നമ്മള്‍ ചാവക്കാട്ടുകാര്‍ ഒരു അഡാറ് പിക്‌നിക് ഒരുക്കി

April 10th, 2018

logo-nammal-chavakkattukar-ePathram
അബുദാബി : ചാവക്കാട്ടുകാരുടെ സൗഹൃദ ക്കൂട്ടായ്മ യായ ‘നമ്മൾ ചാവക്കാട്ടുകാർ – ഒരാഗോള സൗഹൃദ ക്കൂട്ട്’ യു. എ. ഇ. ചാപ്റ്റർ ‘ഒരു അഡാറ്‍ പിക്നിക്’ എന്ന പേരില്‍ വിനോദ യാത്രയും കുടുംബ സംഗമ വും സംഘടി പ്പിച്ചു.

nammal-chavakkattukar-adaru-picnic-ePathram

കൂട്ടായ്മ യുടെ ഉല്‍ഘാടന പരിപാടി യായ ‘ഓർമ്മ യിൽ ചീനി മരം പെയ്യു മ്പോൾ’ എന്ന മെഗാ പ്രോഗ്രാ മിന് ശേഷം അംഗ ങ്ങളും കുടുംബാം ഗങ്ങളും റാസ് അൽ ഖൈമ യിലെ ഷൗഖ ഡാം പരി സരത്ത് ഒത്തു കൂടിയ ഒരു അഡാറ്‍ പിക്നിക്കില്‍ യു. എ. ഇ. യുടെ വിവിധ എമി റേറ്റു കളിൽ നിന്നു മായി 230 ഓളം ‘നമ്മൾ ചാവക്കാട്ടു കാർ’ സംബന്ധിച്ചു.

nammal-chavakkattukar-sauhrudhakkoottu-ePathram

പിക്നിക്കിന്റെ ഭാഗമായി ഒരുക്കിയ കലാ – കായിക – മത്സര പരിപാടി കൾ ക്ക് ഷാജ ഹാൻ, മുഹാദ്, കമറുദ്ദീൻ, സക്കരിയ എന്നിവർ നേതൃത്വം നൽകി. പങ്കെടുത്ത ഏല്ലാവർക്കും സമ്മാനങ്ങളും നൽകി.

oru-adaar-picnic-prize-nammal-chavakkattukar-ePathram

‘നമ്മൾ ചാവക്കാട്ടുകാർ’ പ്രസിഡണ്ട് മുഹമ്മദ് അക്ബർ, ജനറൽ സെക്രട്ടറി അബുബക്കർ, ട്രഷറർ അഭി രാജ്, പിക്നിക് പ്രോഗ്രാം കൺവീനർ സുനിൽ കോച്ചൻ തുടങ്ങിയവർ പരിപാടി കൾ നിയന്ത്രിച്ചു.

- pma

വായിക്കുക: , , , , , ,

Comments Off on നമ്മള്‍ ചാവക്കാട്ടുകാര്‍ ഒരു അഡാറ് പിക്‌നിക് ഒരുക്കി

സന്തോഷ് ട്രോഫി : മിഥുൻ തന്നെയാണ് താരം

April 2nd, 2018

kerala-team-wins-santosh-trophy-2018-ePathram
പട്ടാമ്പി : ആറാമത്തെ തവണ കേരളം സന്തോഷ് ട്രോഫി യില്‍ മുത്തമിട്ടപ്പോള്‍ താര മായത് ഗോൾ കീപ്പർ മിഥുൻ. കളി യിൽ ഉടനീളം കാണിച്ച മിടുക്ക് ഷൂട്ട് ഔട്ടിലും തുടർന്ന പ്പോൾ കേരളം ചരിത്രം കുറിക്കുക യായി രുന്നു. വിജയം ഉറപ്പിച്ച എക്സ്ട്രാ ടൈമിന്റെ അവസാന നിമിഷം ശങ്കർ സർക്കാർ തൊടുത്ത ഫ്രീ കിക്ക്‌ ഗോൾ പോലും മിഥുനെ തളർത്തിയില്ല.

santosh-trophy-goal-keeper-midhun-ePathram

തളരുന്നതിനു പകരം വിജയം വേണം എന്ന നിശ്ചയ ദാർഡ്യം ആയിരുന്നു ആ മുഖത്ത് അപ്പോൾ തെളിഞ്ഞത്. പെനാല്‍റ്റി ഷൂട്ടൗട്ടില്‍ ബംഗാളി ന്റെ രണ്ട് കിക്കുകള്‍ തടുത്ത് കേരള ത്തിന് കിരീടം സമ്മാനിച്ച് ഹീറോ ആയ ഗോള്‍ കീപ്പര്‍ മിഥുന്റെ വീടാണ് മയൂരം.

മത്സരം നടക്കുമ്പോള്‍ മിഥുന്റെ പിതാവും പൊലീസ് ടീം മുന്‍ ഗോള്‍ കീപ്പറും എടക്കാട് സ്‌പെഷല്‍ ബ്രാഞ്ച് എസ്. ഐ. യുമായ വി. മുരളിയും കാവും ഭാഗം ഹൈസ്‌കൂള്‍ അദ്ധ്യാപിക യായ മാതാവ് കെ. പി. മഹിജ യും മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നത്.

പരിക്കേറ്റിട്ടും മകന്‍ പതറാതെ കളിച്ചു എന്ന് മുരളി പറഞ്ഞു. എക്‌സ്ട്രാ ടൈമിന്റെ അവസാന നിമിഷത്തില്‍ പിറന്ന ഫ്രീകിക്ക് ഗോള്‍ കേരള ത്തിന് വിജയം നഷ്ട പ്പെടു ത്തുമാ യിരുന്നു. എന്നാല്‍, ഷൂട്ടൗട്ടില്‍ മിഥുന്‍ യഥാര്‍ഥ മികവ് പുറത്തെടുത്തു. അര്‍ഹിച്ച വിജയ മാണ് ടീമി ന്റേത് എന്നും മുരളി പറയുന്നു.

നിലവില്‍ എസ്. ബി. ഐ. ക്കു വേണ്ടി യാണ് മിഥുന്‍ കളി ക്കുന്നത്. ഗോള്‍ കീപ്പർ എന്ന നിലയില്‍ മിഥുന്റെ ആദ്യ ഗുരു അച്ഛന്‍ മുരളി യാണ്. 2007, 2009 വര്‍ഷ ങ്ങളില്‍ കേരള പൊലീസ് ടീമിന്റെ ഗോള്‍ കീപ്പർ ആയി രുന്നു ഇദ്ദേഹം.

കണ്ണൂര്‍ എസ്. എന്‍. കോളജിനു വേണ്ടി യാണ് മിഥുന്‍ ആദ്യം കളിച്ചത്. കണ്ണൂര്‍ സര്‍വ്വ കലാ ശാലയുടെ ഗോള്‍ കീപ്പർ ആയും എറണാ കുളത്തെ ഈഗിൾ എഫ്. സി.ക്കു വേണ്ടി യും മിഥുൻ കളിച്ചിട്ടുണ്ട്.

-തയ്യാറാക്കിയത് :- ഹുസ്സൈന്‍ ഞാങ്ങാട്ടിരി

-tag : ,

 

- pma

വായിക്കുക: , ,

Comments Off on സന്തോഷ് ട്രോഫി : മിഥുൻ തന്നെയാണ് താരം

സ​ന്തോഷ്​ ട്രോഫി കേരളത്തിന്

April 2nd, 2018

logo-santosh-trophy-foot-ball-ePathram
കൊല്‍ക്കത്ത : സന്തോഷ് ട്രോഫി ഫുട്‌ബോള്‍ കിരീടം കേരളത്തിന്. പെനാല്‍റ്റി ഷൂട്ടൗട്ടില്‍ (4 – 2) പശ്ചിമ ബംഗാളി നെ കീഴടക്കി യാണ് കേരളം കിരീടം നേടിയത്. നീണ്ട 14 വര്‍ഷ ത്തിനു ശേഷ മാണ് സന്തോഷ് ട്രോഫി കേരളത്തി ലേക്ക് എത്തുന്നത്.

kerala-team-winners-of-santosh-trophy-foot-ball-2018-ePathram

കൊല്‍ക്കത്ത സാള്‍ട്ട് ലേക്ക് സ്‌റ്റേഡിയ ത്തില്‍ നടന്ന മത്സരത്തില്‍ നിശ്ചിത സമയത്തിൽ 1-1 എന്ന സമ നില യില്‍ ആയിരുന്നു ഇരു ടീമു കളും. അധികം നല്‍കിയ സമയത്തിലും ഒാരോ ഗോളു കൾ വീതം അടിച്ച് 2-2 എന്ന നില യിൽ സമ നിലയില്‍ തന്നെ തുടര്‍ന്നു.

എന്നാല്‍ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ (4 – 2) കേരളം കരുത്ത് തെളി യിച്ചു കൊണ്ട് സന്തോഷ് ട്രോഫിയില്‍ മുത്തമിട്ടു. ഇതോടെ ആറാമത് പ്രാവശ്യമാണ് ട്രോഫി കേരളത്തിനു സ്വന്തമായത്.

2004 ല്‍ ഡല്‍ഹിയില്‍ നടന്ന മല്‍സര ത്തില്‍ പഞ്ചാബിനെ തകർ ത്താണ് കേരളം അവസാന മായി സന്തോഷ് ട്രോഫി നേടിയത്.

- pma

വായിക്കുക: , , , , ,

Comments Off on സ​ന്തോഷ്​ ട്രോഫി കേരളത്തിന്

സ​ന്തോഷ്​ ട്രോഫി കേരളത്തിന്

April 2nd, 2018

logo-santosh-trophy-foot-ball-ePathram
കൊല്‍ക്കത്ത : സന്തോഷ് ട്രോഫി ഫുട്‌ബോള്‍ കിരീടം കേരളത്തിന്. പെനാല്‍റ്റി ഷൂട്ടൗട്ടില്‍ (4 – 2) പശ്ചിമ ബംഗാളി നെ കീഴടക്കി യാണ് കേരളം കിരീടം നേടിയത്. നീണ്ട 14 വര്‍ഷ ത്തിനു ശേഷ മാണ് സന്തോഷ് ട്രോഫി കേരളത്തി ലേക്ക് എത്തുന്നത്.

kerala-team-winners-of-santosh-trophy-foot-ball-2018-ePathram

കൊല്‍ക്കത്ത സാള്‍ട്ട് ലേക്ക് സ്‌റ്റേഡിയ ത്തില്‍ നടന്ന മത്സരത്തില്‍ നിശ്ചിത സമയത്തിൽ 1-1 എന്ന സമ നില യില്‍ ആയിരുന്നു ഇരു ടീമു കളും. അധികം നല്‍കിയ സമയത്തിലും ഒാരോ ഗോളു കൾ വീതം അടിച്ച് 2-2 എന്ന നില യിൽ സമ നിലയില്‍ തന്നെ തുടര്‍ന്നു.

എന്നാല്‍ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ (4 – 2) കേരളം കരുത്ത് തെളി യിച്ചു കൊണ്ട് സന്തോഷ് ട്രോഫിയില്‍ മുത്തമിട്ടു. ഇതോടെ ആറാമത് പ്രാവശ്യമാണ് ട്രോഫി കേരളത്തിനു സ്വന്തമായത്.

2004 ല്‍ ഡല്‍ഹിയില്‍ നടന്ന മല്‍സര ത്തില്‍ പഞ്ചാബിനെ തകർ ത്താണ് കേരളം അവസാന മായി സന്തോഷ് ട്രോഫി നേടിയത്.

- pma

വായിക്കുക: , , , ,

Comments Off on സ​ന്തോഷ്​ ട്രോഫി കേരളത്തിന്

ബാഡ്മിന്റണ്‍ ടൂര്‍ണ്ണ മെന്റ് മാര്‍ച്ച് 8, 9 തീയ്യതി കളില്‍

February 27th, 2018

logo-iic-uae-exchange-badminton-tournament-ePathram.jpg
അബു ദാബി : ഇന്ത്യന്‍ ഇസ്ലാമിക് സെന്റ റും – യു. എ. ഇ. എക്‌സ്‌ ചേഞ്ച് സെന്ററും സംയു ക്ത മായി സംഘടി പ്പി ക്കുന്ന യു. എ. ഇ. ഓപ്പണ്‍ ഷട്ടില്‍ ബാഡ്മിന്റണ്‍ ടൂര്‍ണ്ണ മെന്റ് മാര്‍ച്ച് എട്ട്, ഒമ്പത് തീയ്യതി കളി ലായി സെന്റര്‍ ഇന്‍ഡോര്‍ കോര്‍ട്ടില്‍ നടക്കും.

യു. എ. ഇ., ഫിലി പ്പൈന്‍സ്, ഇന്തോ നേഷ്യ, വിയറ്റ്‌നാം, ഇന്ത്യ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള കളി ക്കാര്‍ ടൂര്‍ണ്ണ മെന്റില്‍ പങ്കെടുക്കും. ആദ്യ മൂന്നു സ്ഥാനങ്ങ ളില്‍ എത്തുന്ന ടീമു കള്‍ക്ക് ട്രോഫി യും ക്യാഷ് അവാര്‍ ഡും സമ്മാനിക്കും.

പ്രൊഫഷണല്‍, എ – ബി എന്നിങ്ങനെ മൂന്നു വിഭാഗ ങ്ങ ളിലാ യിട്ടാണ് മത്സര ങ്ങള്‍ നടക്കുക. ടൂര്‍ണ്ണ മെന്റില്‍ ഭാഗ മാകു വാന്‍ ആഗ്ര ഹിക്കു ന്നവര്‍ മാർച്ച് ഒന്നിനു മുന്‍പേ റജിസ്റ്റര്‍ ചെയ്യണം എന്നും റജിസ്ട്രേഷന്‍ ഫോമു കള്‍ ഇസ്ലാമിക് സെന്റര്‍ ഓഫീ സിലും സെന്റര്‍ വെബ് സൈറ്റി ലും ലഭ്യമാണ് എന്നും ഭാര വാഹികള്‍ അറി യിച്ചു.

- pma

വായിക്കുക: ,

Comments Off on ബാഡ്മിന്റണ്‍ ടൂര്‍ണ്ണ മെന്റ് മാര്‍ച്ച് 8, 9 തീയ്യതി കളില്‍

Page 26 of 39« First...1020...2425262728...Last »

« Previous Page« Previous « അൽ ഐൻ മലയാളി സമാജം വായനാ മുറി ഉദ്ഘാടനം ചെയ്​തു
Next »Next Page » രാഷ്​ട്ര പിതാവിന്​ ആദരം അര്‍പ്പിച്ച് ‘ദി ഫൗണ്ടേഴ്‌സ് മെമ്മോറിയൽ’ തുറന്നു »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha