അബുദാബി : വടകര എന്‍. ആര്‍. ഐ ഫോറം അബുദാബി യുടെ പത്താം വാര്‍ഷിക ആഘോഷ ങ്ങളുടെ സമാപനം ‘വടകര മഹോത്സവം 2013 ‘ എന്ന പേരില്‍ ഏപ്രില്‍ 26 വെള്ളിയാഴ്ച വൈകുന്നേരം 5 മണിക്ക് അബുദാബി കേരള സോഷ്യല്‍ സെന്ററില്‍ കൊടിയേറ്റ ത്തോടെ ആരംഭിക്കും.
‘വടകരച്ചന്ത’ യിലെ അഞ്ചുവിളക്ക് ജംഗ്ഷന്‍” പുനര്‍ സൃഷ്ടിച്ച് അവിടെ നടക്കുന്ന ഗ്രാമീണ മേള യില്‍ ഇരുപതോളം തട്ടുകട കളിലായി വടക്കെ മലബാറിന്റെ തനതു പലഹാരങ്ങളും ഭക്ഷ്യ വിഭവങ്ങളും എന്‍. ആര്‍. ഐ. ഫോറം വനിതാ വിഭാഗം പ്രവര്‍ത്തകര്‍ തത്സമയം പാകം ചെയ്ത് സന്ദര്‍ശകര്‍ക്ക് വിളമ്പും.
കടത്തനാടിന്റെ ആയോധന കല യായ കളരിപ്പയറ്റ്, എടരിക്കോട് കോല്‍ക്കളി സംഘത്തി ന്റെ കോല്‍ക്കളി, ഒപ്പന, ദഫ്മുട്ട്, ക്ലാസിക്കല്‍ ഡാന്‍സ്, സിനി മാറ്റിക്ക് നൃത്ത നൃത്യങ്ങള്‍, ഈജിപ്ഷ്യന്‍ ‘തനൂറാ നൃത്ത’വും തുടങ്ങി വൈവിധ്യം നിറഞ്ഞ കലാ പരിപാടി കളും അരങ്ങേറും.
നാട്ടിന്‍പുറ ങ്ങളില്‍ പഴയ കാലത്ത് ഉപയോഗിച്ചിരുന്ന ഗാര്‍ഹിക – കാര്‍ഷിക ഉപകരണ ങ്ങളുടെ പ്രദര്‍ശ നവും വടകരച്ചന്ത യില്‍ ഉണ്ടാവും.
പരിപാടി യെക്കുറിച്ച് വിശദീകരിക്കാന്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളന ത്തില്‍ അല്‍ത്താഫ്, പ്രോഗ്രാം കമ്മിറ്റി ചെയര്‍മാന്‍ എന്‍. കുഞ്ഞഹമ്മദ്, ഫോറം പ്രസിഡന്റ് ഇബ്രാഹിം ബഷീര്‍, സെക്രട്ടറി മുഹമ്മദ് സാക്കിര്‍, മറ്റു ഭാരവാഹി കളായ ബാബു വടകര, പവിത്രന്‍., റജീദ്, മനോജ്, കെ. കെ. ജയകൃഷ്ണന്‍ എന്നിവര്‍ പങ്കെടുത്തു.
- pma