Tuesday, August 3rd, 2010

“പ്രവാസ മയൂരം” പുരസ്കാരങ്ങള്‍ സമ്മാനിച്ചു

br-shetty-actor-innocent-pravasa-mayooram-epathramദുബായ്:  ഹയാത്ത് റീജന്‍സി യിലെ പ്രൌഡ ഗംഭീരമായ സദസ്സിനെ സാക്ഷിയാക്കി  ”പ്രവാസ മയൂരം” പുരസ്കാരങ്ങള്‍ സമ്മാനിച്ചു.  എം. ജെ. എസ്. മീഡിയ (M. J. S. Media) യുടെ ഏഴാം വാര്‍ഷികാ ഘോഷങ്ങളുടെ ഭാഗമായി ഏഴു വിശിഷ്ട വ്യക്തി ത്വങ്ങളെ ആദരിക്കുന്ന “പ്രവാസ മയൂരം”  പുരസ്കാരങ്ങളും  കലാ – സാംസ്കാരിക – മാധ്യമ രംഗത്തും മറ്റു വിവിധ മേഖല കളിലും തങ്ങളുടെ വ്യക്തി മുദ്ര പതിപ്പിച്ച മറ്റു പന്ത്രണ്ട് പ്രമുഖര്‍ക്കും വിശിഷ്ട ഉപഹാരങ്ങള്‍ നല്‍കി ആദരിച്ചു.

സിനിമാ നടന്‍ ഇന്നസെന്‍റ് ചടങ്ങ് ഉദ്ഘാടനം ചെയ്തു. യു. എ. ഇ. യിലെ ചലച്ചിത്ര കാരന്‍  അലി ഖമീസ്‌ മുഖ്യാതിഥി ആയിരുന്നു. വാര്‍ഷികാ ഘോഷങ്ങളുടെ ബുക്ക്‌ ലെറ്റ്‌ പ്രകാശനം മുഖ്യാതിഥി അലി ഖമീസ്‌ നിര്‍വ്വഹിച്ചു.

ഡോ. ബി. ആര്‍. ഷെട്ടി, സൈമണ്‍ വര്‍ഗ്ഗീസ്‌ പറക്കാടത്ത്, ഹനീഫ്‌ ബൈത്താന്‍, ഇ. പി. മൂസ്സ ഹാജി, ജോബി ജോര്‍ജ്ജ്, കെ. ടി. റബീഉള്ള, ബഷീര്‍ പടിയത്ത്‌ എന്നിവര്‍ക്ക് ഇന്നസെന്‍റ്, അലി ഖമീസ്‌ എന്നിവര്‍ “പ്രവാസ മയൂരം” പുരസ്കാരം സമ്മാനിച്ചു.

pm-abdulrahiman-salam-pappinissery-pravasa-mayooram

e പത്രം അബുദാബി കറസ്പോണ്ടന്റ് പി. എം. അബ്ദുല്‍ റഹിമാന്‍ സാമൂഹ്യ പ്രവര്‍ത്തകനായ സലാം പാപ്പിനിശ്ശേരിയില്‍ നിന്നും പുരസ്കാരം ഏറ്റുവാങ്ങുന്നു.

കൂടുതല്‍ ചിത്രങ്ങള്‍ക്ക് ഇവിടെ ക്ലിക്ക്‌ ചെയ്യുക.

യു.എ.ഇ. യിലെ മാധ്യമ സാംസ്കാരിക രംഗത്തെ നിറ സാന്നിദ്ധ്യമായ കെ. കെ. മൊയ്തീന്‍ കോയ (മികച്ച സംഘാടകന്‍), ഏഷ്യാനെറ്റ്‌ വാര്‍ത്താ അവതാരകന്‍ ലിയോ രാധാകൃഷ്ണന്‍ (കേള്‍വിക്കപ്പുറം എന്ന സാമൂഹ്യ പരിപാടിയുടെ അവതരണത്തിന്), അനില്‍ കരൂര്‍ (ചിത്രകലാ പ്രതിഭ), അനില്‍ വടക്കേക്കര (വിഷ്വല്‍ മേക്കര്‍), e പത്രം അബുദാബി കറസ്പോണ്ടന്റ് പി. എം. അബ്ദുല്‍ റഹിമാന്‍ (പബ്ലിക്‌ റിലേഷന്‍ – നിരവധി കലാകാരന്മാരെ പരിചയപ്പെടുത്തിയ നാടക, ടെലി സിനിമ, ടെലി ആല്‍ബം രംഗത്തെ നടനും, എഴുത്തുകാരനും, സംവിധായകനും), സതീഷ്‌ മേനോന്‍ (നാടക കലാകാരന്‍), റാഫി പാവറട്ടി (ടി. വി. – സ്റ്റേജ് അവതാരകന്‍), നിഷാദ്‌ അരിയന്നൂര്‍ (ടെലി സിനിമ അഭിനേതാവ്‌), ഇ. എം. അഷ്‌റഫ്‌ (കൈരളി ടി.വി.), മാലതി സുനീഷ് (നൃത്താദ്ധ്യാപിക), അനുപമ വിജയ്‌ (ഗായിക), മിഥില ദാസ്‌ (ടി. വി.  അവതാരക) എന്നിവര്‍ക്ക് വിവിധ തുറകളിലെ പ്രഗല്‍ഭരായ സുധീര്‍ കുമാര്‍ ഷെട്ടി, അമൃതം റജി, സക്കീര്‍ ഹുസൈന്‍ (ഗള്‍ഫ്‌ ഗേറ്റ്), മാധവന്‍, സലാം പാപ്പിനിശ്ശേരി, ഗായിക സ്മിതാ നിഷാന്ത്‌, പ്രശാന്ത്‌ (ടെലിവിഷന്‍ അവതാരകന്‍), സൈനുദ്ദീന്‍ അള്‍ട്ടിമ, രാജന്‍ (ലുലു) എന്നിവര്‍  വിശിഷ്ട ഉപഹാരങ്ങള്‍ സമ്മാനിച്ചു.

മുഖ്യാതിഥി കള്‍ക്കുള്ള ഉപഹാരങ്ങള്‍  എം. ജെ. എസ്. മീഡിയ യുടെ മാനേജിംഗ് ഡയറക്ടര്‍  ഷലീല്‍ കല്ലൂര്‍, ഇവന്‍റ് ഡയറക്ടര്‍ മുഷ്താഖ് കരിയാടന്‍ എന്നിവര്‍ സമ്മാനിച്ചു.

കുമാരി അനുപമ യുടെ ഗാനങ്ങള്‍, മാലതി സുനീഷ് സംവിധാനം ചെയ്ത നൃത്തങ്ങള്‍, റാഫി പാവറട്ടി യുടെ മിമിക്രി എന്നിവ ചടങ്ങിനു  മാറ്റു കൂട്ടി. ചെറിയാന്‍ ടി. കീക്കാട് നന്ദി പ്രകാശിപ്പിച്ചു.

- ജെ.എസ്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക:

1 അഭിപ്രായം to ““പ്രവാസ മയൂരം” പുരസ്കാരങ്ങള്‍ സമ്മാനിച്ചു”

 1. moidu says:

  അബിനന്ന നം

അഭിപ്രായം എഴുതുക:


* ഈ വിവരങ്ങള്‍ നിര്‍ബന്ധമാണ്

അഭിപ്രായങ്ങള്‍ ഇവിടെ മലയാളത്തില്‍ ടൈപ്പ് ചെയ്യാം. എങ്ങനെ?

Press CTRL+M to toggle between Malayalam and English.

ടൈപ്പ്‌ ചെയ്യുന്ന ഭാഷ മലയാളത്തില്‍ നിന്നും ഇംഗ്ലീഷിലേയ്ക്കും മറിച്ചും ആക്കുന്നതിന് CTRL+M അമര്‍ത്തുക.


താഴെ കാണുന്ന വാക്ക് പെട്ടിയില്‍ ടൈപ്പ്‌ ചെയ്യുക. സ്പാം ശല്യം ഒഴിക്കാനാണിത്. സദയം സഹകരിക്കുക!
Anti-Spam Image


«
« • ദുബായ് മെട്രോ ബ്ലൂ ലൈൻ പദ്ധതിക്ക് അംഗീകാരം നല്കി
 • മാർത്തോമ്മാ ഇടവക കൊയ്ത്തുത്സവം ഞായറാഴ്ച്ച
 • ഇസ്ലാമിക് സെന്‍റര്‍ ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ വെള്ളിയാഴ്ച മുതൽ
 • കെ. എസ്. സി. കേരളോത്സവം വെള്ളിയാഴ്ച മുതൽ
 • ചികിത്സയിലുള്ളവരെ ശൈഖ് ദിയാബ് ബിന്‍ മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ സന്ദര്‍ശിച്ചു
 • എം. എസ്. എല്‍. ക്രിക്കറ്റ് ടൂര്‍ണ്ണമെന്‍റ് സീസൺ 6 ലോഗോ പ്രകാശനം ചെയ്തു
 • എം. എം. നാസറിന്‍റെ സ്മരണയില്‍ സാമൂഹ്യ പ്രവര്‍ത്തകരെ ആദരിച്ചു
 • നടു റോഡിൽ വാഹനം നിർത്തിയാൽ 1000 ദിർഹം പിഴ : മുന്നറിയിപ്പുമായി പോലീസ്
 • ഗാസയിൽ പരിക്കേറ്റവർക്ക് ചികിത്സ : മുന്നണിയിൽ മലയാളി സ്ഥാപനങ്ങളും ആരോഗ്യ പ്രവർത്തകരും
 • നമ്മുടെ സ്വന്തം മാമുക്കോയ : ബ്രോഷര്‍ പ്രകാശനം ചെയ്തു
 • വൈവിധ്യമാർന്ന പരിപാടികളോടെ കൊയ്ത്തുത്സവം അരങ്ങേറി
 • എംബസ്സി ഓപ്പണ്‍ ഹൗസ് ഇസ്ലാമിക് സെന്‍ററില്‍
 • ഓണം പൊന്നോണം : സംഗീത നിശ ഇസ്ലാമിക്‌ സെന്‍ററിൽ
 • പെരുമ – ടി. എം. ജി. കപ്പ് : ഓർമ്മ ദുബായ് ജേതാക്കള്‍
 • ഇത്തിഹാദ് വിമാന യാത്രക്കാര്‍ക്ക് സൗജന്യ സിറ്റി ചെക്ക്-ഇന്‍ സൗകര്യം
 • കുറ്റിയാടി കാർണിവൽ നവംബര്‍ 19 നു ഇസ്ലാമിക് സെന്‍ററിൽ
 • മെഹ്‌ഫിൽ മേരെ സനം ഡിസംബർ 17 ഞായറാഴ്ച ഷാര്‍ജയില്‍
 • മെഹറിന്‍റെ ‘മഞ്ഞു പോലെ’ പ്രകാശനം ചെയ്തു
 • ഇ. എൻ. ഷീജ യുടെ ‘അമ്മ മണമുള്ള കനിവുകൾ’ പ്രകാശനം ചെയ്തു
 • ഗാസയിലെ പരിക്കേറ്റ കുട്ടികളെ പരിചരിക്കാൻ അടിയന്തര ഇടപെടലുമായി ഡോ. ഷംഷീർ വയലിൽ • കിയാല്‍ മറുപടി പറയണം : വെ...
  എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
  ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
  പ്രവാസി ക്ഷേമനിധി പ്രായ പ...
  സിറിയ : വെടിനിർത്തൽ അടുക്...
  സമാജം യുവജനോത്സവം : ഗോപിക...
  ജലീല്‍ രാമന്തളി യുടെ നേര്...
  ഭൂമിക്കായി ഒരു മണിക്കൂര്‍...
  അബുദാബി പുസ്തക മേളക്ക് തു...
  ജലീല്‍ രാമന്തളി യുടെ നോവല...
  മാധ്യമങ്ങള്‍ സത്യ ത്തിന്റ...
  ഇ. എം. എസ്. ആഗ്രഹിച്ച രീത...
  ഇന്ത്യന്‍ എംബസി യിലെ കമ്യ...
  ഷാര്‍ജയില്‍ തീ : മലയാളിയു...
  ഖത്തര്‍ : ലോകത്തെ ഏറ്റവും...
  യു.എ.ഇ.യില്‍ ആനയുടെ കാല്‍...
  ഏറ്റവും ആദരിക്കുന്ന നേതാവ...
  ഇന്ത്യന്‍ സിനിമകള്‍ ജീവിത...
  ബഷീര്‍ അനുസ്മരണവും സാഹിത്...
  സൌദിയില്‍ അറസ്റ്റിലായ ഗായ...

  Click here to download Malayalam fonts
  Click here to download Malayalam fonts
  Your Ad Here
  Club Penguin


  ePathram Magazine