അബുദാബി : തലസ്ഥാനത്തു നിന്നും കൊച്ചി യിലേക്കുള്ള എയര്‍ ഇന്ത്യ എക്സ് പ്രസ് വിമാന സര്‍വീ സുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കുന്നു. 2017 ജൂണ്‍ 15 മുതല്‍ അബു ദാബി അന്താരാഷ്ട്ര വിമാന ത്താവള ത്തില്‍ നിന്നും കൊച്ചി യിലേക്ക് ആഴ്ച യില്‍ മൂന്ന് സര്വ്വീ സുകള് അധികം നടത്തും എന്ന് അധി കൃതര്‍.
നിലവില്‍ ദിവസേന ഒരു സര്‍വ്വീസ് മാത്രമാണ് എയര്‍ ഇന്ത്യ എക്സ് പ്രസിന് അബു ദാബി – കൊച്ചി റൂട്ടിലുള്ളത്. അധികം യാത്രക്കാരുള്ള വ്യാഴം, വെള്ളി, ശനി ദിവസ ങ്ങളി ലായി രിക്കും രാവിലെ 4.55 ന് അബുദാബി യില്‍ നിന്നും പുറപ്പെട്ട് രാവിലെ 10.30 ന് കൊച്ചി യിലെത്തുന്ന തരത്തില്‍ അധികരി പ്പിച്ച പുതിയ സര്‍വ്വീസുകള്‍ നടത്തുക.
കൊച്ചിയില്‍ നിന്നും പുലര്‍ച്ചെ 1.25 നു പുറപ്പെടുന്ന വിമാനം വിമാനം അബുദാബിയില്‍ രാവിലെ 3.55 ന് ഇറങ്ങും.
അബുദാബിയില്‍ നിന്നുള്ള യാത്രയില്‍ ഏഴു കിലോ ഹാന്‍ഡ് ബാഗും 30 കിലോ ബാഗ്ഗേജും അനുവദിക്കും. എന്നാല്‍ കൊച്ചി യില്‍ നിന്നും അബു ദാബി യിലേ ക്കുള്ള യാത്ര യില്‍ 20 കിലോ ബാഗ്ഗേജ്ജു മാത്രമേ അനുവദിക്കുക യുള്ളൂ.
-Image credit : Gulf News
* എക്സ്പ്രസ് ബാഗേജ് 30 കിലോ യായി പുനഃസ്ഥാപിച്ച നടപടിയെ സ്വാഗതം ചെയ്തു
- എയർ ഇന്ത്യ : ഡ്യൂട്ടി ഫ്രീ ഉൾപ്പെടെ ഹാൻഡ് ബാഗേജ് 8 കിലോ മാത്രം
- ലഗ്ഗേജ് പരിശോധന : അബുദാബിയില്‍ നൂതന സംവിധാനം
- എയര്‍ ഇന്ത്യ എക്സ്പ്രസ്സില്‍ 30 കിലോ സൗജന്യ ബാഗേജ്
- pma