അബുദാബി : ഇന്ത്യന്‍ സമൂഹത്തിന്റെ വിദേശ ത്തെ ഏറ്റവും വലിയ സാമൂഹ്യ – സാംസ്കാരിക സംഘടന യായ അബു ദാബി ഇന്ത്യാ സോഷ്യല്‍ ആന്‍ഡ് കള്‍ച്ചറല്‍ സെന്ററിന് (ഐ. എസ്. സി.) പ്രവാസി ഭാരതീയ സമ്മാന്‍ പുരസ്കാരം.
യു. എ. ഇ. യിലെ ഇന്ത്യന്‍ പ്രവാസി സമൂഹത്തിന് നല്കിയ സംഭാവ നകള്‍ പരിഗ ണിച്ച് കൊണ്ടാണ് ഐ. എസ്. സി. ക്ക് ഈ പുരസ്കാരം സമ്മാനിച്ചത്
ബാംഗളൂരില്‍ നടന്ന ‘പ്രവാസി ഭാരതീയ ദിവസി’ ല്‍ വെച്ച് രാഷ്ട്ര പതി പ്രണബ് മുഖര്‍ജി യിൽ നിന്നും ഐ. എസ്. സി. പ്രസിഡണ്ട് തോമസ് വര്‍ഗ്ഗീസ് പുരസ്കാരം ഏറ്റു വാങ്ങി.
ഇന്ത്യൻ സമൂഹ ത്തിന്റെ ക്ഷേമ ത്തിനു വേണ്ടി നട ത്തിയ ഒട്ടേറെ പ്രവർത്ത ങ്ങൾ പരി ഗണി ച്ചാണ് ഐ. എസ്. സി. ക്ക് അവാർഡ് ലഭിച്ചത് എന്ന് വാര്‍ത്താ കുറി പ്പിൽ പറഞ്ഞു.
1967 ൽ തുടക്കം കുറിക്കുമ്പോള്‍ വളരെ കുറച്ച് അംഗ ങ്ങൾ മാത്രം ഉണ്ടാ യിരുന്ന ഐ. എസ്. സി., ഒരു ചെറിയ കെട്ടിട ത്തിൽ ആയിരുന്നു പ്രവർ ത്തി ച്ചിരുന്നത്.
ഇപ്പോൾ സിൽവർ ജൂബിലി യിലേക്ക് എത്തി നില്ക്കുന്ന സെന്റർ, അബു ദാബി മിനാ റോഡിൽ 1,05,550 ചതുരശ്ര അടി വിസ്തൃതി യുള്ള വിശാല മായ സ്വന്തം കെട്ടിടത്തി ലാണ് പ്ര വര് ത്തി ക്കുന്നത്.
ഇന്ത്യന്‍ സമൂഹ ത്തിന് ഒത്തു ചേരു വാനും ആഘോഷ ങ്ങളും ഉത്സവ ങ്ങളും നടത്തു വാനും ഉള്ള പ്രധാന വേദി യാണ് ഇത്.