ഏഷ്യൻ വൻ കരക്ക് അഭി മാനം : ജപ്പാൻ കൊളംബിയ യെ 2-1 നു തകർത്തു

June 20th, 2018

logo-fifa-world-cup-russia-2018-ePathram
ലോക കപ്പ് ഫുട്ബോൾ മത്സര ത്തിൽ ജപ്പാനി ലൂടെ ഏഷ്യൻ വൻകര യിലെ രാജ്യത്തിനു രണ്ടാ മത്തെ വിജയം നേടു വാനായി. പ്രഗത്ഭരായ കൊളമ്പിയക്ക് എതിരെ യാണ് ജപ്പാന്റെ ചരിത്ര വിജയം.

കളി തുടങ്ങി ആദ്യ മിനിറ്റുകളിൽ തന്നെ ജപ്പാൻ ആക്ര മണ ത്തെ തടഞ്ഞു നിർത്താൻ പെനാൽറ്റി ബോക്സിന് അകത്തു നിന്നും ബോൾ കൈ കൊണ്ടു തടുത്തിട്ടു ചുവപ്പു കാർഡ് കണ്ടു പുറത്തു പോയ ഡിഫൻഡ റുടെ പിഴ വിൽ അനു വദിച്ച പെനാൽട്ടി ഗോൾ ആക്കി യാണ് ജപ്പാൻ കളി യിൽ ആധിപത്യം നേടിയത്. തുടർന്ന് പൊരുതി കളിച്ച കൊളംബിയ സമനില നേടി എങ്കിലും അവസാന വിജയം ഏഷ്യൻ ടീമിന് ഒപ്പം നിന്നു.

ജപ്പാനു വേണ്ടി ജിഹാഞ്ചി കവാജ, യുയ ഒസാക്ക എന്നി വർ ഗോൾ സ്കോർ ചെയ്തപ്പോൾ സൗത്ത് അമേരി ക്കൻ ശക്തി കളായ കൊളമ്പിയ യുടെ ആശ്വാസ ഗോൾ ഫ്രീ കിക്കി ലൂടെ ജൂവാൻ കുനാഞ്ചിംഗോ നേടി.

– ഹുസ്സൈന്‍ തട്ടത്താഴത്ത് – ഞാങ്ങാട്ടിരി 

- pma

വായിക്കുക: , ,

Comments Off on ഏഷ്യൻ വൻ കരക്ക് അഭി മാനം : ജപ്പാൻ കൊളംബിയ യെ 2-1 നു തകർത്തു

ഈജിപ്തിനു വേണ്ടി സലാഹ് കളി ക്കള ത്തിലിറങ്ങും

June 19th, 2018

egyptian-foot-ball-player-mohamed-salah-ePathram
വേൾഡ് കപ്പ്‌ 2018 ൽ ചൊവ്വാഴ്ച നടക്കുന്ന ഗ്രൂപ്പ് – എ. യിലെ മത്സരം ഏറെ ശ്രദ്ധേയ മാകുന്നത് മുഹമ്മദ്‌ സലാഹ് എന്ന അനു ഗ്രഹീത പ്രതിഭ ഈജിപ്തിനു വേണ്ടി ബൂട്ട് കെട്ടുന്നു എന്നുള്ളത് കൊണ്ട് മാത്രമാണ്.

ചാമ്പ്യൻസ് ലീഗ് ഫൈനലിൽ റിയൽ മാഡിഡ് ഡിഫൻഡർ റാമോസി ന്റെ അതി ശക്ത മായ ടാക്ലിംഗി നു വിധേ യനായി കളം വിടേണ്ടി വന്ന സലാഹ്, നിർണ്ണായക പോരാട്ട ത്തിൽ റഷ്യക്ക് എതിരെ ഈജിപ്തി നു വിജയം സമ്മാനിക്കും എന്ന് തന്നെ യാണ് കളി പ്രേമി കളുടെ പ്രതീക്ഷ.

ലോകത്തിലെ ഏറ്റവും പേരു കേട്ട ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ലിവർ പൂൾ ക്ലബ്ബിനു വേണ്ടി റെക്കോർഡ് ഗോൾ വേട്ട തന്നെ നടത്തിയ സലാഹ്, സ്വന്തം നാടിനു വേണ്ടി ആതിഥേയർക്ക് എതിരെ തന്റെ തകർപ്പൻ ഫോം കണ്ടെ ത്തും എന്ന് പ്രതീക്ഷിക്കാം.

– ഹുസൈൻ തട്ടത്താഴത്ത്, ഞാങ്ങാട്ടിരി.

- pma

വായിക്കുക: , ,

Comments Off on ഈജിപ്തിനു വേണ്ടി സലാഹ് കളി ക്കള ത്തിലിറങ്ങും

ലോക കപ്പിൽ ഇംഗ്ലീഷ് വിജയം : ഇംഗ്ലണ്ട് 2. ട്യൂണിഷ്യ 1.

June 19th, 2018

harry-kane-rescues-england-with-late-winner-against-tunisia-ePathram
വൻ പ്രതീക്ഷ യുമായി വന്നു കള ത്തിൽ ഇറ ങ്ങി യാൽ കളി മറക്കുന്ന ഇംഗ്ലണ്ട് ടീമിന്റെ മറ്റൊരു നേർക്കാഴ്ച യായി രുന്നു ഇംഗ്ലണ്ട് – ടുണീഷ്യ മത്സരം.

ആറിൽ അധികം തുറന്ന അവസര ങ്ങൾ ലഭി ച്ചിട്ടും വിജയ ത്തിന് ഇഞ്ചുറി ടൈം വരെ കാത്തി രിക്കേ ണ്ടി വന്നു ഇംഗ്ലീഷ് ടീമിന്.

അനാവശ്യ മായി സ്വന്തം പെനാൽറ്റി ബോക്സിന്ന് അകത്തു ടുണീഷ്യൻ സ്‌ട്രൈക്കറെ ഫൗൾ ചെയ്തു ഒരു പെനാൽറ്റിയും ഗോളും വാങ്ങുകയും ചെയ്തു ഇംഗ്ലീഷ് പട.

england-captain-harry-kane-celebrates-his-winner-against-tunisia-in-world-cup-2018-ePathram

ഇംഗ്ലണ്ട് ക്യാപ്റ്റൻ ഹാരി കെയിൻ 

ലോകോത്തര ഫുട്ബോൾ താര മായ ഇംഗ്ലീഷ് ക്യപ്റ്റൻ ഹാരി കെയിൻ എന്ന പ്രതിഭ യുടെ എണ്ണം പറഞ്ഞ രണ്ടു ഗോളുകൾ തന്നെ യാണ് ഈ കളി യുടെ ഹൈ ലൈറ്റ്.

നൂറു ശതമാനം പ്രതിരോധം മാത്രമല്ല ആക്ര മണം കൂടെ യാണ് പ്രതിരോധം എന്ന് ടുണീഷ്യ അവസാന നിമിഷം മറന്നത് അവരെ തോൽവി യിൽ കൊണ്ട് എത്തിച്ചു.

- pma

വായിക്കുക: , ,

Comments Off on ലോക കപ്പിൽ ഇംഗ്ലീഷ് വിജയം : ഇംഗ്ലണ്ട് 2. ട്യൂണിഷ്യ 1.

ലോക ഫുട് ബോൾ മാമാമാങ്കത്തെ വിലയിരുത്തുന്നു

June 17th, 2018

logo-fifa-world-cup-russia-2018-ePathram
ലോകം റഷ്യ യിലേക്ക് ചുരുങ്ങുന്ന നാളു കളാണ് ഇനി യുള്ളത്. മോസ്‌കോ യിലെ ലുഷ് നിക്കോ ഒളിമ്പിക് സ്റ്റേഡിയ ത്തിൽ ലോക ഫുട്ബോൾ മാമാങ്ക ത്തിന് തുടക്കം കുറിച്ചു കഴിഞ്ഞു. ലോകത്തിൽ ഏറ്റവും അധികം ആരാധ കരുള്ള കായിക ഇന മായ ഫുട് ബോളിൽ ലോക രാഷ്ട്ര ങ്ങൾ തമ്മിലുള്ള ആവേശ കര മായ കളി പ്പോ രിന് തുടക്ക മായതോടെ ലോകം റഷ്യ യിലേക്ക് ഉറ്റു നോക്കുന്നു.

നിലവിലെ ചാമ്പ്യന്മാരായ ജർമ്മനി റണ്ണേഴ്സ് അപ്പ് ആയ അർജന്റീന, ബ്രസീൽ, ഫ്രാൻസ്, ഇംഗ്ലണ്ട്, പോർച്ചു ഗൽ, സ്പെയിൻ എന്നിവരും ഏഷ്യൻ പ്രതി നിധി കളായ സൗദി അറേബ്യ, ജപ്പാൻ, കൊറിയ, ഇറാൻ, ഓസ്ട്രേ ലിയ തുടങ്ങിയ ടീമുകളും ഈ മഹാ മേള യിൽ മാറ്റുരയ്ക്കു കയാണ്.

ഫുട്ബോളിലെ എക്കാലത്തേയും സൂപ്പർ താര ങ്ങളായ റൊണാൾഡോ, മെസ്സി, നെയ്മർ, മുഹമ്മദ് സലാംഗ്, ഹാരി കെയ്ൻ എന്നു തുടങ്ങി നീണ്ടു പോകുന്ന ഒരു നിര തന്നെ യുണ്ട് ഈ ലോക കപ്പിൽ.

മെസ്സിയുടെ നേതൃത്വ ത്തിൽ ഇറങ്ങുന്ന അർജന്റീനയും, ക്രിസ്റ്റ്യാനോ യുടെ നേതൃത്വ ത്തിൽ ഇറങ്ങുന്ന പോർ ച്ചുഗലും, നെയ്മറുടെ നേതൃത്വ ത്തിൽ ഇറങ്ങുന്ന ബ്രസീലും, ഹാരി കെയ്ൻ്റെ നേതൃത്വ ത്തിൽ വരുന്ന ഇംഗ്ല ണ്ടും ആരാധ കരു ടെ പ്രിയ പ്പെട്ട ടീമു കളായി മാറി യിട്ടുണ്ട്.

ഈ ലോക കപ്പിൽ ഇനി അറിയേണ്ടത് വമ്പൻ ടീമുകളുടെ പ്രതീക്ഷ കൾ അട്ടി മറിച്ചു കൊണ്ട് കറുത്ത കുതിര കൾ ആകുന്ന ടീം ഏതാ യിരിക്കും എന്നുള്ളതാണ് .

ലോക കപ്പിൽ പങ്കെടുക്കുന്ന ഓരോ രാഷ്ട്ര ങ്ങളിലും അവരു ടേതായ ടീമും കളി ക്കാരു മുണ്ട്. എന്നാൽ കേരള ത്തിലെ ഫുട്ബോൾ ആരാധകർ ഈ ലോക കപ്പിൽ കളിക്കുന്ന 32 ടീമു കളേയും നെഞ്ചേറ്റുന്നു എന്ന താണ് ഏറെ സവിശേഷത നൽകുന്ന കാര്യം.

കൊടി തോരണങ്ങളും ഫ്ലക്സുകളും ചുവർ ചിത്ര ങ്ങളു മായി ഗ്രാമ – പട്ടണ വ്യത്യാസ മില്ലാതെ നാട് മുഴുവൻ വേൾഡ് കപ്പ് ജ്വര ത്തിലാണ്.

വേൾഡ് കപ്പ് ഫുട്ബോളിൽ ഇന്ത്യ കളിക്കുന്നില്ല എന്നതു കൊണ്ടു തന്നെ പല രാഷ്ട്ര ങ്ങൾക്കും വേണ്ടി പല കോണു കളിൽ നിന്നു കൊണ്ട് ആവേശ അലയൊലികൾ നിറ യുക യാണ്.

വേൾഡ് കപ്പ് ഫുട്ബോളിലെ വമ്പന്മാരായ ഇറ്റലിയും ഹോളണ്ടും അമേരിക്കയും ചിലിയും ഈ ആവേശ പ്പോരിൽ ഇല്ല എന്നുള്ളത് വളരെ ശ്രദ്ധേയ മാണ്.

മെസ്സിയോ നെയ്മറോ ക്രിസ്ത്യാനോ യോ അതോ മറ്റ് വല്ല വരു മാകുമോ വേൾഡ് കപ്പ് ഉയർത്തുക എന്നത് ഈ വരുന്ന ദിവസ ങ്ങളിൽ തീരുമാനിക്കപ്പെടും.

2022 ൽ ഖത്തർ വേൾഡ് കപ്പിൽ ഇന്ത്യയും മറ്റുരക്കും എന്ന പ്രതീക്ഷയും ഈ മത്സരത്തിനുണ്ട്.

തയ്യാറാക്കിയത് :

ഹുസൈൻ തട്ടത്താഴത്ത് – ഞാങ്ങട്ടിരി.

- pma

വായിക്കുക: , ,

Comments Off on ലോക ഫുട് ബോൾ മാമാമാങ്കത്തെ വിലയിരുത്തുന്നു

തയ്യാറാക്കിയത് : ഹുസൈൻ തട്ടത്താഴത്ത് – ഞാങ്ങട്ടിരി.

- pma

വായിക്കുക: , ,

Comments Off on ലോക ഫുട് ബോൾ മാമാമാങ്കത്തെ വിലയിരുത്തുന്നു

Page 28 of 40« First...1020...2627282930...40...Last »

« Previous Page« Previous « സംഗീത പ്രതിഭ കളുടെ ഒത്തു ചേരല്‍ : ‘സരിഗമ രാഗം’ പ്രേക്ഷക ശ്രദ്ധ നേടി മുന്നേറുന്നു
Next »Next Page » വിരാട് കോഹ്‌ലി ‘റെമിറ്റ് ടു ഇൻഡ്യ’ യുടെ ബ്രാൻഡ് അംബാസിഡർ »

പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin

ePathram Magazine
ePathram Pacha