അബുദാബി: ഒക്ടോബര്‍ 11 മുതല്‍ യു. എ. ഇ. യില്‍  ബ്ലാക്ബെറി സേവനം നിര്‍ത്തലാക്കും എന്ന് ടെലി കമ്മ്യൂണി ക്കേഷന്‍സ് റെഗുലേറ്ററി അതോറിറ്റി (ടി. ആര്‍. എ.) അറിയിച്ചു. ബ്ലാക്ബെറി യിലൂടെ ഉള്ള ഇ- മെയില്‍, വെബ് ബ്രൌസിംഗ്, മെസ്സേജിംഗ്, സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ്   സേവനങ്ങ ളാണ് നിര്‍ത്ത ലാക്കുക.   ദേശീയ സുരക്ഷാ കാരണങ്ങളാലാണ് ഇതെന്നും അറിയുന്നു. നിയമം, സാമൂഹ്യ വ്യവസ്ഥ, ദേശീയ സുരക്ഷ എന്നിവയെ ബാധിക്കുന്ന തരത്തിലാണ് ബ്ലാക്ബെറി യുടെ നിലവിലെ പ്രവര്‍ത്തനം എന്നതി നാലാണ് നിരോധനം ഏര്‍പ്പെടുത്തുന്നത്. 2006ല്‍ നിലവില്‍ വന്ന നിയമ പ്രകാര മാണ് ബ്ലാക്ബെറി വിവര ങ്ങള്‍ നിയന്ത്രിക്ക പ്പെടുന്നത്. വിദേശ വാണിജ്യ സ്ഥാപനം നേരിട്ട് കൈകാര്യം ചെയ്യുന്ന ഏക ഇന്‍റ്ര്‍ നെറ്റ് സംവിധാന മായ ബ്ലാക്ക്ബെറി യില്‍ വിവര ങ്ങള്‍ രാജ്യത്തിന് പുറത്തേക്ക് എത്തിച്ച് അവിടെ യാണ് നിയന്ത്രി ക്കുന്നത്. സാങ്കേതിക പരമായ പ്രശ്നങ്ങള്‍ കാരണം ബ്ളാക്ക്ബെറി സേവന ങ്ങള്‍, നിബന്ധന കള്‍ക്ക് അനുസരിച്ച് പ്രവര്‍ത്തി ക്കാന്‍ സാധിക്കാതെ വരിക യായിരുന്നു വെന്നും  പുതിയ നിയമ നിര്‍മാണം പരിഗണന യിലാണെന്നും ബന്ധപ്പെട്ടവര്‍ അറിയിച്ചു. മൊബൈല്‍ ഉപയോഗി ക്കുന്നവര്‍ക്ക് ഇടയില്‍  വ്യാപക മായി ക്കൊണ്ടി രിക്കുന്ന  ബ്ലാക്ബെറി  ക്ക് യു. എ. ഇ.  ടെലി കമ്മ്യൂണി ക്കേഷന്‍സ് നിബന്ധന കള്‍ക്ക് അനുസരിച്ച് പ്രവര്‍ത്തി ക്കാന്‍ സാധിക്കുന്നില്ല എന്ന കാര്യത്തില്‍ ബന്ധപ്പെട്ട വര്‍ നേരത്തെ ആശങ്ക പ്രകടി പ്പിച്ചിരുന്നു.
- pma

 
                 
 
 
 
 
 
 
 
 
 
 
 
 
 
 
 


























 