അബുദാബി : രാഷ്ട്ര നായകന്‍റെ വിയോഗത്തില്‍ ലോക നേതാക്കളും ഭരണാധികാരികളും വ്യവസായ പ്രമുഖരും പൗര പ്രമുഖരും അനുശോചന സന്ദേശം അയച്ചു.
ശൈഖ് ഖലീഫ ബിന്‍ സായിദ് അൽ നഹ്യാൻ എന്ന മഹാനായ ഭരണാധികാരിയുമായുള്ള വൈകാരിക മായ അടുപ്പം വ്യക്തമാക്കുന്നതായിരുന്നു യു. എ. ഇ. വൈസ് പ്രസിഡണ്ടും പ്രധാന മന്ത്രിയും ദുബായ് ഭരണാധി കാരി യുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മഖ്തൂമിന്‍റെ ട്വീറ്റ്.
തങ്ങളുടെ മാര്‍ഗ്ഗ ദര്‍ശിയും പിതൃ തുല്യനുമായ ശൈഖ് ഖലീഫയെ അനുസ്മരിച്ചു കൊണ്ട് അബുദാബി കിരീട അവകാശിയും യു. എ. ഇ. സായുധ സേന ഉപ സര്‍വ്വ സൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍റെ കുറിപ്പ് ഹൃദയത്തില്‍ തൊടുന്നു.
ഇന്ത്യന്‍ പ്രധാന മന്ത്രി നരേന്ദ്ര മോഡി, രാഷ്ട്ര പതി രാംനാഥ് കൊവിന്ദ്, കേരളാ മുഖ്യ മന്ത്രി പിണറായി വിജയന്‍ തുടങ്ങിയവര്‍ ശൈഖ് ഖലീഫ ബിന്‍ സായിദ് അൽ നഹ്യാന്‍റെ നിര്യാണത്തില്‍ അനുശോചന സന്ദേശം അയച്ചു. ശൈഖ് ഖലീഫയോടുള്ള ആദര സൂചകമായി ഇന്ത്യയില്‍ ഒരു ദിവസത്തെ ദുഃഖാചരണം നടക്കുന്നു.
സ്വദേശികളെയും പ്രവാസികളെയും ഒരു പോലെ സ്‌നേഹിച്ച യഥാർത്ഥ നേതാവ് ആയിരുന്നു ശൈഖ് ഖലീഫ ബിന്‍ സായിദ് എന്ന് ലുലു ഗ്രൂപ്പ് ചെയർമാന്‍ എം. എ. യൂസഫലി.
യു. എ. ഇ. യെ ലോക ത്തിലെ ഏറ്റവും വികസിതവും സുരക്ഷിതവും സാംസ്കാരിക സമ്പന്നവുമായ രാഷ്ട്രമാക്കി പടുത്തുയർത്തിയ ദീർഘ ദർശി യായിരുന്നു അദ്ദേഹം. രാജ്യത്തും വിദേശത്തും ഉള്ള വിവിധ കൊട്ടാരങ്ങളിൽ നടന്ന ചടങ്ങുകളിൽ ഭാഗമായപ്പോഴെല്ലാം അദ്ദേഹത്തിന്‍റെ സ്നേഹ വും കരുതലും അനുഭവിക്കാൻ സാധിച്ചത് ഓർമ്മകളിൽ നിറഞ്ഞു നിൽക്കുന്നു എന്നും എം. എ. യൂസഫലി പറഞ്ഞു.
ശൈഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാന്‍റെ ആകസ്മിക വിയോഗത്തിൽ അതിയായ ദുഃഖം രേഖ പ്പെടുത്തുന്നു. രാഷ്ട്ര നിർമ്മാണ ത്തിന് ശാശ്വത സംഭാവനകൾ നൽകിയ മഹത്തായ രാഷ്ട്ര തന്ത്ര ജ്ഞനും മാന്യനായ നേതാവു മായി അദ്ദേഹം എന്നും ഓർമ്മിക്കപ്പെടും എന്ന് വി. പി. എസ്. ഹെൽത്ത് കെയർ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. ഷംഷീർ വയലിൽ പറഞ്ഞു.
2004 ൽ പ്രസിഡണ്ടായി ചുമതലയേറ്റ ശൈഖ് ഖലീഫ ബിൻ സായിദ്, തന്‍റെ ജീവിത കാലം മുഴുവൻ രാഷ്ട്രത്തെ സേവിച്ചു. രാഷ്ട്ര ത്തിനും ലോക ത്തിനും പ്രിയപ്പെട്ട ജനതക്കും മികച്ച സംഭാവ നകൾ നൽകിയ ദീർഘ വീക്ഷണമുള്ള നേതാ വായിരുന്നു അദ്ദേഹം. ലോകോത്തര ബിസി നസ്സ്, സാംസ്കാരിക, സാങ്കേതിക കേന്ദ്രമാക്കി രാജ്യത്തെ മാറ്റാൻ അദ്ദേഹത്തിന്‍റെ ദീർഘ വീക്ഷണം സഹായിച്ചു. സഹാനുഭൂതി യുടെയും മാനവികതയുടെയും പ്രതീകം ആയിരുന്നു ശൈഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ.
വലിയ മനുഷ്യ സ്‌നേഹിയായ അദ്ദേഹം മറ്റുള്ളവരുടെ ജീവിതം മെച്ചപ്പെടുത്താൻ എന്നും പ്രതിജ്ഞാ ബദ്ധനായിരുന്നു. നേതൃത്വത്തില്‍ ഇരിക്കുന്ന കാലത്ത് ലോകത്തിലെ ഏറ്റവും മാനുഷിക മൂല്യമുള്ള രാജ്യമായി യു. എ. ഇ. തിരഞ്ഞെടുക്കപ്പെട്ടതിൽ അദ്ദേഹത്തിന്റെ പങ്കു വലുതാണ്.
ജീവിത കാലത്തുടനീളം അദ്ദേഹം പങ്കുവച്ച ദയയും അനുകമ്പയും നമ്മൾ എല്ലാവരിലും മായാത്ത മുദ്ര പതിപ്പിച്ചിട്ടുണ്ട്. അദ്ദേഹ ത്തി ന്‍റെ മാനവികത യുടെയും സഹിഷ്ണുതയുടെയും ദാനത്തിന്‍റെയും പാരമ്പര്യം വരും തലമുറകൾക്ക് ശാശ്വതമായ ഓർമ്മപ്പെടുത്തല്‍ ആയിരിക്കും. ദുഃഖത്തിന്‍റെ ഈ നിമിഷത്തിൽ അഗാധമായ അനുശോചനം അറിയിക്കുന്നു.
സർവ്വ ശക്തനായ അല്ലാഹു അദ്ദേഹത്തിന് നിത്യ ശാന്തി നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു – ഡോ. ഷംഷീർ വയലിൽ കുറിച്ചു. * W A M