കൈക്കൂലി ശിക്ഷാര്‍ഹം : ബോധ വല്‍ക്കരണ വീഡിയോ

April 8th, 2021

logo-uae-public-prosecution-ePathram
അബുദാബി : കൈക്കൂലി കൊടുക്കുന്നതും വാങ്ങുന്നതും അഞ്ചു വര്‍ഷം വരെ തടവു ശിക്ഷ ലഭിക്കാവുന്ന കുറ്റ കൃത്യം എന്നു ഓര്‍മ്മിപ്പിച്ചു കൊണ്ട് യു. എ. ഇ. പബ്ലിക് പ്രോസിക്യൂഷന്‍.

ഒരു സര്‍ക്കാര്‍ ജീവനക്കാരന് അല്ലെങ്കില്‍ ഒരു വ്യക്തിക്ക് നേരിട്ടോ അല്ലാതെയോ കൈക്കൂലി വാഗ്ദാനം ചെയ്യുക യോ മറ്റ് ഏതെങ്കിലും തരത്തില്‍ ഉള്ള സമ്മാനം നല്‍കുക യോ ചെയ്യുന്ന വ്യക്തി യുടെ ശിക്ഷ പരമാവധി അഞ്ച് വര്‍ഷം തടവ് എന്ന് വിശദീകരിച്ചു കൊണ്ട് സമൂഹ ത്തില്‍ നിയമ അവബോധം വളര്‍ത്തുവാന്‍ വേണ്ടി യു. എ. ഇ. പബ്ലിക് പ്രോസിക്യൂഷന്‍ സോഷ്യല്‍ മീഡിയകളി ലൂടെ ഹ്രസ്വ ചിത്രം പുറത്തിറക്കി. ഫെഡറല്‍ പീനല്‍ കോഡ്, ആര്‍ട്ടിക്കിള്‍ നമ്പര്‍ 237 അനുശാസിക്കുന്ന വിഷയ ങ്ങളാണ് ഈ ബോധവല്‍ ക്കരണ വീഡിയോവില്‍ ചിത്രീകരിച്ചിരിക്കുന്നത്.

- pma

വായിക്കുക: , , , , , , ,

Comments Off on കൈക്കൂലി ശിക്ഷാര്‍ഹം : ബോധ വല്‍ക്കരണ വീഡിയോ

കൊവിഡ് വാക്സിന്‍ വീടുകളില്‍ എത്തിച്ച് സേഹ

March 28th, 2021

logo-uae-ministry-of-health-ePathram.jpg
അബുദാബി : അമ്പതു വയസ്സ് കഴിഞ്ഞ രാജ്യത്തെ മുഴുവൻ ആളുകള്‍ക്കും കൊവിഡ് വാക്സിൻ കുത്തി വെപ്പ് താമസ സ്ഥലങ്ങളില്‍ എത്തിക്കുന്ന  നവീന ആശയം പ്രാബല്ല്യ ത്തില്‍ വരുത്തി അബുദാബി ആരോഗ്യ സേവന വിഭാഗം സേഹ. We Reach You Wherever You Are എന്ന പദ്ധതി വഴി വാക്സിന്‍ കുത്തി വെപ്പ് സൗകര്യം ലഭിക്കുവാന്‍ SEHA യുടെ 800 50 എന്ന ടോൾ ഫ്രീ നമ്പറിൽ വിളിച്ച് ബുക്ക് ചെയ്യാം.

- pma

വായിക്കുക: , , ,

Comments Off on കൊവിഡ് വാക്സിന്‍ വീടുകളില്‍ എത്തിച്ച് സേഹ

കൊവിഡ് പരിശോധനാ ഫലം 90 മിനിറ്റില്‍ ലഭിക്കും

March 11th, 2021

covid-19-test-result-for-uae-entry-ePathram
അബുദാബി : ഏറ്റവും വേഗത യിൽ ഫലം ലഭ്യമാകുന്ന റാപ്പിഡ് പി. സി. ആർ. പരിശോ ധനാ സംവിധാനം അബു ദാബി അന്താരാഷ്ട്ര വിമാന ത്താവള ത്തിൽ ഒരുക്കി എന്ന് അധി കൃതര്‍ അറിയിച്ചു.

തൊമോഹ് ഹെൽത്ത് കെയർ, പ്യൂവർ ഹെൽത്ത് എന്നിവ യുടെ പങ്കാളിത്തത്തില്‍ ഒരുക്കിയ ഈ സംവിധാനം വഴി കൊവിഡ് പരിശോധനാ ഫലം 90 മിനിറ്റില്‍ തന്നെ ലഭിക്കും എന്നും അധികൃതര്‍ അറിയിച്ചു.

പ്രതിദിനം 20,000 പേരുടെ കൊവിഡ് പരിശോധന നടത്തു വാന്‍ ഈ സംവിധാനത്തിലൂടെ സാധിക്കും. ഇതിന്റെ ഫലം അൽ ഹൊസൻ ആപ്പ്, എസ്. എം. എസ്. എന്നിവ യിലൂടെ ലഭിക്കും.

- pma

വായിക്കുക: , , , ,

Comments Off on കൊവിഡ് പരിശോധനാ ഫലം 90 മിനിറ്റില്‍ ലഭിക്കും

സൗജന്യ പി. സി. ആർ. പരിശോധന ക്യാമ്പ്

February 25th, 2021

covid-19-test-result-for-uae-entry-ePathram
അബുദാബി : കേരള സോഷ്യൽ സെന്റ റില്‍ ആറു ദിവസം നീണ്ടു നില്‍ക്കുന്ന സൗജന്യ കൊവിഡ് പി. സി. ആർ. പരിശോധന ക്യാമ്പ് സംഘടിപ്പിക്കുന്നു. 2021 ഫെബ്രുവരി 27 ശനിയാഴ്ച മുതൽ മാർച്ച് 4 വരെ, തമൂഹ് മെഡിക്കൽ സെന്ററി ന്റെ സഹകരണത്തോടെ കേരള സോഷ്യൽ സെന്ററിൽ ഒരുക്കുന്ന പി. സി. ആർ. പരിശോധന ക്യാമ്പ് വൈകുന്നേരം 6 മണി മുതൽ രാത്രി 9 മണി വരെ ഉണ്ടാവും.

പരിശോധനക്കു വരുന്നവര്‍ ഒറിജിനൽ എമിറേറ്റ്സ് ഐ. ഡി. കയ്യില്‍ കരുതണം. കൂടുതൽ വിവരങ്ങൾക്ക് കെ. എസ്. സി. യുടെ 02 6314455 എന്ന നമ്പറിൽ വിളിക്കാം.

- pma

വായിക്കുക: , , , ,

Comments Off on സൗജന്യ പി. സി. ആർ. പരിശോധന ക്യാമ്പ്

കൊവിഡ് വ്യാപനം : ഒത്തു കൂടലുകള്‍ പാര്‍ട്ടികള്‍ എന്നിവക്ക് വിലക്ക്

February 9th, 2021

multiple-spike-protein-mutations-new-covid-19-strain-ePathram
അബുദാബി : കൊവിഡ് വൈറസ് ബാധിതരുടെ എണ്ണ ത്തില്‍ വര്‍ദ്ധന ഉണ്ടായതോടെ തലസ്ഥാന എമിറേറ്റില്‍ അധികാരികള്‍ കൂടുതല്‍ കര്‍ശ്ശന നിയമ നടപടികള്‍ പ്രഖ്യാപിച്ചു. പൊതു സ്ഥലങ്ങളില്‍ ആളു കള്‍ കൂടി നില്‍ക്കു ന്നതും കുടുംബ കൂട്ടായ്മ കളില്‍ കൂടുതല്‍ പേര്‍ ഒത്തു കൂടുന്നതും വിലക്കി.

വിവാഹ ചടങ്ങുകള്‍, കുടുംബ സംഗമം തുടങ്ങിയ പരിപാടി കളില്‍ 10 പേരിൽ കൂടുതൽ പാടില്ല. മരണാനന്തര ചടങ്ങുകളില്‍ 20 പേർക്ക് പങ്കെടുക്കാം.

റസ്റ്റൊറന്റുകള്‍ ഹോട്ടലു കൾ, ജിംനേഷ്യം, പാര്‍ക്കുകള്‍, ബീച്ച്, മാളുകള്‍ തുടങ്ങി പൊതു ജനം സജീവ മാവുന്ന ഇടങ്ങളില്‍ ആളുകളെ പ്രവേശിപ്പിക്കാവുന്ന എണ്ണ ത്തിലും നിയന്ത്രണ ങ്ങള്‍ ഏര്‍പ്പെടുത്തി.

അതു പോലെ ടാക്‌സി, ബസ്സ് എന്നിവയിലും ആളുകളെ കയറ്റുന്നതില്‍ നിയന്ത്രണങ്ങള്‍ ഉണ്ട്.

- pma

വായിക്കുക: , , , , , , ,

Comments Off on കൊവിഡ് വ്യാപനം : ഒത്തു കൂടലുകള്‍ പാര്‍ട്ടികള്‍ എന്നിവക്ക് വിലക്ക്

Page 34 of 110« First...1020...3233343536...405060...Last »

« Previous Page« Previous « കൊവിഡ് വാക്‌സിൻ : ഇന്ത്യയിലെ അടിയന്തര ഉപയോഗ ത്തിനുള്ള അപേക്ഷ ഫൈസര്‍ പിന്‍വലിച്ചു
Next »Next Page » സൗ​ദി, കുവൈറ്റ് ​യാ​ത്ര​ക്കാ​ർ തിരിച്ചു നാട്ടിലേക്ക് പോകണം : ഇന്ത്യന്‍ എംബസ്സി »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha