അബുദാബി : കൊവിഡ് പോസിറ്റീവ് ബാധിതരില്‍ സോട്രോ വിമാബ് മരുന്ന് ഫലപ്രദം എന്ന് ആരോഗ്യ മന്ത്രാലയം. കൊവിഡ് പോസിറ്റീവ് ആയവരില്‍ ഈ മരുന്ന് ഉപയോഗിച്ച 97.3 ശതമാനം പേരും സുഖപ്പെട്ടു എന്നാണ് റിപ്പോര്‍ട്ട്.
അബുദാബി, ദുബായ് ഹെൽത്ത് അഥോറിറ്റികളു മായി സഹകരിച്ചു കൊണ്ട് ഗര്‍ഭിണികള്‍ അടക്കം പന്ത്രണ്ടു വയസ്സിനു മുകളിലുള്ള 658 പേര്‍ക്ക് സോട്രോ വിമാബ് നൽകി യിരുന്നു. ഇതിൽ 59 ശതമാനം പേരും 50 വയസ്സ് കഴിഞ്ഞവരും ആയിരുന്നു. 5 ദിവസം മുതല്‍ 7 ദിവസം കൊണ്ട് കൂടുതല്‍ പേരും രോഗ മുക്തരായി എന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
The UAE Ministry of Health and Prevention, in collaboration with Department of Health-Abu Dhabi and Dubai Health Authority, has announced the effectiveness of #Covid_19 medicine Sotrovimab in treating severe cases, with 97.3 per cent of recipients recovering within 5-7 days. pic.twitter.com/tr6kdtJkqv
— مكتب أبوظبي الإعلامي (@admediaoffice) June 30, 2021
ഹൃദ്രോഗം, രക്ത സമ്മർദ്ദം, കരള്‍, വൃക്ക രോഗം, അര്‍ബുദ രോഗികള്‍, പ്രമേഹ രോഗി കൾ, അമിത വണ്ണം ഉള്ളവർ, അലർജി രോഗ ങ്ങള്‍ ഉള്ളവര്‍ എന്നിവര്‍ക്ക് എല്ലാം തന്നെ സോട്രോ വിമാബ് ഫല പ്രദം ആയതിനാല്‍ ദേശീയ ശാസ്ത്ര സമിതി യുടെ മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട് കൊവിഡ് ബാധിതർക്ക് മരുന്നു നൽകും.
- W A M : Twitter