അബുദാബി : മഹാ കവി കുമാര നാശാ ന്റെ ‘ചിന്താ വിഷ്ടയായ സീത’ യുടെ നൂറാം വാർഷിക ആചരണ ത്തി ന്റെ ഭാഗ മായി കേരള സോഷ്യൽ സെന്റർ ലൈബ്രറി വിഭാഗം സംഘടി പ്പിച്ച ‘സീത യുടെ ശതാബ്ദി’ എന്ന പരി പാടി ശ്രദ്ധേയ മായി.
കെ. എസ്. സി. പ്രസിഡണ്ട് എ. കെ. ബീരാൻ കുട്ടി അദ്ധ്യക്ഷത വഹിച്ചു. കെ. ചന്ദ്ര സേനൻ മുഖ്യ പ്രഭാ ഷണം നടത്തി. നാസർ വിള ഭാഗം, അഡ്വ. ആയിഷ സക്കീർ ഹുസ്സൈൻ, ബിന്ദു ഷോബി, ലൈബ്രറി യൻ കെ. കെ. ശ്രീവത്സൻ പിലിക്കോട് എന്നി വർ സംസാ രിച്ചു.
രമേഷ് നായർ, അനഘ സുജിൽ, അനന്ത ലക്ഷ്മി ഷരീഫ്, ചിത്ര ശ്രീവത്സൻ, ദേവിക രമേഷ്, ബാബു രാജ് കുറ്റി പ്പുറം എന്നിവർ കുമാര നാശാന്റെ കവിത കൾ ആലപിച്ചു. സാഹിത്യ വിഭാഗം സെക്രട്ടറി എ. പി. അബ്ദുൽ ഗഫൂർ നന്ദി പറഞ്ഞു.
കേരള സോഷ്യൽ സെന്റർ ലൈബ്രറി യി ലേക്ക് അബു ദാബി ശക്തി തിയറ്റേ ഴ്‌സ് 51 പുസ്തക ങ്ങൾ സംഭാവ നയായി നൽകി. ജനറൽ സെക്രട്ടറി കെ. വി. ബഷീർ പുസ്തക ങ്ങൾ കൈമാറി.
-Image Credit : WiKiPeDiA
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കവിത, കേരള സോഷ്യല്‍ സെന്റര്‍, വായനക്കൂട്ടം, സാഹിത്യം