അബുദാബി : ഉന്നത വിദ്യാഭ്യാസ മേഖലയില്‍ അന്താരാഷ്ട്ര യൂണിവേഴ്‌സിറ്റികള്‍ നല്‍കുന്ന സംഭാവനകള്‍, ഭാവിയിലെ മികച്ച ജോലി സാദ്ധ്യതകള്‍ എന്നിവയെ കുറിച്ച് കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും മനസ്സിലാക്കുവാന്‍ കഴിയും വിധം അബുദാബി മോഡല്‍ സ്കൂള്‍ കരിയർ ഫെസ്റ്റ് സംഘടിപ്പിക്കുന്നു.
2023 ജനുവരി 6, 7, വെള്ളി, ശനി ദിവസങ്ങളില്‍ വൈകുന്നേരം 4 മണി മുതല്‍ 8 മണി വരെ മുസ്സഫയിലെ മോഡൽ സ്കൂളിൽ നടക്കുന്ന കരിയർ ഫെസ്റ്റിനോടൊപ്പം ബുക്ക് ഫെയര്‍ കൂടെ ഒരുക്കും എന്നു സ്കൂള്‍ അധികൃതര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
യു. എ. ഇ., ഇന്ത്യ, യു. എസ്. എ., കാനഡ, യു. കെ., ജര്‍മ്മനി, മലേഷ്യ തുടങ്ങിയ രാജ്യങ്ങളിലെ അന്താരാഷ്ട്ര നിലവാരമുള്ള മുപ്പതോളം യൂണി വേഴ്സിറ്റികള്‍ കരിയര്‍ ഫെസ്റ്റില്‍ പങ്കാളികളാവും.
തുടര്‍ പഠനത്തിനു താല്‍പ്പര്യമുള്ള കോളജ്, യൂണിവേഴ്സിറ്റി അധികൃതരുമായി നേരിട്ട് ആശയ വിനിമയം നടത്തി ഫീസ്, സ്കോളര്‍ ഷിപ്പ് അടക്കം വിവിധ കോഴ്സുകളുടെ വിശദാംശങ്ങള്‍, വിസാ നടപടി ക്രമങ്ങള്‍ തുടങ്ങിയവയും മനസ്സിലാക്കുവാനും ഇതിലൂടെ സാധിക്കും.
ഫെസ്റ്റിൻ്റെ ഭാഗമായി ഒരുക്കുന്ന ബുക്ക് ഫെയറില്‍ നിന്ന് ആവശ്യമായ പുസ്തകങ്ങള്‍ വാങ്ങാം. വിവിധ സ്കൂളുകളേയും വിദ്യാര്‍ത്ഥി കളെയും ഫെസ്റ്റിലേക്ക് ക്ഷണിച്ചിട്ടുണ്ട് എന്നും അധികൃതര്‍ അറിയിച്ചു. കരിയർ ഫെസ്റ്റിൽ പങ്കെടുക്കുവാൻ ഓൺ ലൈനിൽ രജിസ്റ്റർ ചെയ്യാം.
വാര്‍ത്താ സമ്മേളനത്തില്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഡോ. വി. വി. അബ്ദുല്‍ ഖാദര്‍, വൈസ് പ്രിന്‍സിപ്പല്‍ എ. എം. ഷരീഫ്, മാനേജര്‍ ഐ. ജെ. നസാരി, ബോയ്‌സ് സെക്ഷന്‍ ഹെഡ് ഡോ. കെ. വി. അബ്ദുല്‍ റഷീദ്, കൗണ്‍സിലര്‍ ദിബ്യേന്ദു കര്‍ഫ എന്നിവര്‍ സംബന്ധിച്ചു. വിശദ വിവരങ്ങള്‍ക്ക് : 050 552 8726.
- The Model School Face Book
- മികച്ച വിജയവുമായി മോഡല്‍ സ്കൂള്‍
- എസ്. എസ്. എൽ. സി. : മോഡൽ സ്കൂൾ ഒന്നാം സ്ഥാനത്ത്
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കുട്ടികള്‍, വിദ്യാഭ്യാസം