Thursday, January 21st, 2010

പ്രവാസി മലയാളീസ്‌ : ഫേസ്‌ ബുക്കിലെ മലയാളി സാംസ്കാരിക സൌഹൃദ വേദി

Pravasi-Malayaleesഇന്‍റര്‍നെറ്റിലെ പ്രബല സൌഹൃദ ക്കൂട്ടായ്മയായ ഫേസ്‌ ബുക്ക്‌ ഇപ്പോള്‍ ലോകമെമ്പാടും ശ്രദ്ധേയമായി തീര്‍ന്നിരി ക്കുന്ന അവസരത്തില്‍ പിറന്ന മണ്ണിന്റെ മഹിതമായ പൈതൃകം മനസ്സില്‍ സൂക്ഷിച്ചു കൊണ്ട്ട് ലോകത്തിന്റെ വിവിധ കോണുകളില്‍ പ്രവാസ ജീവിതം നയിക്കുന്ന മലയാളി സുഹൃത്തുക്കള്‍ ഫേസ്‌ ബുക്കില്‍ രൂപീകരി ച്ചിരിക്കുന്ന സാംസ്കാരിക സൌഹൃദ വേദിയാണ് ‘പ്രവാസി മലയാളീസ്’. ഇവിടെ അംഗമാവുന്ന ഓരോരു ത്തര്‍ക്കും അവരുടെ സര്‍ഗ്ഗാത്മക സൃഷ്ടികളെ പരിചയപ്പെടുത്താനുള്ള വേദി കൂടി യായി മാറുകയാണ്. സമകാലിക സംഭവങ്ങളെ ക്കുറിച്ചുള്ള സമഗ്രമായ ആശയ വിനിമയവും സമാന ചിന്താ ഗതി ക്കാരായ സുമനസ്സുകളുടെ സൌഹൃദം ഊട്ടി ഉറപ്പിക്കാനുള്ള അവസരവും കൂടിയാണ്. വളരെ ചുരുങ്ങിയ കാലം കൊണ്ട് ഫേസ്‌ ബുക്കിലെ പ്രവാസി മലയാളീസില്‍, ജീവിതത്തിന്റെ വിവിധ മേഖലകളില്‍ ഉള്ള എഴുനൂറോളം അംഗങ്ങള്‍ വന്നു ചേര്‍ന്നു എന്ന് പറയുമ്പോള്‍ ഈ കൂട്ടായ്മയുടെ ശക്തി തിരിച്ചറിയാം.
 
അബുദാബി യിലെ രാജേഷ് നമ്പ്യാര്‍ രൂപം നല്‍കിയ പ്രവാസി മലയാളീ സിന്റെ ആകര്‍ഷകമായ ലോഗോ രൂപ കല്‍പന ചെയ്തിരിക്കുന്നത് സിതേഷ് സി. ഗോവിന്ദ് (മണിപ്പാല്‍). രാജ് മോഹന്‍ കന്തസ്വാമി (അഡ്മിന്‍), സച്ചിന്‍ ചമ്പാടന്‍ (ക്രിയേറ്റീവ് ഡയരക്ടര്‍ ). മജി അബ്ബാസ് ( പ്രൊമോഷന്‍ കോഡിനേറ്റര്‍), പി. എം. (ഫോറം കോഡിനേറ്റര്‍), സത്താര്‍ കാഞ്ഞങ്ങാട് തുടങ്ങിയവരും പിന്നണിയില്‍ പ്രവര്‍ത്തിക്കുന്നു. ഇതിലെ അംഗങ്ങള്‍ കൂടുതല്‍ പേരും യു. എ. ഇ യില്‍ നിന്നുള്ള വരാണു എന്നത് കൊണ്ട് തന്നെ, ദുബായില്‍ ഒരു ഒത്തു ചേരല്‍ ആലോചിച്ചു കഴിഞ്ഞു. അതിനുള്ള തയ്യാറെടുപ്പുകള്‍ തുടങ്ങി. ഫേസ്ബുക്കിലെ പ്രഗല്‍ഭരായ സാംസ്കാരിക പ്രവര്‍ത്തകരെയും കൂടെ പങ്കെടുപ്പിച്ചു കൊണ്ടുള്ള വിപുലമായ ഒരു കുടുംബ സംഗമം ആയിരിക്കും ഈ ഒത്തു ചേരല്‍ എന്ന് പ്രവാസി മലയാളീസ് അമരക്കാരന്‍ രാജേഷ് നമ്പ്യാര്‍ അറിയിച്ചു . .
 
പ്രവാസി മലയാളീസ് ഇവിടെ സന്ദര്‍ശിക്കാം :
http://www.facebook.com/group.php?gid=170951328674#
 
പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി
 
 

- ജെ.എസ്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക: , ,

5 അഭിപ്രായങ്ങള്‍ to “പ്രവാസി മലയാളീസ്‌ : ഫേസ്‌ ബുക്കിലെ മലയാളി സാംസ്കാരിക സൌഹൃദ വേദി”

  1. Anonymous says:

    WELLDONE P.M.With best Wishes..Rajeev

  2. BALAJI K says:

    WONDERFUL ! CONGRATULATIONS TO Mr RAJESH NAMBIAR, ALL THE OFFICE BEARERS, AND ALL MEMBERS! Happy to know about the get-together! Wish you all a Happy Time! With all best wishes and love,K.Balaji, Bangalore

  3. Sachin says:

    INVITING ALL NRI'S TO THE GROUP.. NAMMUDE EE KOOTAYMAYILEKKU SWAAGATHAM….

  4. Bala says:

    Dear Rajesh & Team: Great Thoughts … Team Work … Congratulations & Best Wishes … Bala Ullattil (Mani Kottakkal) – Dubai

  5. ഏ.ആര്‍. നജീം says:

    അഭിനന്ദനങ്ങള്‍ രാജേഷിനും മറ്റ് പ്രവര്‍ത്തകര്‍ക്കും..ഇതില്‍ ഞാനും ഒരു കണ്ണിയാണെന്നതില്‍ അഭിമാനിക്കുന്നു

അഭിപ്രായം എഴുതുക:


* ഈ വിവരങ്ങള്‍ നിര്‍ബന്ധമാണ്

അഭിപ്രായങ്ങള്‍ ഇവിടെ മലയാളത്തില്‍ ടൈപ്പ് ചെയ്യാം. എങ്ങനെ?

Press CTRL+M to toggle between Malayalam and English.

ടൈപ്പ്‌ ചെയ്യുന്ന ഭാഷ മലയാളത്തില്‍ നിന്നും ഇംഗ്ലീഷിലേയ്ക്കും മറിച്ചും ആക്കുന്നതിന് CTRL+M അമര്‍ത്തുക.


താഴെ കാണുന്ന വാക്ക് പെട്ടിയില്‍ ടൈപ്പ്‌ ചെയ്യുക. സ്പാം ശല്യം ഒഴിക്കാനാണിത്. സദയം സഹകരിക്കുക!
Anti-Spam Image


«
«



  • വടക്കൻ എമിറേറ്റ്‌സില്‍ ഹെല്‍ത്ത് ഇന്‍ഷ്വറന്‍സ് നിർബ്ബന്ധം
  • മലയാളി സമാജം മെറിറ്റ് അവാർഡുകൾ സമ്മാനിച്ചു
  • ഒമാനിലെ സുൽത്വാനിയ കോൺക്ലേവ് ശ്രദ്ധേയമായി
  • കുടുംബ സംഗമം ‘നമ്മൾസ് സ്‌നേഹോത്സവം’ ശ്രദ്ധേയമായി
  • കബഡി ടൂർണ്ണമെന്റ് : ലിവ ഇന്റർ നാഷണൽ സ്കൂൾ ഇൻഡോർ സ്റ്റേഡിയത്തിൽ
  • പെരുമ പയ്യോളി യു. എ. ഇ. ഇരുപതാം വാർഷികം ആഘോഷിച്ചു
  • കാനച്ചേരി കൂട്ടം ഗോൾഡൻ ജൂബിലി ആഘോഷിച്ചു
  • പുതിയ കുടുംബ മന്ത്രാലയം പ്രഖ്യാപിച്ച് ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ്
  • സായിദ് ഇന്‍റര്‍ നാഷണല്‍ എയര്‍ പോര്‍ട്ട് : ലോകത്തിലെ മനോഹരമായ വിമാനത്താവളം
  • എം. പി. എൽ. സീസൺ-8 : ഡൊമൈൻഎഫ്സി ജേതാക്കൾ
  • ശനിയാഴ്ച രാവിലെ മഴക്കു വേണ്ടി പ്രത്യേക പ്രാർത്ഥന നിർവ്വഹിക്കണം : യു. എ. ഇ. പ്രസിഡണ്ട്
  • ദേശീയ ദിനത്തിൽ രക്തദാനവുമായി പെരുമ പയ്യോളി
  • ദേശീയ ദിനത്തിൽ കെ. എസ്‌. സി. വാക്കത്തോൺ സംഘടിപ്പിച്ചു
  • മലബാർ പ്രവാസി ഈദ് അല്‍ ഇത്തിഹാദ് ആഘോഷിച്ചു.
  • ഈദ് അല്‍ ഇത്തിഹാദ് : കെ. എം. സി. സി. വാക്കത്തോണ്‍ ശ്രദ്ധേയമായി
  • മനുഷ്യ ജീവിതങ്ങള്‍ ആവിഷ്‌കരിക്കുക എന്നത് സമര മാര്‍ഗ്ഗമായി മാറിയിരിക്കുന്നു
  • ദേശീയ ദിനത്തെ വരവേൽക്കാൻ തയ്യാറാക്കിയ ഒഴുകുന്ന ദേശീയ പതാക ശ്രദ്ധേയമായി
  • അശോകൻ ചരുവിലിനെ ആദരിച്ചു
  • സെൻറ് ജോർജ്ജ് ഓർത്തഡോക്സ് കത്തീഡ്രൽ വിശ്വാസികൾക്ക് സമർപ്പിച്ചു
  • സുൽത്വാനിയ പീസ് കോൺഫറസ് ശ്രദ്ധേയമായി



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine