എസ്. കെ. എസ്. എസ്. എഫ്. മനുഷ്യ ജാലിക സംഘ ടിപ്പിച്ചു

January 30th, 2017

skssf-manushya-jalika-onampilli-muhammed-faisy-ePathram

അബുദാബി : ഇന്ത്യൻ റിപ്പബ്ലിക് ദിന ആഘോഷത്തോട് അനുബന്ധിച്ച് ‘രാഷ്‌ട്ര രക്ഷയ്‌ക്ക് സൗഹൃദത്തിന്റെ കരുതൽ’ എന്ന സന്ദേശ വുമായി സമസ്‌ത കേരള സുന്നി സ്‌റ്റുഡന്റ്‌സ് ഫെഡറേഷൻ (എസ്‌. കെ. എസ്‌.എസ്‌. എഫ്.) അബുദാബി കമ്മിറ്റി അബു ദാബി ഇന്ത്യൻ ഇസ്‌ലാമിക് സെന്ററിൽ ‘മനുഷ്യ ജാലിക’ സംഘ ടിപ്പിച്ചു.

ഇസ്‌ലാമിക് സെന്റർ, അബുദാബി സുന്നി സെന്റർ, കെ. എം. സി. സി. യുടെയും ഭാര വാഹി കളും പ്രവർ ത്തകരും‘മനുഷ്യ ജാലിക’ യില്‍ സംബന്ധിച്ചു.

oath-abudhabi-skssf-manushya-jalika-in-republic-day-ePathram

അബ്‌ദുൽ അസീസ് മൗലവി പ്രതിജ്‌ഞ ചൊല്ലി ക്കൊടുത്തു. ‘രാഷ്‌ട്ര രക്ഷയ്‌ക്ക് സൗഹൃദത്തിന്റെ കരുതൽ’ എന്ന വിഷയ ത്തിൽ എസ്‌. കെ. എസ്‌. എസ്‌. എഫ്. സംസ്‌ഥാന വൈസ് പ്രസി ഡന്റ് അഡ്വ. ഓണമ്പിള്ളി മുഹമ്മദ് ഫൈസി  പ്രമേയ പ്രഭാഷണം നടത്തി.

വിശ്വാസ പരവും മത പരവും ആചാര പരവു മായി ഇന്ത്യൻ ഭരണ ഘടന അനു വദിച്ച സ്വാതന്ത്ര്യം ഹനിക്കുവാൻ ആരെയും അനുവദിക്കരുത് എന്നും ഇന്ത്യ യിലെ ബഹു സ്വര സമൂഹത്തിൽ നില നിൽക്കുന്ന സൗഹൃദാ ന്തരീക്ഷം ഇല്ലാതാ ക്കുവാ നുള്ള ശ്രമ ങ്ങളെ തിരിച്ചറി യണം എന്നും അദ്ദേഹം ഓർമ്മ പ്പെടുത്തി.

ഡോക്ടർ ഒളവട്ടൂർ അബ്‌ദുൽ റഹിമാൻ മൗലവി ഉദ്‌ഘാടനം ചെയ്‌തു. കെ. എം. സി. സി. ജനറൽ സെക്രട്ടറി ഷുക്കൂറലി കല്ലിങ്ങൽ, വൈ. എം. സി. എ. പ്രസിഡന്റ് ബിജു പാപ്പച്ചൻ, e പത്രം കറസ്പോണ്ടന്റ് പി. എം. അബ്‌ദുൽ റഹിമാൻ എന്നി വർ പ്രസംഗിച്ചു.

ഷാഫി വെട്ടി ക്കാട്ടിരി സ്വാഗതവും സലിം നാട്ടിക നന്ദിയും പ്രകാശി പ്പിച്ചു.

- pma

വായിക്കുക: , , , , ,

Comments Off on എസ്. കെ. എസ്. എസ്. എഫ്. മനുഷ്യ ജാലിക സംഘ ടിപ്പിച്ചു

ഇന്ത്യൻ എംബസ്സിയിൽ റിപ്പബ്ലിക് ദിനാഘോഷം

January 26th, 2017

indian-embassy-pavan-kumar-rai-flag-hosting-ePathram
അബുദാബി : രാജ്യത്തിന്റെ 68 ആമത് റിപ്പബ്ലിക് ദിന ആഘോഷ ങ്ങളുടെ ഭാഗ മായി എംബസ്സി യിൽ ഇന്നു രാവിലെ എട്ടു മണിക്ക് ഇന്ത്യൻ എംബസ്സി ചാർജ്ജ് ഡി അഫയേഴ്സ് പവൻ കുമാർ റായ് ദേശീയ പതാക ഉയർത്തി.

യു. എ. ഇ. യുടെ ആശയ ങ്ങളെ വളരെ ബഹുമാന ത്തോട് കൂടി യാണ് ഇന്ത്യ നോക്കി ക്കാണുന്നത് എന്നും അബു ദാബി കിരീട അവകാശിയും യു. എ. ഇ. സായുധ സേനാ ഉപ സര്‍വ്വ സൈന്യാധി പനു മായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്റെ സന്ദർശന ത്തോടെ ഇന്ത്യാ – യു. എ. ഇ വ്യവസായ – വാണിജ്യ ബന്ധം കൂടുതൽ ശക്തി പ്പെടു മെന്നും ഇന്ത്യൻ എംബസ്സി ചാർജ്ജ് ഡി അഫയേഴ്സ് പവൻ കുമാർ റായ് പറഞ്ഞു. തുടർന്ന് രാഷ്ട്രപതിയുടെ റിപ്പബ്ലിക് ദിന സന്ദേശം വായിച്ചു.

അബുദാബി യിലെ വിവിധ ഇന്ത്യൻ സ്‌കൂളു കളിലെ വിദ്യാർത്ഥി കൾ അവത രിപ്പിച്ച ദേശ ഭക്തി ഗാന ങ്ങളും വർണ്ണാഭ മായ വിവിധ കലാ പരിപാടി കളും ആഘോഷ ങ്ങളുടെ ഭാഗമായി അരങ്ങേറി.

അബു ദാബി യിലെ സാമൂഹ്യ – സാംസ്കാരിക – ബിസിനസ് രംഗ ങ്ങളിലെ പ്രമുഖരും സാധാരണ ക്കാരായ തൊഴി ലാളികളും വിദ്യാർത്ഥി കളും അദ്ധ്യാ പകരും അടക്കം നിരവധി പേര്‍ ചടങ്ങു കളിൽ സംബ ന്ധിച്ചു.

എംബസ്സി സെക്കൻഡ് സെക്രട്ടറി കപിൽ രാജ്, മറ്റു എംബസ്സി ഉദ്യോഗസ്ഥരും പരിപാടി കൾക്ക് നേതൃത്വം നൽകി.

- pma

വായിക്കുക: , , , ,

Comments Off on ഇന്ത്യൻ എംബസ്സിയിൽ റിപ്പബ്ലിക് ദിനാഘോഷം

68th-republic-day-at-indian-embassy-ePathram.jpg

ശൈഖ് മുഹമ്മദ് ബിന്‍ സായിദിന്റെ സന്ദര്‍ശനം ഇന്ത്യ സ്വാഗതം ചെയ്യുന്നു : അംബാസ്സിഡര്‍

January 24th, 2017

indian-ambassedor-to-uae-navdeep-singh-suri-ePathram
അബുദാബി : റിപ്പബ്ലിക് ദിന ആഘോഷ ങ്ങളു ടെ മുഖ്യ അതിഥി യായി ഇന്ത്യ സന്ദർശി ക്കുന്ന അബു ദാബി കിരീട അവ കാശിയും യു. എ. ഇ. സായുധ സേന ഡെപ്യൂട്ടി സുപ്രീം കമാന്‍ഡ റു മായ ജനറല്‍ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനെ സ്വാഗതം ചെയ്യുന്ന തായി യു. എ. ഇ. യിലെ ഇന്ത്യന്‍ അംബാ സ്സി ഡര്‍ നവ്ദീപ് സിംഗ് സൂരി.

ശൈഖ് മുഹമ്മദ് ബിന്‍ സായിദിന്റെ സന്തുലിത മായ ദര്‍ശനവും സഹി ഷ്ണുതാ മൂല്യ ങ്ങളും സ്ഥിരതാ നയ ങ്ങളും ഇന്ത്യാ ഗവ ന്മെന്റ് ബഹു മാനി ക്കുകയും വില മതിക്കു കയും ചെയ്യുന്നു.

യു. എ. ഇ. യും ഇന്ത്യയും തമ്മി ലുള്ള അസാധാരണ മായ ബന്ധം നിക്ഷേപ വ്യാപാര മേഖല കളില്‍ അഭൂത പൂര്‍വ്വ മായ വികസന ത്തിനു സാക്ഷി യായി ട്ടുണ്ട് എന്നും അദ്ദേഹം പറഞ്ഞു. ചൈന, അമേരിക്ക എന്നീ രാജ്യങ്ങള്‍ക്കു പുറമെ ഇന്ത്യയുടെ തന്ത്ര പ്രധാന പങ്കാളി കളില്‍ മുഖ്യ സ്ഥാനമാണ് യു. എ. ഇ. ക്കുള്ളത് എന്നും അംബാസ്സിഡര്‍ വ്യക്ത മാക്കി.

- pma

വായിക്കുക: , , ,

Comments Off on ശൈഖ് മുഹമ്മദ് ബിന്‍ സായിദിന്റെ സന്ദര്‍ശനം ഇന്ത്യ സ്വാഗതം ചെയ്യുന്നു : അംബാസ്സിഡര്‍

എംബസി യിൽ റിപ്പബ്ലിക് ദിനാഘോഷം

January 24th, 2017

flag-of-india-ePathram
അബുദാബി : ഇന്ത്യൻ എംബസി യിൽ ജനുവരി 26 വ്യാഴാഴ്ച രാവിലെ എട്ടു മണിക്ക് റിപ്പബ്ലിക് ദിനാഘോഷ ങ്ങൾക്കു തുടക്ക മാവും.

എംബസി ചാർ ഡി അഫയേഴ്‌സ് പവൻ കുമാർ റായ് ദേശീയ പതാക ഉയർത്തും. തുടർന്ന് രാഷ്ട്രപതി യുടെ റിപ്പബ്ലിക് ദിന സന്ദേശം വായിക്കും. ഇന്ത്യൻ സ്‌കൂളു കളിലെ വിദ്യാർത്ഥിക ളുടെ ദേശ ഭക്‌തി ഗാനാലാപനം നടക്കും.

വിവിധ പ്രവാസി സംഘടനാ പ്രതി നിധി കളും അംഗ ങ്ങളും രാവിലെ 7. 50 ന് ഇന്ത്യൻ എംബസി യിൽ എത്തി ച്ചേരണം എന്ന് എംബസ്സി യുടെ വാർത്താ ക്കുറി പ്പിൽ അറിയിച്ചു.

*embassy of india 

- pma

വായിക്കുക: , , , , ,

Comments Off on എംബസി യിൽ റിപ്പബ്ലിക് ദിനാഘോഷം

Page 104 of 110« First...102030...102103104105106...110...Last »

« Previous Page« Previous « പയ്യന്നൂർ കോൽക്കളിപ്പെരുമ അറേബ്യൻ മണ്ണിലേക്ക്
Next »Next Page » ശൈഖ് മുഹമ്മദ് ബിന്‍ സായിദിന്റെ സന്ദര്‍ശനം ഇന്ത്യ സ്വാഗതം ചെയ്യുന്നു : അംബാസ്സിഡര്‍ »

പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin

ePathram Magazine
ePathram Pacha