ജുബൈല്‍ : ജുബൈല്‍ ഇന്ത്യന്‍ സ്‌കൂള്‍ മാനേജിംഗ് കമ്മിറ്റി ചെയര്‍മാനായി മലയാളിയായ ഇബ്രാഹിം പൊട്ടേങ്ങല്‍ തെരഞ്ഞെടുക്കപ്പെട്ടു. ഇന്ത്യന്‍ എംബസി പ്രതിനിധി അമിത് മിശ്ര, സൗദി വിദ്യാഭ്യാസ മന്ത്രാലയം ഡയറക്ടര്‍ മുബാറക് എന്നിവര്‍ തെരഞ്ഞെടുപ്പിന് മേല്‍നോട്ടം വഹിച്ചു. പുതിയതായി തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുടെയും സ്ക്കൂള്‍ അധികൃതരുടെയും യോഗത്തില്‍ വെച്ച് പുതിയ ചെയര്‍മാന്‍ ഇബ്രാഹിം പൊട്ടേങ്ങല്‍ ചുമതല ഏറ്റെടുത്തു.
മലപ്പുറം പുത്തനത്താണി സ്വദേശിയായ ഇബ്രാഹിം പാലക്കാട് എന്‍. എസ്. എസ്. എന്‍ജിനിയറിങ് കോളേജ് പൂര്‍വ വിദ്യാര്‍ത്ഥിയാണ്. 1988ല്‍ ഇവിടെ നിന്നും ബി.ടെക്. ബിരുദം നേടിയ ഇദ്ദേഹം എം.ബി.എ. നേടിയ ശേഷം സൗദി അറേബ്യയിലെ അറേബ്യന്‍ പൈപ്പ് കോട്ടിംഗ് കമ്പനിയില്‍ ഉദ്യോഗസ്ഥനായി ജോലി ചെയ്തു വരുന്നു.
ഏറെ പ്രതീക്ഷകളാണ് പുതിയ കമ്മിറ്റിയെ കുറിച്ച് രക്ഷിതാക്കള്‍ക്ക് ഉള്ളത്. മലയാളി രക്ഷിതാക്കളുടെ ഐക്യ വേദി യുടെ വമ്പിച്ച പിന്തുണയാണ് ഇബ്രാഹിം പൊട്ടേങ്ങല്‍ നയിച്ച പാനലിനെ വിജയിപ്പിച്ചത്. സ്ക്കൂളിന്റെ വിദ്യാഭ്യാസ നിലവാരം മെച്ചപ്പെടുത്തുന്നതിന് മുന്‍ഗണന നല്‍കുന്ന പുതിയ കമ്മിറ്റി ഇതിനായി വിദഗ്ദ്ധരായ അദ്ധ്യാപകരെ നിയമിക്കുവാന്‍ ഉദ്ദേശിക്കുന്നു. സ്ക്കൂളിന് സ്വന്തമായ കെട്ടിടം നിര്‍മ്മിക്കുവാനും പുതിയ കമ്മിറ്റിക്ക് ഉദ്ദേശമുണ്ട് എന്ന് ഐക്യവേദി അറിയിച്ചു.
Advertisement:
We maintain Water-Cooled Chillers and Air-Cooled Chillers so efficiently that you will get guaranteed energy savings. Save up to 30% of your electricity bill just by leaving the maintenance of your HVAC equipment to us.
Call: 050 5448596
eMail:
For placing ads, write to :
- സ്വ.ലേ.
(അയച്ചു തന്നത് : മുഹമ്മദ് ഉനൈസ്)
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: പൂര്‍വ വിദ്യാര്‍ത്ഥി, വിദ്യാഭ്യാസം, സൗദി അറേബ്യ