർമ്മിപ്പിച്ചു.

- pma

വായിക്കുക: , , , , ,

Comments Off on വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കരുത്

ഹെല്‍ത്ത് ഇന്‍ഷ്വറന്‍സ് : നിയമ ലംഘന ങ്ങൾക്ക് കനത്തപിഴ  

September 23rd, 2020

logo-abudhabi-health-department-ePathram അബുദാബി : ആരോഗ്യ പരിരക്ഷക്കു വേണ്ടി യുള്ള ഹെല്‍ത്ത് ഇന്‍ഷ്വറന്‍സ് ദുരുപയോഗത്തിന്ന് എതിരെ മുന്നറിയിപ്പുമായി ആരോഗ്യ വകുപ്പ് അധികൃതര്‍.

ഒരു വ്യക്തി യുടെ ഹെല്‍ത്ത് ഇന്‍ഷ്വറന്‍സ് കാർഡ് മറ്റൊരാൾ ഉപയോഗിച്ചാൽ 5000 ദിർഹം പിഴ ചുമത്തും. ജീവനക്കാരുടെ ആരോഗ്യ പരിരക്ഷ ഉറപ്പു വരുത്താത്ത തൊഴില്‍ ഉടമകൾക്ക് 1000 ദിർഹം പിഴ ചുമത്തും.

സ്വദേശി വിദേശി വിത്യാസം ഇല്ലാതെ മുഴുവൻ ആളു കളുടെയും ആരോഗ്യ സുരക്ഷ ഉറപ്പു വരുത്തുവാന്‍ അധികൃതര്‍ ചെയ്തു വരുന്ന പ്രവർത്തനങ്ങളുടെ ഭാഗമായാണ് കര്‍ശന നിയമങ്ങള്‍ നടപ്പില്‍ വരുത്തിയത്.

നൂറു ദിര്‍ഹം മുതൽ 20,000 ദിർഹം വരെ പിഴ ഇടാവുന്ന 43 നിയമ ലംഘനങ്ങളുടെ വിവരങ്ങള്‍ ആരോഗ്യ വകുപ്പ് പ്രസിദ്ധീകരിച്ചിട്ടുണ്ട്.

- pma

വായിക്കുക: , , , ,

Comments Off on ഹെല്‍ത്ത് ഇന്‍ഷ്വറന്‍സ് : നിയമ ലംഘന ങ്ങൾക്ക് കനത്തപിഴ  

കൊവിഡ് മാനദണ്ഡ ങ്ങളും വ്യവസ്ഥകളും തുടരുന്നു

September 23rd, 2020

awareness-from-abudhabi-police-ePathram
അബുദാബി : റോഡു മാര്‍ഗ്ഗം അബുദാബി യിലേക്ക് പ്രവേശിക്കുന്നതിന് ഏർപ്പെടുത്തിയ കൊവിഡ് മാന ദണ്ഡങ്ങളിലും വ്യവസ്ഥകളിലും മാറ്റമില്ല എന്ന് അടിയന്തര ദുരന്ത നിവാരണ വകുപ്പ് അറിയിച്ചു.

ഇതര എമിറേറ്റുകളില്‍ നിന്നും അബുദാബി യിലേക്ക് വരുന്നവര്‍ കൊവിഡ് ടെസ്റ്റ് ചെയ്ത് 48 മണിക്കൂറിന് ഉള്ളില്‍ ലഭിച്ച പി. സി. ആർ. നെഗറ്റീവ് റിസള്‍ട്ട് അല്ലെങ്കിൽ ഡി. പി. ഐ. നെഗറ്റീവ് റിസള്‍ട്ട് എന്നിവ യിൽ ഒന്നു കയ്യില്‍ കരുതണം.

സന്ദർശകർ തുടർച്ചയായി ആറു ദിവസങ്ങളില്‍ കൂടുതല്‍ അബുദാബിയിൽ തുടരുന്നു എങ്കിൽ നിർബ്ബന്ധമായും ആറാം ദിവസം പി. സി. ആർ. ടെസ്റ്റ് നടത്തുകയും വേണം.

* NCEMA UAE : Twitter

- pma

വായിക്കുക: , , , ,

Comments Off on കൊവിഡ് മാനദണ്ഡ ങ്ങളും വ്യവസ്ഥകളും തുടരുന്നു

Page 32 of 115« First...1020...3031323334...405060...Last »

« Previous Page« Previous « ബിരുദ ക്ലാസ്സുകള്‍ നവംബര്‍ ഒന്നു മുതല്‍ തുടങ്ങണം : യു. ജി. സി. നിര്‍ദ്ദേശം
Next »Next Page » ഹെല്‍ത്ത് ഇന്‍ഷ്വറന്‍സ് : നിയമ ലംഘന ങ്ങൾക്ക് കനത്തപിഴ   »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha