അബുദാബി : സിഗരറ്റി നെക്കാള്‍ അപകട കാരി യായ ഹൂക്ക വലി യില്‍ നിന്നും പുതു തലമുറയെ മാറ്റി നിര്‍ത്തുക എന്ന ഉദ്ധേശ ത്തോടെ അബുദാബി സര്‍ക്കാര്‍, ഹൂക്ക കട കള്‍ക്ക് നിയന്ത്രണം ഏര്‍പ്പെ ടുത്താന്‍ ഒരുങ്ങുന്നു. അടുത്ത മാസം മുതല്‍ ആയിരിക്കും ഇതു പ്രാബല്യത്തില്‍ വരിക.
ശീഷ എന്ന പേരില്‍ അറബി നാടു കളില്‍ അറിയപ്പെടുന്ന ഹൂക്ക വലിക്കാനായി പ്രത്യേകം ഷോപ്പുകള്‍ ഗള്‍ഫില്‍ എങ്ങും ഉണ്ട്. എന്നാല്‍ ഇവയില്‍ പലതും അനധികൃത മാണ് എന്നു കണ്ടെത്തി യതിനെ തുടര്‍ന്നാണ് ആരോഗ്യ മന്ത്രാലയം പുതിയ നടപടി കൈ ക്കൊള്ളുന്നത്.
കോഫി ഷോപ്പിനു ലൈസന്‍സ് വാങ്ങി ചില സ്ഥാപന ങ്ങള്‍ ശീഷ ഉപയോഗി ക്കാന്‍ ആളു കള്‍ക്ക് അവസരം നല്‍കുന്ന തായും ഇവ യില്‍ അധികവും പുകയില പ്രതി രോധ നിയമ ങ്ങളും നിര്‍ദേശ ങ്ങളും മറി കടന്നാണു പ്രവര്‍ത്തി ക്കുന്നത് എന്നു അധികൃതര്‍ കണ്ടെത്തിയിട്ടുണ്ട്.
കോഫി ഷോപ്പ് എന്ന പേരില്‍ ലൈസന്‍സ് എടുക്കുന്ന പ്രവണത കഴിഞ്ഞ പത്തു വര്‍ഷ ത്തിനിടെ വര്‍ധിച്ച തായാണ് വില യിരുത്തല്‍. പ്രത്യേക പെര്‍മിറ്റ് വാങ്ങാതെ യാണു പല സ്ഥാപന ങ്ങളും പുക വലിക്കാന്‍ കട കളില്‍ അവസരം നല്‍കുന്നത്. ഇത്തരം സ്ഥാപന ങ്ങള്‍ അടപ്പി ക്കണം എന്നും നടത്തിപ്പു കാര്‍ക്കു രണ്ടു വര്‍ഷം വരെ തടവു നല്‍കണം എന്നുമാണ് പുതിയ നിയമം.
സര്‍ക്കാര്‍ സ്ഥാപന ങ്ങളുമായി സഹകരിച്ചാണു കോഫി ഷോപ്പു കള്‍ക്കെ തിരെ അടുത്ത മാസം മുതല്‍ നിയമ നടപടി കള്‍ക്ക് ഒരുങ്ങുന്നത്.
ശീഷ കട കള്‍ക്ക് നിയന്ത്രണം വരുന്ന തോടെ പുകവലി ക്കാരില്‍ നിന്നും മറ്റുള്ള വര്‍ക്കുണ്ടാവുന്ന ബുദ്ധി മുട്ടും ആരോഗ്യ പ്രശ്‌ന ങ്ങളും ഒഴിവാക്കാനായി മുന്‍ കരുതലുകള്‍ എടുക്കും എന്നും അധികൃതര്‍ പറയുന്നു.
- pma