അബുദാബി : അശ്രദ്ധയോടെ വാഹനം ഓടിച്ചതിനാൽ ട്രാഫിക് നിയമ ലംഘനം ചുമത്തി കഴിഞ്ഞ ആറു മാസ ത്തിൽ 27076 ഡ്രൈവർമാർക്ക് പിഴ എന്ന് പോലീസ്. വാഹനം ഓടിക്കുമ്പോള്‍ ഫോൺ ചെയ്യുക, മെസ്സേജ് അയക്കുക, സെല്‍ഫി എടുക്കല്‍ തുടങ്ങിയവ യാണ് പ്രധാനമായും കണ്ടെത്തിയ നിയമ ലംഘനങ്ങള്‍.
800 ദിർഹം വീതം പിഴയാണ് ഇത്തരക്കാരില്‍ നിന്നും ഇടാക്കിയത് എന്നും പോലീസ് അറിയിച്ചു.
#AbuDhabi Police issues 27,076 'distracted driving' violations in H1 2021.#WamNews https://t.co/FsM466sUUG
— WAM English (@WAMNEWS_ENG) August 7, 2021
അശ്രദ്ധമായ ഡ്രൈവിംഗ് കൊണ്ടാണ് ഏറ്റവും കൂടുതൽ അപകടങ്ങള്‍ ഉണ്ടാകുന്നത് എന്നാണ് പഠന ങ്ങളും സ്ഥിതി വിവരക്കണക്കുകളും സൂചിപ്പിക്കുന്നത്. ആളു കൾക്ക് ഗുരുതരമായ പരിക്കുകളും ജീവ ഹാനിയും ഇത്തരം അപകടങ്ങൾ മൂലം ഉണ്ടാവും. ആയതിനാൽ പരിപൂർണ്ണ ശ്രദ്ധയോടെ ആയിരിക്കണം ഡ്രൈവിംഗ് എന്നും പോലീസ് ഓർമ്മിപ്പിച്ചു.