Sunday, March 20th, 2011

ഒട്ടകങ്ങള്‍ക്കായി ഒരു മരുഭൂമി യാത്ര

desert-cleanup-drive-epathram
ദുബായ്‌ : “മരുഭൂമി പ്ലാസ്റ്റിക്‌ വിമുക്തമാക്കൂ ഒട്ടകങ്ങളെ സംരക്ഷിക്കൂ” എന്ന സന്ദേശവുമായി ഒരു കൂട്ടം പരിസ്ഥിതി സ്നേഹികള്‍ ദുബായില്‍ നടത്തിയ മരുഭൂമി വൃത്തിയാക്കല്‍ യാത്ര ബഹുജന പങ്കാളിത്തം കൊണ്ട് ഏറെ ശ്രദ്ധേയമായി.

e പത്രം പരിസ്ഥിതി ക്ലബ്‌, ഇമാരാത്ത് 4×4 ഓഫ്റോഡ്‌ ക്ലബ്‌, ഷട്ടര്‍ ബഗ്സ് ഫോട്ടോഗ്രാഫി ക്ലബ്‌, ഏസ് ടോസ്റ്റ് മാസ്റ്റേഴ്സ് ക്ലബ്‌ എന്നീ കൂട്ടായ്മകളാണ് ദുബായ്‌ മുനിസിപ്പാലിറ്റി യുമായി സഹകരിച്ച് ഈ മരുഭൂമി വൃത്തിയാക്കല്‍ പരിപാടി സംഘടിപ്പിച്ചത്. ദുബായ്‌ വൈദ്യുതി വകുപ്പ്‌, അലെക്, ദുബായ്‌ വോളന്റിയേഴ്സ് എന്നിവരും പരിപാടിയുമായി സഹകരിക്കുവാന്‍ മുന്നോട്ട് വന്നു. പരിപാടിയെ കുറിച്ച് ദുബായിലെ ഏറ്റവും ജനപ്രിയ എഫ്. എം. റേഡിയോ നിലയമായ ഹിറ്റ്‌ എഫ്. എം. 96.7 നേരത്തെ തന്നെ ശ്രോതാക്കളെ അറിയിച്ചതിനാല്‍ ഒട്ടേറെ പരിസ്ഥിതി സ്നേഹികള്‍ കുടുംബ സമേതം തന്നെ ഈ ഉദ്യമത്തില്‍ പങ്കാളികളാകാന്‍ എത്തിച്ചേര്‍ന്നു.

desert-cleanup-drive-2-epathram

രാവിലെ ഏഴു മണിക്ക് ഡ്രാഗണ്‍ മോള്‍ പാര്‍ക്കിങ്ങിലായിരുന്നു മരുഭൂമി യാത്രയുടെ തുടക്കം. റെജിസ്ട്രേഷന്‍ നടത്തിയ 4×4 വാഹനങ്ങള്‍ക്ക്‌ നമ്പരുകള്‍ നല്‍കി പത്തു വാഹനങ്ങള്‍ അടങ്ങിയ വാഹന വ്യൂഹങ്ങള്‍ ആക്കി തിരിച്ചു. ഓരോ വാഹനത്തിലേക്കും വേണ്ട വെള്ളവും ഭക്ഷണവും പ്രത്യേകം നല്‍കി. മരുഭൂമിയില്‍ വാഹനം ഓടിക്കുന്നതില്‍ ഏറെ പരിചയമുള്ള മാര്‍ഷലുകളുടെ വാഹനങ്ങള്‍ ഓരോ വ്യൂഹത്തിലും ഉള്‍പ്പെടുത്തുകയും ചെയ്തു.

വാഹനങ്ങളുടെ കാര്യക്ഷമതയും മരുഭൂമി യാത്രയ്ക്ക് വേണ്ട സജ്ജീകരണങ്ങള്‍ നടത്തുകയും ചെയ്തു. മരുഭൂമിയില്‍ യാത്ര ചെയ്യുവാന്‍ ചക്രത്തിലെ കാറ്റ് അഴിച്ചു വിട്ട് കാറ്റിന്റെ മര്‍ദ്ദം കുറയ്ക്കേണ്ടതായിട്ടുണ്ട്. പരിപാടിയുടെ പ്രധാന സ്പോണ്സര്‍ ആയ ഡയനട്രേഡ്‌ കമ്പനിയുടെ പ്രത്യേക വാഹനത്തിന്റെ സഹായത്തോടെ ഓരോ വാഹനത്തിന്റെയും ചക്രങ്ങളുടെ കാറ്റിന്റെ മര്‍ദ്ദം അളക്കുകയും ക്രമപ്പെടുത്തുകയും ചെയ്തു.

വാഹനങ്ങള്‍ വിശദമായ പരിശോധനയ്ക്ക് വിധേയമാക്കി അവ മരുഭൂമിയില്‍ സഞ്ചരിക്കാന്‍ സജ്ജമാണെന്ന് മാര്‍ഷലുകള്‍ ഉറപ്പു വരുത്തിയതിനു ശേഷം വാഹന വ്യൂഹങ്ങള്‍ മാര്‍ഷലുകളുടെ വാഹനങ്ങളുടെ നേതൃത്വത്തില്‍ തന്നെ മരുഭൂമിയിലേക്ക് തിരിച്ചു.

അവീര്‍ മരുഭൂമിയില്‍ പ്രവേശിച്ച സംഘം പ്ലാസ്റ്റിക്‌ സഞ്ചികള്‍, പ്ലാസ്റ്റിക്‌ കുപ്പികള്‍ എന്നിവ മരുഭൂമിയില്‍ നിന്നും പെറുക്കി എടുത്തു. ശേഖരിച്ച മാലിന്യങ്ങള്‍ ദുബായ്‌ മുനിസിപ്പാലിറ്റിയുടെ വാഹനങ്ങളില്‍ നിക്ഷേപിക്കുകയും ഇവ പിന്നീട് മുനിസിപ്പാലിറ്റിയുടെ മാലിന്യ ശേഖരണ കേന്ദ്രത്തിലേക്ക്‌ എത്തിക്കുകയും ചെയ്തു.

desert-cleanup-drive-epathramകൂടുതല്‍ ചിത്രങ്ങള്‍ക്ക് മുകളില്‍ ക്ലിക്ക്‌ ചെയ്യുക

തികച്ചും വ്യത്യസ്തമായ ഒരു അനുഭവമായിരുന്നു ഈ പരിസ്ഥിതി യാത്ര എന്ന് പ്രശസ്ത മനുഷ്യാവകാശ സ്ത്രീ വിമോചന പ്രവര്‍ത്തക റൂഷ് മെഹര്‍ e പത്രത്തോട് പറഞ്ഞു. അബുദാബിയില്‍ നിന്നും കുടുംബ സമേതമാണ് തങ്ങള്‍ ഈ പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയത്. ഇത്തരം പരിപാടികള്‍ പരിസ്ഥിതി സംരക്ഷണത്തെ കുറിച്ചുള്ള അവബോധം വര്‍ദ്ധിപ്പിക്കുവാന്‍ ഏറെ സഹായകരമാണ്.എന്നും റൂഷ് മെഹര്‍ അഭിപ്രായപ്പെട്ടു.

പ്രതീക്ഷിച്ചതിലും അധികം മാലിന്യങ്ങളാണ് തങ്ങള്‍ക്ക് മരുഭൂമിയില്‍ കാണുവാന്‍ കഴിഞ്ഞത് എന്ന് പ്രമുഖ പരിസ്ഥിതി ഫോട്ടോഗ്രാഫറും കമ്പ്യൂട്ടര്‍ വിദഗ്ദ്ധനുമായ നിഷാദ്‌ കൈപ്പള്ളി e പത്രത്തോട് പറഞ്ഞു.  ഡെസേര്‍ട്ട് സഫാരി എന്നും പറഞ്ഞ് മരുഭൂമിയില്‍ വിനോദ യാത്ര പോകുന്നവര്‍ ഉപേക്ഷിക്കുന്ന പ്ലാസ്റ്റിക്‌ സഞ്ചികളും ഒഴിഞ്ഞ പ്ലാസ്റ്റിക്‌ കുപ്പികളും പ്ലാസ്റ്റിക്‌ ഗ്ലാസുകളും മറ്റുമാണ് മരുഭൂമിയില്‍ ഏറെയും കാണപ്പെട്ടത്‌. ഈ പ്ലാസ്റ്റിക്‌ സഞ്ചികളില്‍ ഭക്ഷണത്തിന്റെ മണം ഉള്ളതിനാല്‍ ഇവ ഒട്ടകങ്ങള്‍ ഭക്ഷിക്കും. പ്ലാസ്റ്റിക്‌ ദഹിക്കാതെ ഒട്ടകങ്ങളുടെ വയറ്റില്‍ അടിഞ്ഞു കൂടുകയും ക്രമേണ ഒട്ടകത്തിന് ഭക്ഷണം കഴിക്കാന്‍ ആവാതെ ഇവ വേദനാജനകമായ അന്ത്യം നേരിടുകയും ചെയ്യുന്നു.

ഈ ക്രൂരതയ്ക്കെതിരെ വലിയ തോതില്‍ തന്നെ ബോധ വല്‍ക്കരണം ആവശ്യമാണ്‌. കാരണം യു.എ.ഇ. യില്‍ നടത്തിയ പഠനത്തില്‍ കണ്ടെത്തിയത്‌ മരുഭൂമിയില്‍ ചത്ത്‌ വീഴുന്ന ഒട്ടകങ്ങളില്‍ അന്‍പത് ശതമാനത്തില്‍ ഏറെ ഒട്ടകങ്ങള്‍ ഇങ്ങനെ പ്ലാസ്റ്റിക്‌ അകത്തു ചെന്നാണ് ചാവുന്നത് എന്നാണ് എന്ന് e പത്രം പരിസ്ഥിതി സംഘത്തെ നയിച്ച പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകനും കേരള സര്‍ക്കാരിന്റെ പരിസ്ഥിതി പുരസ്കാര ജേതാവുമായ ഫൈസല്‍ ബാവ പറഞ്ഞു.

വിനോദ യാത്രയ്ക്ക് വരുന്നവര്‍ പ്ലാസ്റ്റിക്കും മറ്റും വലിച്ചെറിയുന്നത് നിയമം മൂലം തടയേണ്ടത് അത്യാവശ്യമാണ് എന്നാണ് തങ്ങള്‍ ശേഖരിച്ച വന്‍ മാലിന്യ ശേഖരം വ്യക്തമാക്കുന്നത് എന്ന് എസ്. എന്‍. എം. കോളജ്‌ ആലുംനായ്‌ ഗ്ലോബല്‍ അസോസിയേഷന്‍ (സാഗ) ജനറല്‍ സെക്രട്ടറി അനൂപ്‌ പ്രതാപ്‌ ചൂണ്ടിക്കാട്ടി. വന്‍ തോതിലുള്ള  പിഴ ഏര്‍പ്പെടുത്തുകയാണ് ഇത് തടയാനുള്ള മാര്‍ഗ്ഗം എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

മരുഭൂമിയില്‍ ഇത്തരത്തില്‍ പ്ലാസ്റ്റിക്‌ വലിച്ചെറിയുന്നത് ഈ മിണ്ടാപ്രാണികളോട് കാണിക്കുന്ന ക്രൂരതയാണ് എന്ന് ദുബായ്‌ ഇന്ത്യന്‍ സ്ക്കൂള്‍ വിദ്യാര്‍ത്ഥിനി കാരോളിന്‍ സാവിയോ e പത്രത്തോട്‌ പറഞ്ഞു. അച്ഛനോടും അനിയത്തിയോടുമൊപ്പം മരുഭൂമി വൃത്തിയാക്കാന്‍ വന്നതായിരുന്നു കാരോളിന്‍.

സാധാരണ ഇത്തരം മരുഭൂമി വൃത്തിയാക്കല്‍ പരിപാടികളില്‍ നിന്നും വ്യത്യസ്തമായി e പത്രം പരിസ്ഥിതി ക്ലബ്‌ പ്രവര്‍ത്തകര്‍ ഉപയോഗ ശൂന്യമായ കട്ടി കടലാസില്‍ നിന്നും നിര്‍മ്മിച്ച കടലാസു സഞ്ചികളായിരുന്നു മാലിന്യ ശേഖരണത്തിനായി ഉപയോഗിച്ചത്‌ എന്ന് e പത്രം പരിസ്ഥിതി ക്ലബ്‌ പ്രതിനിധിയും ഒട്ടേറെ പരിസ്ഥിതി പോരാട്ടങ്ങളില്‍ പങ്കെടുത്ത പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകനുമായ സേതുമാധവന്‍ അറിയിച്ചു.

ഫോട്ടോ : കാരോളിന്‍, ആനന്ദ്‌, അനൂപ്‌

- ജെ.എസ്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക: ,

1 അഭിപ്രായം to “ഒട്ടകങ്ങള്‍ക്കായി ഒരു മരുഭൂമി യാത്ര”

  1. j.ANTONY says:

    എന്തായാലും… ദുബായിലെ ആ നല്ല മലയാളി കൂട്ടത്തെ അഭിനന്ദിക്കുന്നു. നമ്മുടെ കര്‍മ്മ ഭൂമിയായ ഗല്‍ഫ് നാട്ടിലെ മാലിന്യ പ്രശ്നങ്ങളുടെ ഒരു പരിധി വരെയുള്ള ഉത്തരവാദിത്തം മലയാളികളായ നമുക്കു തന്നെയല്ലെ? സ്വന്തം നാട്ടില്‍ അതു ശീലിച്ചാലേ മറുനാട്ടില്‍ പ്രയോഗിക്കാന്‍ കഴിയു. ഗള്‍ഫിനെ മലിനമാക്കുന്ന എല്ലാ മലയാളികളും ഉണര്‍ന്നു ചിന്തിക്കുക. നമ്മള്‍ കാരണമെങ്കിലും ഗല്‍ഫ് മലീമസമാകരുതു!

അഭിപ്രായം എഴുതുക:


* ഈ വിവരങ്ങള്‍ നിര്‍ബന്ധമാണ്

അഭിപ്രായങ്ങള്‍ ഇവിടെ മലയാളത്തില്‍ ടൈപ്പ് ചെയ്യാം. എങ്ങനെ?

Press CTRL+M to toggle between Malayalam and English.

ടൈപ്പ്‌ ചെയ്യുന്ന ഭാഷ മലയാളത്തില്‍ നിന്നും ഇംഗ്ലീഷിലേയ്ക്കും മറിച്ചും ആക്കുന്നതിന് CTRL+M അമര്‍ത്തുക.


താഴെ കാണുന്ന വാക്ക് പെട്ടിയില്‍ ടൈപ്പ്‌ ചെയ്യുക. സ്പാം ശല്യം ഒഴിക്കാനാണിത്. സദയം സഹകരിക്കുക!
Anti-Spam Image


«
«



  • ദേശീയ ദിനത്തെ വരവേൽക്കാൻ തയ്യാറാക്കിയ ഒഴുകുന്ന ദേശീയ പതാക ശ്രദ്ധേയമായി
  • അശോകൻ ചരുവിലിനെ ആദരിച്ചു
  • സെൻറ് ജോർജ്ജ് ഓർത്തഡോക്സ് കത്തീഡ്രൽ വിശ്വാസികൾക്ക് സമർപ്പിച്ചു
  • സുൽത്വാനിയ പീസ് കോൺഫറസ് ശ്രദ്ധേയമായി
  • നാട്ടു രുചികളും നാടോർമ്മകളും നിറച്ച് മാർത്തോമ്മാ ഇടവകയുടെ കൊയ്ത്തുത്സവം
  • 53ാം ദേശീയ ദിന ആഘോഷങ്ങൾ : ഈദ് അല്‍ ഇത്തിഹാദ്
  • ഗതാഗത നിയമം പാലിച്ച 53 പേര്‍ക്ക് പൊലീസിൻ്റെ വിസ്മയ സമ്മാനങ്ങൾ
  • ഇന്ത്യന്‍ എംബസ്സിയിൽ ഓപ്പൺ ഹൗസ് ഡിസംബര്‍ ആറിന്
  • മാട്ടൂൽ പ്രീമിയർ ലീഗ് സീസൺ-8 : ലോഗോ പ്രകാശനം ചെയ്തു
  • ദേശീയ ദിനം : വാരാന്ത്യം അടക്കം നാലു ദിവസം അവധി
  • ശക്തിയുടെ ‘അബദ്ധങ്ങളുടെ അയ്യരു കളി’ പോസ്റ്റർ പ്രകാശനം ചെയ്തു
  • കബഡി ടൂർണ്ണമെൻറ് ഡിസംബർ 15 ന് ഇസ്‌ലാമിക് സെന്ററിൽ
  • മലയാളി സമാജം വനിതാ വിഭാഗം കമ്മിറ്റി തെരഞ്ഞെടുത്തു
  • മാർത്തോമ്മ ദേവാലയത്തിൽ കൊയ്ത്തുത്സവം നവംബർ 24 ന്
  • ശൈഖ് അലി അൽ ഹാഷ്മിക്കു ടോളറൻസ് അവാർഡ് സമ്മാനിക്കും
  • സി. പി. അബ്ദുൽ റഹ്മാൻ ഹാജിക്ക് കല്ലട്ര അബ്ദുൽ ഖാദർ ഹാജി സ്മാരക പുരസ്കാരം
  • പ്രവാസി സാഹിത്യോത്സവ് നവംബര്‍ 24 ന് നാഷണല്‍ തിയേറ്ററില്‍
  • ഇശൽ ഓണം-2024 വർണ്ണാഭമായ പരിപാടികളോടെ അരങ്ങേറി
  • പതിനഞ്ചാമത് അല്‍ ഐന്‍ പുസ്തകോത്സവത്തിന് തുടക്കമായി
  • ഷാർജ ബുക്ക് ഫെയറിൽ ‘തരീമിലെ കുടീരങ്ങള്‍’ പുനഃപ്രകാശനം ചെയ്തു



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine