ലുലുവില്‍ ഇന്ത്യാ ഉത്സവ് ആഗസ്റ്റ് 15 മുതല്‍

August 15th, 2022

azadi-ka-amrit -mahotsav-in-lulu-ePathram
ദുബായ് : ഇന്ത്യയുടെ 75-ാം സ്വാതന്ത്ര്യ ദിന വാർഷിക ആഘോഷമായ ആസാദി കാ അമൃത് മഹോത്സവിന്‍റെ ഭാഗമായി ലുലു ഗ്രൂപ്പ് ഗൾഫ് തലത്തിൽ നടത്തുന്ന ‘ഇന്ത്യ ഉത്സവ്’ 2022  ആഗസ്റ്റ് 15 ന് അബുദാബിയിലെ അൽ വഹ്ദ മാളിൽ തുടക്കമാകും. സംസ്കാരം, വ്യാപാരം, പാചകം എന്നിവ അടിസ്ഥാനമാക്കി ഗൾഫിലെ എല്ലാ ലുലു കേന്ദ്രങ്ങളിലും ‘ഇന്ത്യ ഉത്സവ്’ അരങ്ങേറും. ഇത് ആഗസ്റ്റ് 17 വരെ നീണ്ടു നില്‍ക്കും. മാത്രമല്ല ആഗസ്റ്റ് 17, 18 നും ജന്മാഷ്ടമി ആഘോഷങ്ങള്‍, ആഗസ്റ്റ് 25 മുതല്‍ 30 വരെ ഗണേശ ചതുര്‍ത്ഥി ആഘോഷങ്ങൾ, ആഗസ്റ്റ് 30 മുതൽ സെപ്തംബര്‍ എട്ടു വരെ ഓണാഘോഷം എന്നിവയാണ് ഇന്ത്യാ ഉത്സവ് ആഘോഷങ്ങളുടെ ഭാഗമായി അരങ്ങേറുക.

lulu-india-utsav-2022-ePathram

ഇത്തവണ ഓണാഘോഷങ്ങള്‍ക്ക് വിപുലമായ ഒരുക്കമാണ് നടത്തുന്നത്. ഇന്ത്യയില്‍ നിന്ന് വന്‍ തോതില്‍ ഉത്പന്നങ്ങള്‍ എത്തും. ഓണ സദ്യ ഒരുക്കാന്‍ പഴയിടം മോഹനന്‍ നമ്പൂതിരി എത്തും എന്നും ‘ഇന്ത്യ ഉത്സവ്’ ആഘോഷങ്ങളെ കുറിച്ച് വിശദമാക്കുവാന്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ ലുലു ഗ്രൂപ്പ് ഡയറക്ടർ എം. എ. സലീം അറിയിച്ചു.

കൂടാതെ, സെപ്റ്റംബർ, ഒക്ടോബർ മാസങ്ങളിൽ നവരാത്രി, ഒക്ടോബർ അവസാനം ദീപാവലി ആഘോഷങ്ങളും അരങ്ങേറും. വിവിധങ്ങളായ ഭക്ഷ്യ ഉല്‍പ്പന്നങ്ങള്‍, വസ്ത്രങ്ങൾ, സമ്മാനപ്പൊതികൾ, മധുര പലഹാരങ്ങൾ, സദ്യ, താലി തുടങ്ങിയവയും ഇന്ത്യാ ഉത്സവിന്‍റെ സവിശേഷതകള്‍ ആയിരിക്കും.

ഇന്ത്യ- യു. എ. ഇ. വ്യാപാര ബന്ധത്തിന്‍റെ ആഘോഷം കൂടിയായിരിക്കും ഇത്. വ്യാപാര കേന്ദ്രങ്ങളിൽ ഒട്ടേറെ പ്രൊമോഷനുകളും വിലക്കുറവുകളും ഉണ്ടാകും.

രണ്ട് വര്‍ഷത്തെ വെല്ലുവിളി നിറഞ്ഞ കാലത്തിനു ശേഷം വാണിജ്യ മേഖല ശക്തമായി തിരിച്ചു വരികയാണ്. ഉത്സവ കാലത്ത് ആവശ്യമായത് എല്ലാം മിതമായ നിരക്കില്‍ ലഭിക്കും എന്ന് ഉറപ്പു വരുത്തിയിട്ടുണ്ട് എന്നും ലുലു ഗ്രൂപ്പ് മാര്‍ക്കറ്റിംഗ് & കമ്മ്യൂണിക്കേഷന്‍സ് ഡയറക്ടര്‍ വി. നന്ദ കുമാര്‍ പറഞ്ഞു.

കരകൗശല വസ്തുക്കള്‍, ഖാദി ഉത്പന്നങ്ങള്‍, കശ്മീര്‍ ഉത്പന്നങ്ങള്‍ തുടങ്ങിയവയെ പ്രൊമോട്ട് ചെയ്യാന്‍ പ്രത്യേക സ്റ്റാളുകള്‍ ഉണ്ടാകും എന്നും അദ്ദേഹം വ്യക്തമാക്കി.

വിവിധ സംസ്ഥാന ങ്ങളിലെ വിഭവങ്ങളും ലഘു ഭക്ഷണങ്ങളും ലഭ്യമാകുന്ന ഇന്ത്യന്‍ ഭക്ഷ്യ മേളക്കു പുറമെ സാംസ്‌കാരിക പ്രദര്‍ശനങ്ങളും മത്സരങ്ങളും നടക്കും.

* FACEBOOK PAGE

- pma

വായിക്കുക: , , , ,

Comments Off on ലുലുവില്‍ ഇന്ത്യാ ഉത്സവ് ആഗസ്റ്റ് 15 മുതല്‍

സൈബർ തട്ടിപ്പുകൾ : ജാഗ്രതാ നിര്‍ദ്ദേശവുമായി അധികൃതര്‍

August 15th, 2022

cyber-pulse-beware-e-fraud-hacker-attack-ePathram
അബുദാബി : സൈബര്‍ ഇടങ്ങളിലെ അപകട സാദ്ധ്യതകൾ മനസ്സിലാക്കുന്നതിന് പൊതു ജനങ്ങളെ പ്രാപ്തരാക്കുവാന്‍ അബുദാബി ഡിജിറ്റൽ അഥോറിറ്റി ബോധവത്കരണ ക്യാമ്പയിന്‍ ആരംഭിച്ചു. ഓൺ ലൈൻ തട്ടിപ്പിന് ഇരകള്‍ ആവാതിരിക്കുവാന്‍ ശ്രദ്ധിക്കണം എന്നും നിയമപരവും സുരക്ഷിതവുമായ രീതികൾ പിന്തുടരണം. സൈബർ തട്ടിപ്പുകളിൽപ്പെട്ടു പോകാതിരിക്കുവാന്‍ പൊതു സമൂഹം ജാഗ്രത പാലിക്കണം എന്നും അധികൃതർ.

ബാങ്ക് എക്കൗണ്ട് വിവരങ്ങൾ ഓൺ ലൈനിൽ നല്‍കുമ്പോള്‍ ജാഗ്രത പുലര്‍ത്തുക, പാസ്സ് വേർഡുകൾ ഉപയോഗിക്കുമ്പോൾ സൂക്ഷിക്കുക, അജ്ഞാത ഫോൺ വിളികൾ ലഭിക്കുമ്പോള്‍ അവര്‍ക്ക് നമ്മുടെ വ്യക്തി ഗത വിവരങ്ങള്‍ നല്‍കരുത്. അത്തരം ഫോണ്‍ വിളി കൾ നിരുത്സാഹപ്പെടുത്തുക, സംശയാസ്പദമായ വെബ് സൈറ്റുകള്‍ സന്ദർശിക്കുന്നത് ഒഴിവാക്കുക തുടങ്ങിയ കാര്യങ്ങളില്‍ സൂക്ഷമത പാലിച്ചാല്‍ സൈബർ ഇടങ്ങളിൽ സുരക്ഷിതര്‍ ആകുവാന്‍ സാധിക്കും എന്നും അധികൃതർ ഓര്‍മ്മിപ്പിച്ചു.

തട്ടിപ്പുകൾക്ക് ഇരയാകുന്നവർ 8002626 എന്ന ടോൾ ഫ്രീ നമ്പറിൽ വിളിച്ച് അറിയിക്കണം എന്നും അധികൃതർ അറിയിച്ചു.

- pma

വായിക്കുക: , , , , , ,

Comments Off on സൈബർ തട്ടിപ്പുകൾ : ജാഗ്രതാ നിര്‍ദ്ദേശവുമായി അധികൃതര്‍

റാഷിദ് പൂമാടം, സമീർ കല്ലറ എന്നിവർക്ക് ടീം അബുദബിൻസ് മാധ്യമ പുരസ്‌കാരം

August 14th, 2022

team-abudhabins-media-award-rashid-poomadam-sameer-kallara-ePathram
അബുദാബി : ടീം അബുദബിൻസ് ഒന്നാം വാർഷിക ആഘോഷങ്ങളുടെ ഭാഗമായി ഏർപ്പെടുത്തിയ പ്രഥമ മാധ്യമ പുരസ്‌കാരം സിറാജ് ദിനപത്രം അബുദാബി ബ്യൂറോ ചീഫ് റാഷിദ് പൂമാടം, അബുദാബി 24/7 ടി. വി. ചീഫ് റിപ്പോർട്ടർ സമീർ കല്ലറ എന്നിവർക്ക് സമ്മാനിക്കും.

2022 സെപ്റ്റംബർ ഒമ്പതിന് വൈകുന്നേരം ആറു മണിക്ക് അബുദാബി ഇന്ത്യൻ ഇസ്‌ലാമിക് സെന്‍ററിൽ സംഘടിപ്പിക്കുന്ന ‘ഓണ നിലാവ്’ വാർഷിക ആഘോഷ പരിപാടിയിൽ വെച്ച് പുരസ്കാരങ്ങള്‍ സമ്മാനിക്കും എന്ന് ടീം അബുദബിൻസ് മുഖ്യ രക്ഷാധികാരി സലിം ചിറക്കൽ, ടീം അബുദാബിൻസ് ചെയർമാൻ ഫൈസൽ, വൈസ് ചെയർമാൻ മുനവ്വിർ, ജനറൽ കൺവീനർ ജാഫർ റബീഹ്, ട്രഷറർ നജാഫ് എന്നിവര്‍ അറിയിച്ചു.

- pma

വായിക്കുക: , , , , ,

Comments Off on റാഷിദ് പൂമാടം, സമീർ കല്ലറ എന്നിവർക്ക് ടീം അബുദബിൻസ് മാധ്യമ പുരസ്‌കാരം

പയ്യന്നൂർ സൗഹൃദ വേദി ഉപന്യാസ രചനാ മത്സരം

August 1st, 2022

ink-pen-literary-ePathram
അബുദാബി : പയ്യന്നൂർ സൗഹൃദവേദി അബുദാബി ചാപ്റ്റര്‍ ഇരുപതാം വാർഷിക ആഘോഷത്തിന്‍റെയും ഇന്ത്യയുടെ എഴുപത്തി ആറാം സ്വാതന്ത്ര്യ ദിന ആഘോഷത്തിന്‍റെയും ഭാഗമായി യു. എ. ഇ. യിലെ പ്രവാസി മലയാളികൾക്കായി ‘വർത്തമാന കാല ഇന്ത്യയും സ്വാതന്ത്ര്യവും’ എന്ന വിഷയത്തെ അധികരിച്ചു കൊണ്ട് ഉപന്യാസ രചനാ മത്സരം സംഘടിപ്പിക്കുന്നു. 16 വയസ്സു കഴിഞ്ഞവർക്ക് മത്സരത്തിൽ പങ്കെടുക്കാം.

രചന ഏഴു പേജിൽ കവിയരുത്. അവസാന തീയ്യതി ആഗസ്റ്റ് 10. ഇ- മെയില്‍ : psvabudhabi @ yahoo . com , ഫോൺ 050 593 7516.

- pma

വായിക്കുക: , , , , ,

Comments Off on പയ്യന്നൂർ സൗഹൃദ വേദി ഉപന്യാസ രചനാ മത്സരം

ഹിജ്‌റ പുതു വര്‍ഷം : സ്വകാര്യ മേഖലയിൽ ശമ്പളത്തോടു കൂടിയ അവധി

July 25th, 2022

crescent-moon-ePathram
അബുദാബി : ഇസ്ലാമിക് പുതു വര്‍ഷം (1444 – ഹിജ്റ) പ്രമാണിച്ച് സ്വകാര്യ സ്ഥാപനങ്ങൾക്ക് 2022 ജൂലായ് 30 ശനിയാഴ്ച (മുഹര്‍റം-1) ശമ്പളത്തോടെയുളള അവധി ആയിരിക്കും എന്ന് യു. എ. ഇ. മാനവ വിഭവശേഷി സ്വദേശി വത്കരണ മന്ത്രാലയം അറിയിച്ചു.

ശനിയാഴ്ച പ്രവൃത്തി ദിനം ആയി വരുന്ന സ്വകാര്യ സ്ഥാപനങ്ങളിലെ ജോലിക്കാര്‍ക്ക് വാരാന്ത്യ അവധി യായ ഞായറാഴ്ച കൂടി രണ്ടു ദിവസത്തെ അവധി ലഭിക്കും.

എല്ലാ മേഖലകളിലും പ്രവർത്തിക്കുന്ന ജീവനക്കാരുടെ അവധി ദിവസങ്ങൾ ഏകീകരിക്കുന്നതിന്‍റെ ഭാഗം ആയിട്ടാണ് സ്വകാര്യ മേഖല യിലെ ജീവനക്കാർക്കും സർക്കാർ മേഖലയിലേതിന് സമാനമായി അവധി നൽകുന്നതെന്ന് മാനവ വിഭവ ശേഷി മന്ത്രാലയം പ്രസ്താവനയില്‍ പറയുന്നു.

- pma

വായിക്കുക: , , ,

Comments Off on ഹിജ്‌റ പുതു വര്‍ഷം : സ്വകാര്യ മേഖലയിൽ ശമ്പളത്തോടു കൂടിയ അവധി

Page 19 of 110« First...10...1718192021...304050...Last »

« Previous Page« Previous « പാക് അധീന കശ്മീര്‍ ഇന്ത്യയുടെ ഭാഗം : രാജ്‌ നാഥ് സിംഗ്
Next »Next Page » ദ്രൗപദി മുര്‍മു രാഷ്ട്രപതിയായി സത്യ പ്രതിജ്ഞ ചെയ്ത് അധികാരമേറ്റു »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha