പയ്യന്നൂർ സൗഹൃദ വേദി ഉപന്യാസ രചനാ മത്സരം

August 1st, 2022

ink-pen-literary-ePathram
അബുദാബി : പയ്യന്നൂർ സൗഹൃദവേദി അബുദാബി ചാപ്റ്റര്‍ ഇരുപതാം വാർഷിക ആഘോഷത്തിന്‍റെയും ഇന്ത്യയുടെ എഴുപത്തി ആറാം സ്വാതന്ത്ര്യ ദിന ആഘോഷത്തിന്‍റെയും ഭാഗമായി യു. എ. ഇ. യിലെ പ്രവാസി മലയാളികൾക്കായി ‘വർത്തമാന കാല ഇന്ത്യയും സ്വാതന്ത്ര്യവും’ എന്ന വിഷയത്തെ അധികരിച്ചു കൊണ്ട് ഉപന്യാസ രചനാ മത്സരം സംഘടിപ്പിക്കുന്നു. 16 വയസ്സു കഴിഞ്ഞവർക്ക് മത്സരത്തിൽ പങ്കെടുക്കാം.

രചന ഏഴു പേജിൽ കവിയരുത്. അവസാന തീയ്യതി ആഗസ്റ്റ് 10. ഇ- മെയില്‍ : psvabudhabi @ yahoo . com , ഫോൺ 050 593 7516.

- pma

വായിക്കുക: , , , , ,

Comments Off on പയ്യന്നൂർ സൗഹൃദ വേദി ഉപന്യാസ രചനാ മത്സരം

ഹിജ്‌റ പുതു വര്‍ഷം : സ്വകാര്യ മേഖലയിൽ ശമ്പളത്തോടു കൂടിയ അവധി

July 25th, 2022

crescent-moon-ePathram
അബുദാബി : ഇസ്ലാമിക് പുതു വര്‍ഷം (1444 – ഹിജ്റ) പ്രമാണിച്ച് സ്വകാര്യ സ്ഥാപനങ്ങൾക്ക് 2022 ജൂലായ് 30 ശനിയാഴ്ച (മുഹര്‍റം-1) ശമ്പളത്തോടെയുളള അവധി ആയിരിക്കും എന്ന് യു. എ. ഇ. മാനവ വിഭവശേഷി സ്വദേശി വത്കരണ മന്ത്രാലയം അറിയിച്ചു.

ശനിയാഴ്ച പ്രവൃത്തി ദിനം ആയി വരുന്ന സ്വകാര്യ സ്ഥാപനങ്ങളിലെ ജോലിക്കാര്‍ക്ക് വാരാന്ത്യ അവധി യായ ഞായറാഴ്ച കൂടി രണ്ടു ദിവസത്തെ അവധി ലഭിക്കും.

എല്ലാ മേഖലകളിലും പ്രവർത്തിക്കുന്ന ജീവനക്കാരുടെ അവധി ദിവസങ്ങൾ ഏകീകരിക്കുന്നതിന്‍റെ ഭാഗം ആയിട്ടാണ് സ്വകാര്യ മേഖല യിലെ ജീവനക്കാർക്കും സർക്കാർ മേഖലയിലേതിന് സമാനമായി അവധി നൽകുന്നതെന്ന് മാനവ വിഭവ ശേഷി മന്ത്രാലയം പ്രസ്താവനയില്‍ പറയുന്നു.

- pma

വായിക്കുക: , , ,

Comments Off on ഹിജ്‌റ പുതു വര്‍ഷം : സ്വകാര്യ മേഖലയിൽ ശമ്പളത്തോടു കൂടിയ അവധി

ഹിജ്‌റ പുതു വര്‍ഷം : സ്വകാര്യ മേഖലയിൽ ശമ്പളത്തോടു കൂടിയ അവധി

July 25th, 2022

crescent-moon-ePathram
അബുദാബി : ഇസ്ലാമിക് പുതു വര്‍ഷം (1442 – ഹിജ്റ) പ്രമാണിച്ച് സ്വകാര്യ സ്ഥാപനങ്ങൾക്ക് 2022 ജൂലായ് 30 ശനിയാഴ്ച ശമ്പളത്തോടെ യുളള അവധി ആയിരിക്കും എന്ന് യു. എ. ഇ. മാനവ വിഭവശേഷി സ്വദേശി വത്കരണ മന്ത്രാലയം അറിയിച്ചു.

ശനിയാഴ്ച പ്രവൃത്തി ദിനം ആയി വരുന്ന സ്വകാര്യ സ്ഥാപനങ്ങളിലെ ജോലിക്കാര്‍ക്ക് വാരാന്ത്യ അവധി യായ ഞായറാഴ്ച കൂടി രണ്ടു ദിവസത്തെ അവധി ലഭിക്കും.

എല്ലാ മേഖലകളിലും പ്രവർത്തിക്കുന്ന ജീവനക്കാരുടെ അവധി ദിവസങ്ങൾ ഏകീകരിക്കുന്നതിന്‍റെ ഭാഗമായാണ് സ്വകാര്യ മേഖല യിലെ ജീവനക്കാർക്കും സർക്കാർ മേഖല യിലേതിന് സമാനമായി അവധി നൽകുന്നതെന്ന് മാനവ വിഭവ ശേഷി മന്ത്രാലയം പ്രസ്താവനയില്‍ പറയുന്നു.

- pma

വായിക്കുക: , , ,

Comments Off on ഹിജ്‌റ പുതു വര്‍ഷം : സ്വകാര്യ മേഖലയിൽ ശമ്പളത്തോടു കൂടിയ അവധി

പ്രസിഡൻഷ്യൽ അഫയേഴ്‌സ് മന്ത്രാലയം ഇനി മുതല്‍ പ്രസിഡൻഷ്യൽ കോർട്ട്

July 5th, 2022

uae-president-sheikh-muhammed-bin-zayed-al-nahyan-mbz-ePathram
അബുദാബി : പ്രസിഡൻഷ്യൽ കാര്യ മന്ത്രാലയത്തെ പ്രസിഡൻഷ്യൽ കോർട്ട് എന്ന് പുനർ നാമകരണം ചെയ്തു കൊണ്ട് യു. എ. ഇ. പ്രസിഡണ്ട് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ ഉത്തരവ് ഇറക്കി. വാർത്താ ഏജൻസി വാം റിപ്പോർട്ട് ചെയ്തതാണ് ഇക്കാര്യം.

മിനിസ്ട്രി ഓഫ് പ്രസിഡൻഷ്യൽ അഫയേഴ്‌സ് എന്നതിനു പകരം ‘പ്രസിഡൻഷ്യൽ കോർട്ട്’ എന്നതായിരിക്കും ഇനിമുതൽ പ്രാബല്യ ത്തിൽ ഉണ്ടാവുക. പ്രസിഡൻഷ്യൽ കാര്യമന്ത്രി എന്ന പദത്തിന് പകരം പ്രസിഡൻഷ്യൽ കോർട്ട് മന്ത്രി എന്നും ‘മന്ത്രാലയം’ എന്നതിന് പകരം ‘കോർട്ട്’ എന്നും ആയിരിക്കും ഉപയോഗിക്കുക.

- pma

വായിക്കുക: , ,

Comments Off on പ്രസിഡൻഷ്യൽ അഫയേഴ്‌സ് മന്ത്രാലയം ഇനി മുതല്‍ പ്രസിഡൻഷ്യൽ കോർട്ട്

ഹൃദ്യമായ സ്വീകരണത്തിന് നന്ദി അറിയിച്ച് ഇന്ത്യൻ പ്രധാനമന്ത്രി

June 30th, 2022

uae-president-sheikh-mohamed-bin-zayed-receives-narendra-modi-ePathram
അബുദാബി : ഹ്രസ്വ സന്ദര്‍ശനത്തിനായി യു. എ. ഇ. യില്‍ എത്തിയ ഇന്ത്യൻ പ്രധാന മന്ത്രി നരേന്ദ്ര മോഡിക്കു നൽകിയ ഹൃദ്യമായ വരവേൽപ്പിനും സ്വീകരണത്തിനും നന്ദി അറിയിച്ച് അദ്ദേഹം ട്വീറ്റ് ചെയ്തു. ‘അബുദാബിയിലെ സ്വീകരണം വളരെ ഹൃദ്യമായിരുന്നു എന്നും വിമാനത്താവളത്തില്‍ നേരിട്ട് എത്തി സ്വീകരിച്ച പ്രിയ സഹോദരൻ ഹിസ് ഹൈനസ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അല്‍ നഹ്യാന് നന്ദി’ എന്നും നരേന്ദ്ര മോഡി ട്വീറ്റ് ചെയ്തു.

ജർമ്മനിയിൽ ജി -7 ഉച്ചകോടിയിൽ പങ്കെടുത്ത ശേഷം മടങ്ങും വഴിയാണു മോഡി അബുദാബിയില്‍ എത്തിയത്. യു. എ. ഇ. പ്രസിഡണ്ട് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്‍, വിവിധ വകുപ്പു മന്ത്രിമാര്‍, ഉദ്യോഗസ്ഥര്‍ എന്നിവരുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി.

മുന്‍ പ്രസിഡണ്ട് ശൈഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാന്‍റെ വിയോഗത്തിൽ അനുശോചനം രേഖ പ്പെടുത്തി. അദ്ദേഹത്തിന്‍റെ ഉദാരമായ മാനുഷിക മൂല്യങ്ങളും ഇമാറാത്തി- ഇന്ത്യൻ ബന്ധങ്ങളിൽ എല്ലാ തലങ്ങളിലും ഉണ്ടായിട്ടുള്ള പുരോഗതിയും അനുസ്മരിച്ചു.

യു. എ. ഇ. യുടെ പുതിയ പ്രസിഡണ്ടായി ചുമതലയേറ്റ ശൈഖ് മുഹമ്മദ് ബിൻ സായിദ് അല്‍ നഹ്യാനെ അഭിനന്ദിച്ച നരേന്ദ്ര മോഡി, രാജ്യത്തെ നയിക്കുവാനും കൂടുതൽ പുരോഗതിയും വികസനവും കൈ വരിക്കുന്നതിലും വിജയിക്കട്ടെ എന്ന് ആശംസിച്ചു.

ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയ കക്ഷി ബന്ധം മെച്ചപ്പെടുത്തുന്നതിനായി വരും കാലയളവിൽ കൂടുതൽ പ്രവർത്തിക്കാൻ താൻ ആഗ്രഹിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു.

- pma

വായിക്കുക: , , , , , ,

Comments Off on ഹൃദ്യമായ സ്വീകരണത്തിന് നന്ദി അറിയിച്ച് ഇന്ത്യൻ പ്രധാനമന്ത്രി

Page 18 of 111« First...10...1617181920...304050...Last »

« Previous Page« Previous « പൊതു സ്ഥലങ്ങളിൽ മാസ്ക് ധരിച്ചില്ലെങ്കിൽ പിഴ
Next »Next Page » കമൽ ഹാസന് യു. എ. ഇ. ​ഗോൾഡൻ വിസ »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha