കുവൈറ്റ് സിറ്റി : കുവൈത്ത് കേരള ഇസ്ലാഹി സെന്റർ മെയ് 4,5 തിയ്യതികളിൽ മസ്ജിദുൽ കബീറിൽ വെച്ച് സംഘടിപ്പിക്കുന്ന ഇസ്ലാമിക് സ്റ്റുഡന്റ്സ് കോൺഫറൻസിന്റെ (ഇസ്കോൺ 2012 കുവൈത്ത്) പ്രചാരണാർത്ഥം പ്രമുഖ ഇസ് ലാഹി പണ്ഡിതൻ ശംസുദ്ദീൻ പാലത്ത് ഇന്ന് വെള്ളിയാഴ്ച (13/04/2012) വൈകുന്നേരം കുവൈത്തിൽ എത്തിച്ചേരുമെന്ന് ഇസ് ലാഹി സെന്റർ ഭാരവാഹികൾ അറിയിച്ചു. സമ്മേളന പ്രചാരണത്തിന്റെ ഭാഗമായി കുവൈറ്റിന്റെ വിവിധ ഭാഗങ്ങളിൽ സംഘടിപ്പിക്കുന്ന പരിപാടികളിൽ ശംസുദ്ദീൻ പാലത്തിന്റെ പ്രഭാഷണങ്ങൾ ഉണ്ടായിരിക്കുന്നതാണ്.
- ജെ.എസ്.