ദുബായ് : ശാസ്ത്രം പിറക്കുന്നതിന് നൂറ്റാണ്ടുകള്‍ക്ക് മുമ്പേ ഇസ്‌ലാമിലെ പ്രവാചകന്‍ മുഹമ്മദ് നബി (സ്വ) ബഹിരാകാശ യാത്ര നടത്തിയത് ഇസ്ലാമിക ചരിത്രത്തിലെ അതുല്യ സംഭവമാണെന്ന് എസ്. എസ്. എഫ്. തൃശൂര്‍ ജില്ലാ പ്രസിഡന്‍റ് കുഞ്ഞി മുഹമ്മദ് സഖാഫി തൊഴിയൂര്‍ പ്രസ്താവിച്ചു. ശാസ്ത്ര ചിന്തകള്‍ക്ക് അവിശ്വസനീയമാകും വിധം മക്കയില്‍ നിന്നും ഫലസ്തീനിലെ ബൈത്തുല്‍ മുഖദ്ദസിലേക്കും അവിടെ നിന്നും എഴാകാശങ്ങളും കടന്ന് സ്രഷ്ടാവുമായും മുന്‍കഴിഞ്ഞ പ്രവാചകരുമായും സന്ധിച്ച് ഒരൊറ്റ രാത്രി കൊണ്ട് തിരിച്ചു വന്ന അത്യത്ഭുത സംഭവം ലോക ചരിത്രത്തില്‍ അവിസ്മരണീയമാണ്.
പിന്നീട് ബഹിരാകാശ യാത്ര നടത്തിയ സഞ്ചാരികള്‍ക്ക് മുഹമ്മദ് നബിയുടെ യാത്രാ നിരീക്ഷണങ്ങള്‍ പ്രചോദനമായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ദുബായ് ഐ. സി. എഫ്. ദേര ഐ. സി. എഫ്. ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച ഇസ്റാഅ മിഅറാജ് അനുസ്മരണ സമ്മേളനത്തില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. സിദ്ധീഖ് ലത്തീഫി, യൂനുസ് മുച്ചുണ്ടി എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.
(അയച്ചു തന്നത് : റഫീഖ് എറിയാട്)
- ജെ.എസ്.
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: മതം