അബുദാബി : കേരളാ സോഷ്യൽ സെന്റർ സംഘടിപ്പിച്ച ഏഴാമത് ഭരത് മുരളി നാടകോത്സവ ത്തിൽ മാസ്സ് ഷാർജ അവതരിപ്പിച്ച ‘ആരാച്ചാർ’ മികച്ച നാടക മായി തെര ഞ്ഞെടുത്തു.
മികച്ച രണ്ടാമത്തെ നാടകം ഷാർജ തിയ്യേറ്റർ ക്രിയേറ്റീവ് അവതരിപ്പിച്ച ‘മദർ കറേജ്’. മികച്ച നടിക്കുള്ള രണ്ടാമത്തെ പുരസ്കാരം മദര്‍ കറേജിലൂടെ ടീന എഡ്വിന്‍ നേടി.
അബുദാബി ശക്തി യുടെ ‘കാഴ്ച യെ കീറി ഭ്രാന്തും കടന്ന്…’ എന്ന നാടകം ഒരുക്കിയ ഡോക്ടർ സാംകുട്ടി പട്ടങ്കരി യാണ് മികച്ച സംവിധാ യകൻ. ഇതേ നാടക ത്തിലെ പ്രകടന ത്തിലൂടെ പ്രകാശ് തച്ചങ്ങാട്ട് മികച്ച നടനായി.
അബുദാബി നാടക സൌഹൃദം അവതരിപ്പിച്ച ‘സഖറാം ബൈന്ദർ’ എന്ന നാടക ത്തിലെ പ്രകടന ത്തിന് ജീനാ രാജീവ് മികച്ച നടി യായി. ‘അമ്മ മലയാളം’ നാടക ത്തിലെ വേഷ ത്തിലൂടെ ഷാഹി ധനി വാസു, ‘മദർ കറേജ്’ എന്ന നാടക ത്തിലൂടെ ടീന എഡ്വിൻ എന്നിവർ രണ്ടാമത്തെ മികച്ച നടി ക്കുള്ള പുരസ്കാരം പങ്കിട്ടു.
അലൈൻ ഐ. എസ് . സി. അവതരിപ്പിച്ച ‘പാവങ്ങൾ’ സംവിധാനം ചെയ്ത സാജിദ് കൊടിഞ്ഞി യു. എ. ഇ. യിലെ മികച്ച സംവി ധായക പ്രതിഭ യായി പുരസ്കാരം നേടി. ഇതേ നാടക ത്തിലെ പ്രകടന ത്തിലൂടെ രണ്ടാ മത്തെ നടനായി ഹരി അഭിനയ യെ തെരഞ്ഞെടുത്തു.
മെറൂണ്‍, മാക്ബത്ത് എന്നീ നാടക ങ്ങൾ പ്രത്യേക ജൂറി പുരസ്കാര ങ്ങൾ നേടി. അലൈൻ മലയാളി സമാജ ത്തിന്റെ ‘ഫൂലൻ’ എന്ന നാടക ത്തിലെ പ്രകടന ത്തിന് ജയലക്ഷ്മി ജയചന്ദ്രൻ മികച്ച ബാല താര മായി.
പതിനൊന്നു നാടക ങ്ങളാണ് വിവിധ എമിറേറ്റു കളില്‍ നിന്നായി നാടകോല്‍ സവ ത്തില്‍ മാറ്റുരച്ചത്. കേരളാ സോഷ്യൽ സെന്റർ അങ്കണ ത്തിൽ നടന്ന സമാപന സമ്മേളന ത്തില്‍ വിജയി കള്‍ക്കുള്ള സമ്മാന ങ്ങള്‍ വിതരണം ചെയ്തു. പ്രമുഖ നാടക പ്രവര്‍ത്ത കരായ ടി. എം. എബ്രാഹാം, ശ്രീജിത്ത് രമണൻ എന്നിവർ ആയി രുന്നു വിധി കര്‍ത്താ ക്കള്‍.
സമാപന സമ്മേളന ത്തില്‍ സെന്റര്‍ പ്രസിഡന്റ് എന്‍. വി. മോഹനന്‍ അദ്ധ്യക്ഷത വഹിച്ചു. യു. എ. ഇ. എക്സ്ചേഞ്ച് വൈസ് പ്രസിഡന്റ് വൈ. സുധീര്‍ കുമാര്‍ ഷെട്ടി, ടി. പി. സുധീഷ്, അഡ്വ. ആഷിക്ക്, മാനേജിംഗ് കമ്മിറ്റി അംഗ ങ്ങള്‍ എന്നിവര്‍ സംസാരിച്ചു. ജനറല്‍ സെക്രട്ടറി മധു പരവൂര്‍ സ്വാഗതവും കലാ വിഭാഗം സെക്രട്ടറി അനസ് കൊടു ങ്ങല്ലൂര്‍ നന്ദിയും പറഞ്ഞു.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കേരള സോഷ്യല്‍ സെന്റര്‍, നാടകം