അബുദാബി : സ്കൂള്‍ വിദ്യാര്‍ത്ഥി കള്‍ക്കായി മുസ്സഫ എല്‍. എല്‍. എച്ച്. ആശുപത്രി സംഘടിപ്പിക്കുന്ന ഇന്റര്‍സ്കൂള്‍ പെയിന്റിംഗ് മത്സരം ‘സ്പ്ലാഷ് 2015’ എന്ന പേരില്‍ ഫെബ്രുവരി 28ന് മുസ്സഫയിലെ എല്‍. എല്‍. എച്ച്. ആശുപത്രി യില്‍ വെച്ചു നടത്തും.
ഒന്നു മുതല്‍ അഞ്ചാം ക്ളാസ് വരെ യുള്ള കുട്ടികള്‍ക്കായി ജൂനിയര്‍ വിഭാഗത്തിലും ആറ് മുതല്‍ ഒന്‍പതാം ക്ലാസ് വരെയുള്ള വിദ്യാര്‍ത്ഥി കള്‍ക്കായി മിഡില്‍ വിഭാഗത്തിലും പത്ത് മുതല്‍ പന്ത്രണ്ടു വരെ യുള്ള കുട്ടികള്‍ക്കായി സീനിയര്‍ വിഭാഗത്തിലും മത്സരം നടക്കും.
ജൂനിയര്‍ വിഭാഗ ത്തിന് ഹെല്‍ത്ത് ഹാബിറ്റ്സ്, മിഡില്‍ വിഭാഗത്തിന് ഹെല്‍ത്തി ലൈഫ് സ്റ്റൈല്‍, സീനിയര്‍ കുട്ടികള്‍ക്ക് ഹെല്‍ത്ത് അവേര്‍നെസ് (ക്യാംപെയിന്‍ പോസ്റ്റര്‍) എന്നിങ്ങനെ യാണ് വിഷയം നല്‍കി യിരിക്കുന്നത്. വിജയി കള്‍ക്ക് യഥാക്രമം 5,000, 7,000, 10,000 ദിര്‍ഹം വീതം സ്കോളര്‍ഷിപ്പു നല്‍കും.
ചിത്രം വരയ്ക്കുന്ന വെളുത്ത ഡ്രോയിംഗ് ഷീറ്റില്‍ പങ്കെടുക്കുന്ന കുട്ടിയുടെ പേര്, വയസ്സ്, ക്ളാസ്, പഠിക്കുന്ന സ്കൂള്‍, ഫോണ്‍ നമ്പര്‍, മേല്‍വിലാസം എന്നിവ രേഖപ്പെടുത്തണം.
തിരിച്ചറിയല്‍ കാര്‍ഡിന്റെ കോപ്പിയും പ്രധാന അധ്യാപകന്റെ സാക്ഷ്യ പത്രവും സഹിതം പെയിന്റിങ്ങുകള്‍ ഫെബ്രുവരി 20 നകം ഡിപ്പാര്‍ട്മെന്റ് ഒാഫ് പീഡിയാട്രിക്സ്, മുസഫ എല്‍. എല്‍. എച്ച്. ഹോസ്പിറ്റല്‍, പി. ഒ. ബോക്സ്: 92313, മുസഫ, അബുദാബി, യു. എ. ഇ. എന്ന പോസ്റ്റല്‍ വിലാസ ത്തില്‍ ലഭിച്ചിരിക്കണം.
തെരഞ്ഞെടുക്കപ്പെടുന്ന വിദ്യാര്‍ഥികളെ ഫെബ്രുവരി 27ന് നടക്കുന്ന ഫൈനല്‍ മത്സര ത്തില്‍ പങ്കെടുപ്പിക്കും. ഫൈനലില്‍ എത്തുന്ന എല്ലാവര്‍ക്കും സര്‍ട്ടിഫിക്കറ്റ് സമ്മാനിക്കും. പൊതു ജനങ്ങള്‍ സെലക്ട് ചെയ്യുന്ന ഏറ്റവും മികച്ച പെയിന്റിങ്ങിന് പ്രത്യേക സമ്മാനം നല്‍കും.
ഫെബ്രുവരി 28ന് നടക്കുന്ന പരിപാടി യില്‍ വിജയികള്‍ക്ക് സമ്മാനം വിതരണം ചെയ്യും. വിവരങ്ങള്‍ക്ക്:02 555 77 11 .
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ആഘോഷം, കുട്ടികള്‍, പ്രവാസി, വിദ്യാഭ്യാസം