അബുദാബി : ഈദുല്‍ ഫിത്വര്‍ നിര്‍ണ്ണയ ത്തിന് മാസപ്പിറവി നിരീക്ഷണ സമിതി ആഗസ്റ്റ് 29 ന് മഗ്‌രിബ് നിസ്‌കാരത്തിന് ശേഷം അബുദാബി യിലെ നീതി ന്യായ വകുപ്പില്‍ യോഗം ചേരും എന്ന് യു. എ. ഇ. നിയമ മന്ത്രി ഡോ. ഹാദിഫ് ജുവാന്‍ അല്‍ ദാഹിരി അറിയിച്ചു.
രാജ്യത്ത് എവിടെ എങ്കിലും മാസപ്പിറവി ദൃശ്യമായാല്‍ സമിതിയെ അറിയിക്കണമെന്ന് എല്ലാ ശരീഅത്ത് കോടതി കള്‍ക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
യു. എ. ഇ. അടക്കം മിക്ക മുസ്‌ലിം രാജ്യങ്ങളിലും ഈദുല്‍ ഫിത്വര്‍ ഈമാസം 31ന് ആയിരിക്കാനാണ് സാദ്ധ്യത എന്ന് ഇസ്‌ലാമിക മാസപ്പിറവി നിരീക്ഷണ സമിതി (ഐ. സി. ഒ. പി) നേരത്തേ അറിയിച്ചിരുന്നു.
റമദാന്‍ 29 ന് ചന്ദ്രപ്പിറവി കാണാന്‍ സാദ്ധ്യത ഇല്ല എന്ന് ശാസ്ത്രീയമായി തെളിയിക്കപ്പെട്ട സാഹചര്യ ത്തില്‍ 30 ന് റമദാന്‍ 30 പൂര്‍ത്തിയാക്കി 31 ന് ശവ്വാല്‍ ഒന്നായി കണക്കാക്കുക യാണെന്ന് സമിതി തലവന്‍ മുഹമ്മദ് ഷൗക്കത്ത് ഔദയെ ഉദ്ദരിച്ച് ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ ‘വാം’ ആണ് റിപ്പോര്‍ട്ട് ചെയ്തിരുന്നത്.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: മതം