അബുദാബി: യു. എ. ഇ. യിലെ മലയാളി കളുടെ കലാ സാഹിത്യ സാമൂഹ്യ സാംസ്കാരിക പ്രവർത്തന ങ്ങളുടെ സിരാ കേന്ദ്ര മായി 1972ൽ രൂപീകൃതമായ അബുദാബി കേരള സോഷ്യൽ സെന്റർ പ്രവർത്തന നിരത മായ നാല് പതിറ്റാണ്ട് പിന്നിട്ടിരിക്കുന്നു.
‘സാംസ്കാരിക സമന്വയ ത്തിന്റെ നാലു പതിറ്റാണ്ട്’ എന്ന ശീർഷക ത്തിൽ ഒരു വർഷം നീണ്ടു നില്ക്കുന്ന ആഘോഷ പരിപാടി കളുടെ ഭാഗമായി സെന്ററിന്റെ മുഖ പ്രസിദ്ധീകരണ മായ ‘പ്രവാസി’ നാല്പതാം വാർഷിക പതിപ്പ് പുറത്തിറക്കുന്നു.
മലയാളി കളുടെ പ്രവാസ ജീവിത ത്തിന്റെയും നാടിനു നല്കിയ സംഭാവന കളുടെയും ചരിത്രം വിശദമായി പ്രതിപാദിക്കുന്ന, ചരിത്ര വിദ്യാർത്ഥി കൾക്കും ഗവേഷ കർക്കും പ്രയോജനപ്പെടും വിധം തയ്യാറാക്കുന്ന സ്മരണിക യിലേക്ക് എഴുത്തു കാരിൽ നിന്നും ലേഖനം, കഥ, കവിത, കാർട്ടൂണ്‍ എന്നിവ ക്ഷണിക്കുന്നു.
‘ഇൻഡോ അറബ് സാംസ്കാരിക സമന്വയം’ എന്ന വിഷയ ത്തെ ആസ്പദ മാക്കിയുള്ള മുഖ ചിത്രവും ചിത്ര കാരന്മാരിൽ നിന്നും ക്ഷണിക്കുന്നു. തെരഞ്ഞെടുക്കുന്ന മികച്ച ചിത്രം സ്മരണിക യുടെ മുഖ ചിത്രമായി പരിഗണി ക്കുകയും ക്യാഷ് അവാർഡും ബഹുമതി പത്രവും നല്കി ആദരിക്കുന്ന തായിരിക്കും.
സ്മരണിക യിലേക്കുള്ള സൃഷ്ടികളും മുഖ ചിത്രവും നവംബർ 15നകം കിട്ടത്തക്ക വിധം പത്രാധിപർ, പ്രവാസി, കേരള സോഷ്യൽ സെന്റർ, പി. ബി. നമ്പർ 3854, അബുദാബി, യു . എ . ഇ. എന്ന പോസ്റ്റല്‍ വിലാസ ത്തിലോ 00971 2 631 44 57 എന്ന ഫാക്സ് നമ്പറിലോ kscpravasi at gmail dot com എന്ന ഇ – മെയിൽ വിലാസ ത്തിലോ അയക്കാം.
കൂടുതൽ വിവര ങ്ങൾക്ക് 00 971 50 78 94 229 – 00 971 55 43 16 860 എന്നീ നമ്പറു കളിൽ ബന്ധപ്പെടുക.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കവിത, കേരള സോഷ്യല്‍ സെന്റര്‍, പ്രവാസി, സാംസ്കാരികം, സാഹിത്യം