അബുദാബി : എഴുത്തുകാരൻ എന്ന നിലയിൽ കാലാനുവർത്തിയായി വായിക്കപ്പെടുന്നതാണ് എം. ടി. യുടെ രചനകൾ എന്ന് പ്രമുഖ നാടക പ്രവര്‍ത്തകന്‍ കോട്ടക്കൽ മുരളി. നവതി ആഘോഷിക്കുന്ന എം. ടി. വാസു ദേവൻ നായർക്ക് ആദരവ് അർപ്പിച്ചു കൊണ്ട് കേരള സോഷ്യൽ സെന്‍റര്‍ സംഘടിപ്പിച്ച ചുറ്റു വട്ടം സാഹിത്യ ചർച്ചയിൽ ‘സാദരം എം. ടി. ക്ക്’ എന്ന പരിപാടി യിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
കെ. എസ്. സി. യുടെ സമ്മര്‍ ക്യാമ്പ് വേനൽ തുമ്പി കളുടെ പ്രധാന അദ്ധ്യാപകനായി എത്തിയതാണ് എം. ടി. യുടെ ഏക നാടകമായ ‘ഗോപുര നടയിൽ’ എന്ന നാടകത്തിന്‍റെ സംവിധായകനും സംഗീത നാടക അക്കാദമി അവാർഡ് ജേതാവുമായ കോട്ടക്കൽ മുരളി.
എം. ടി. യുടെ എഴുത്തും ജീവിതവും എന്ന വിഷയത്തെ ആസ്പദമാക്കി ഹണി ഭാസ്കര്‍ സംസാരിച്ചു. കൂടല്ലൂരിലെ എം. ടി. യുടെ ജീവിതത്തെ കുറിച്ചു അദ്ദേഹത്തിന്‍റെ കുടുംബാംഗം കൂടിയായ എം. ടി. റാണി സംസാരിച്ചു. എം. ടി. യുടെ സിനിമകൾ എന്ന വിഷയത്തെ ആസ്പദമാക്കി ശ്രീജിത് കാഞ്ഞിലശ്ശേരി പ്രഭാഷണം നടത്തി.
തുടർന്ന് നടന്ന ചർച്ചയിൽ കെ. എസ്. സി പ്രസിഡണ്ട് എ. കെ. ബീരാൻ കുട്ടി, സെക്രട്ടറി കെ. സത്യൻ, സാഹിത്യ വിഭാഗം സെക്രട്ടറി റഫീഖ് അലി പുലാമന്തോൾ, സുഭാഷ് മടേക്കടവ്, സഫറുള്ള പാലപ്പെട്ടി, സുനീർ, മുഹമ്മദ് അലി തുടങ്ങിയവര്‍ സംസാരിച്ചു. KSC Twitter
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കേരള സോഷ്യല്‍ സെന്‍റര്‍, പ്രവാസി, സാഹിത്യം