അബുദാബി : പുതിയ അദ്ധ്യയന വര്‍ഷം തുടങ്ങുന്ന ആഗസ്റ്റ് 26 ന് ‘അപകട രഹിത ദിനം’ എന്ന പേരില്‍ ഒരു ദേശീയ ബോധ വല്‍ക്കരണ കാമ്പയിന്‍ ഒരുക്കി യു. എ. ഇ. ആഭ്യന്തര മന്ത്രാലയം. സ്‌കൂളുകള്‍ തുറന്നാല്‍ പൊതുവെ ഗതാഗത ക്കുരുക്ക് സാധാരണമാണ് മാത്രമല്ല അപകടങ്ങളും അധികരിക്കും. ഇതിന് തടയിടാൻ കൂടിയാണ് ഈ ബോധ വല്‍ക്കരണ കാമ്പയിന്‍.
രണ്ടു മാസത്തെ വേനലവധിക്കു ശേഷം യു. എ. ഇ. യിലെ സ്കൂളുകൾ തുറക്കുന്ന ആദ്യ ദിനം ട്രാഫിക് അപകട രഹിതമായി ഉറപ്പാക്കുവാൻ ഈ കാമ്പയിനില്‍ പങ്കെടുക്കുന്ന ഡ്രൈവർമാര്‍ക്ക് തങ്ങളുടെ ട്രാഫിക് ഫൈനുകളിലെ നാല് ബ്ലാക്ക് പോയിന്റുക ളിൽ കിഴിവ് നേടിയെടുക്കാം.
ഇതിനായി ആഭ്യന്തര മന്ത്രാലയത്തിൻ്റെ പോർട്ടൽ സന്ദർശിക്കുവാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക. അല്ലെങ്കിൽ മന്ത്രാലയ ത്തിൻ്റെ സോഷ്യല്‍ മീഡിയ പേജ് വിസിറ്റ് ചെയ്യാം.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: social-media, traffic-fine, കുട്ടികള്‍, ഗതാഗതം, നിയമം, പൂര്‍വ വിദ്യാര്‍ത്ഥി, യു.എ.ഇ., വിദ്യാഭ്യാസം, സാമൂഹ്യ സേവനം