പുസ്തക മേള മെയ് 23 മുതൽ

May 2nd, 2021

logo-abu-dhabi-international-book-fair-2017-ePathram
അബുദാബി : മുപ്പതാമത് അബുദാബി അന്താരാഷ്ട്ര പുസ്തക മേള മെയ് 23 മുതൽ 29 വരെ അബുദാബി നാഷണൽ എക്സിബിഷൻ സെന്ററിൽ നടക്കും. സന്ദർശകരുടേയും സംഘാട കരുടേയും പ്രദർശകരു ടേയും ആരോഗ്യ സുരക്ഷ ഉറപ്പു വരുത്തുന്നതിന് നടപടികള്‍ എടുത്തിട്ടുണ്ട് എന്നും സംഘാടകർ അറിയിച്ചു.

മൊബൈല്‍ ആപ്പ് വഴിയോ വെബ് സൈറ്റ് വഴിയോ മുന്‍ കൂട്ടി രജിസ്റ്റര്‍ ചെയ്തു മാത്രമേ പുസ്തക മേള യിലേക്ക് പ്രവേശനം അനുവദിക്കുകയുള്ളൂ.

- pma

വായിക്കുക: ,

Comments Off on പുസ്തക മേള മെയ് 23 മുതൽ

എ. കെ. എം. മാടായിക്ക് യാത്രയയപ്പു നല്‍കി

April 27th, 2021

pjhs-94-batch-farewell-to-akm-madayi-ePathram
അബുദാബി : കണ്ണൂർ പുതിയങ്ങാടി ജമാഅത്ത് ഹൈസ്കൂൾ (PJHS) ’94 ബാച്ച് കൂട്ടായ്മ ‘ഓട്ടോ ഗ്രാഫ്-94’ സംഘടിപ്പിച്ച ഇഫ്താര്‍ സംഗമത്തില്‍ വെച്ച് എ. കെ. എം. മാടായിക്ക് യാത്രയയപ്പു നല്‍കി. 42 വർഷത്തെ പ്രവാസ ജീവിത അനുഭവങ്ങളു മായാണ് എ. കെ. എം. മാടായി നാട്ടിലേക്ക് നടങ്ങുന്നത്.

അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്ററില്‍ വെച്ച് നടന്ന പരിപാടി യില്‍, നാടിന്റെ സ്വന്തം കലാകാരനും വരകൾ കൊണ്ട് വിസ്മയം തീർക്കുന്ന ജാബിർ മാടായി യെ ആദരിച്ചു.

puthiyangadi-jamath-auto-graph-94-batch-ePathram

എ. കെ. എം. മാടായിക്ക് റാഷിദ് പുഴക്കലും, ജാബിർ മാടായിക്ക് സി. എം. വി. ഫത്താഹും മൊമൻ്റോ നൽകി. കൊവിഡ് കാല ജീവ കാരുണ്യ പ്രവർത്തന ത്തിൽ ത്യാഗോജ്വലമായ പ്രവർത്തനം കാഴ്ച വെച്ച സി. എം. വി. ഫത്താഹ്, അബ്ദുൽ ഫത്താഹ് സൈദു മ്മാടത്ത് എന്നിവരെ മൊമൻ്റോ നൽകി ആദരിച്ചു. അന്തരിച്ച ഹൈസ്കൂൾ മുൻ പ്രധാന അദ്ധ്യാപകൻ മുസ്തഫ മാഷിന് വേണ്ടി പ്രത്യേക പ്രാർത്ഥനയും നടത്തി.

റാഷിദ് പുഴക്കല്‍ അദ്ധ്യക്ഷത വഹിച്ചു. ഫാരിസ് അബ്ബാസ്, എ. കെ. എം. മാടായി, ജാബിർ മാടായി, സി. എം. വി. ഫത്താഹ്‌, സാദിഖ്, ആദം, സക്കരിയ്യ, എന്നിവർ സംസാരിച്ചു. ഫൈസൽ ഹംസ സ്വാഗതവും ഷക്കീർ ചാലിൽ നന്ദിയും പറഞ്ഞു.

- pma

വായിക്കുക: , , , , ,

Comments Off on എ. കെ. എം. മാടായിക്ക് യാത്രയയപ്പു നല്‍കി

ഫൈസർ വാക്സിൻ ഇനി അബുദാബി എമിറേറ്റിലും

April 22nd, 2021

pfizer-covid-vaccine- ePathram
അബുദാബി : ഫൈസർ വാക്സിൻ ഇനി അബുദാബി യിൽ ലഭിക്കും എന്ന് ആരോഗ്യ വകുപ്പ്. സേഹയുടെ മേൽ നോട്ടത്തിലാണ് വാക്സിനേഷൻ നടക്കുക. മുന്‍ കൂട്ടി ബുക്ക് ചെയ്യുന്നവര്‍ക്ക് തെരഞ്ഞെടുത്ത സെന്ററു കളിലാണ് ഇപ്പോള്‍ ഫൈസർ വാക്സിൻ വിതരണം ചെയ്യുന്നത്.

മൂന്നാംഘട്ട ക്ലിനിക്കൽ പരീക്ഷണത്തിന് വിധേയര്‍ ആയവർ, മറ്റു വാക്സിൻ കുത്തിവെപ്പ് എടുത്തവര്‍, ഗർഭിണികൾ, 16 വയസ്സിനു താഴെ പ്രായം ഉള്ളവർ എന്നിവര്‍ക്ക് ഒഴികെ ബാക്കി എല്ലാവർക്കും വാക്സിൻ ലഭ്യമാക്കും.

ഡോക്ടര്‍മാര്‍ നല്‍കുന്ന സാക്ഷ്യപത്ര ത്തിന്റെ അടിസ്ഥാന ത്തിൽ ചില പ്രത്യേക രോഗങ്ങള്‍ ഉള്ള ആളു കള്‍ക്ക് വാക്സിൻ ഒഴിവാക്കാം.

സേഹയുടെ 80050, 800 49 59 എന്നീ നമ്പറു കളിൽ വിളിക്കാം. അല്ലെങ്കില്‍ വിശദാംശങ്ങള്‍ mcv @ telemed. ae എന്ന ഇ – മെയിലില്‍ അയച്ച് ബുക്കു ചെയ്യാം.

ഫൈസര്‍ വാക്സിന്‍ ഇപ്പോള്‍ ലഭ്യമായ സെന്ററുകള്‍ :

അൽ സഫറാന ഡയഗ്നോ സ്റ്റിക് ആൻഡ് സ്ക്രീനിംഗ് സെന്റർ, മുഹമ്മദ് ബിൻ സായിദ് ഹെൽത്ത് കെയർ സെന്റർ, അൽ ബഹിയ ഹെൽത്ത് കെയർ സെന്റർ, അൽ ഐന്‍ ഊദ് അൽ തൗബ ഡയഗ്നോസ്റ്റിക് ആൻഡ് സ്ക്രീനിംഗ് സെന്റർ, നെയിമ ഹെൽത്ത് കെയർ സെന്റർ എന്നിവിടങ്ങളിലും അൽ ദഫ്‌റ ഫാമിലി മെഡിക്കൽ സെന്റർ എന്നിവയാണ്.

- pma

വായിക്കുക: , , , , ,

Comments Off on ഫൈസർ വാക്സിൻ ഇനി അബുദാബി എമിറേറ്റിലും

അബുദാബി അവാര്‍ഡ് യൂസഫലി ഏറ്റു വാങ്ങി

April 11th, 2021

sheikh-muhammed-present-abudhabi-award-yusuffali-ePathram
അബുദാബി : രാജ്യത്തിന്റെ ഉന്നത സിവിലിയൻ ബഹുമതിയായ ‘അബുദാബി അവാര്‍ഡ്’ പ്രമുഖ വ്യവസായിയും ലുലു ഗ്രൂപ്പ് ചെയർമാനുമായ എം. എ. യൂസഫലി ഏറ്റു വാങ്ങി. അബുദാബി യുടെ പൈതൃക കോട്ട ഖസ്ര്‍ അല്‍ ഹുസ്ന്‍ അങ്കണ ത്തില്‍ നടന്ന ചടങ്ങിൽ അബുദാബി കിരീട അവകാശിയും യു. എ. ഇ. സായുധ സേനാ ഉപ സർവ്വ സൈന്യാധി പനുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ അബുദാബി അവാര്‍ഡ് എം. എ. യൂസഫലിക്കു സമ്മാനിച്ചു.

യു. എ. ഇ. ഉപപ്രധാന മന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് സൈഫ് ബിൻ സായിദ് അൽ നഹ്യാൻ, ഉപപ്രധാന മന്ത്രിയും പ്രസിഡൻഷ്യൽ കാര്യവകുപ്പു മന്ത്രിയുമായ ശൈഖ് മൻസൂർ ബിൻ സായിദ് അൽ നഹ്യാൻ, അബു ദാബി എക്സിക്യുട്ടീവ് ഓഫീസ് ചെയർമാൻ ശൈഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ തുടങ്ങിയവർ പുരസ്കാര ദാന ചടങ്ങിൽ സംബന്ധിച്ചു.

രാജ്യത്തിന്റെ വാണിജ്യ-വ്യവസായ മേഖല കളിൽ എം. എ. യൂസഫലി നൽകിയ മികച്ച സംഭാവനകൾക്കും ജീവകാരുണ്യ രംഗത്ത് നൽകുന്ന പിന്തുണക്കും ഉള്ള അംഗീകാരം കൂടി യാണ് ഈ  നേട്ടം.

ഏറെ വിനയത്തോടെയും അഭിമാനത്തോടെയും കൂടി യാണ് അബുദാബി ഗവണ്മെന്റിന്റെ ഈ ബഹുമതി യെ കാണുന്നത്. തനിക്ക് ലഭിച്ച ഈ പുരസ്കാരം പ്രവാസി സമൂഹ ത്തിന് സമർപ്പിക്കുന്നു എന്നും യൂസഫലി പറഞ്ഞു.

- pma

വായിക്കുക: , , , ,

Comments Off on അബുദാബി അവാര്‍ഡ് യൂസഫലി ഏറ്റു വാങ്ങി

സുവർണ്ണ ജൂബിലി : യു. എ. ഇ. യുടെ പുതിയ കറൻസി

April 9th, 2021

uae-golden-jubilee-year-logo-ePathram
അബുദാബി : ഐക്യ അറബ് എമിറേറ്റ്സ് (യു. എ. ഇ.) സുവർണ്ണ ജൂബിലി ആഘോഷ ങ്ങളുടെ ഭാഗമായി പുതിയ കറൻസി പുറത്തിറക്കും. രാജ്യത്തിന്റെ 50 വര്‍ഷത്തെ വളര്‍ച്ചയുടേ രേഖാ ചിത്രം ആയിരിക്കും അത്യാധുനിക സാങ്കേതിക സുരക്ഷാ സംവിധാനങ്ങളും ഉള്ള കറന്‍സി നോട്ട്.

2021 യു. എ. ഇ. യുടെ 50ാം വർഷമായി പ്രസിഡണ്ട് ശൈഖ് ഖലീഫാ ബിന്‍ സായിദ് അല്‍ നഹ്യാന്‍ പ്രഖ്യാപി ച്ചതിനു പിന്നാലെ വൈവിധ്യമാര്‍ന്ന പരിപാടികളോടെ 2022 മാർച്ച് 31 വരെ നീണ്ടു നില്‍ക്കുന്ന വാര്‍ഷിക ആഘോഷ ങ്ങള്‍ക്ക് തുടക്കം കുറിച്ചിട്ടുണ്ട്.

- pma

വായിക്കുക: , ,

Comments Off on സുവർണ്ണ ജൂബിലി : യു. എ. ഇ. യുടെ പുതിയ കറൻസി

Page 33 of 110« First...1020...3132333435...405060...Last »

« Previous Page« Previous « ബറാക്ക ആണവ നിലയം : വാണിജ്യ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു
Next »Next Page » അബുദാബി അവാര്‍ഡ് യൂസഫലി ഏറ്റു വാങ്ങി »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha