അബുദാബി: യു. എ. ഇ. യില്‍ ജോലി ചെയ്യുന്ന വിദേശ അദ്ധ്യാപകര്‍ക്ക് ലൈസൻസ് സമ്പ്രദായം ഏർപ്പെടുത്താൻ നീക്കമെന്ന് റിപ്പോർട്ട്. 2015 മുതലാണ് 60,000 അദ്ധ്യാപകര്‍ക്ക് നിബന്ധന ബാധകമാകുന്ന തരത്തിൽ ഈ സമ്പ്രദായം ഏര്‍പ്പെടുത്തുകയെന്ന് വിദ്യാഭ്യാസ മന്ത്രാലയം അണ്ടര്‍ സെക്രട്ടറിയെ ഉദ്ധരിച്ചു വന്ന റിപ്പോര്‍ട്ടിൽ പറയുന്നു. എന്നാൽ ഏറെ കാലമായി ഈ രംഗത്ത് പ്രവർത്തി പരിചയമുള്ളവർക്ക് പരിഗണന നൽകുമെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. പുതുതായി വരുന്ന ഉദ്യോഗാര്‍ഥികള്‍ ആദ്യം തന്നെ പരിശീലന കോഴ്സ് പൂര്‍ത്തിയാക്കണം. പിന്നീട് പരീക്ഷക്ക് ഹാജരാകുകയും ലൈസന്‍സ് കരസ്ഥമാക്കുകയും വേണം. നിലവില്‍ ബിരുദമുള്ളവര്‍ക്കു മാത്രമേ രാജ്യത്ത് അധ്യാപക ജോലി ചെയ്യാന്‍ അനുമതിയുള്ളൂ.
- ന്യൂസ് ഡെസ്ക്
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: യു.എ.ഇ., വിദ്യാഭ്യാസം